ജില്ലാ കലോല്‍സവത്തിന് തിരി തെളിഞ്ഞു. ഭാഷാ പിതാവിന്റെ മണ്ണില്‍ ഇനി കലയുടെ താളലയം


 തിരൂർ : ഭാഷാ പിതാവിന്റെ മണ്ണില്‍ കലയുടെ താളലയത്തിന്  വര്‍ണ്ണാഭമായ തുടക്കം.സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കലോല്‍സവമായ മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് തിരൂർ ഗവ.ബോയ്സ് ഹയർ സെക്കഡറി സ്കൂളിൽ തിരിതെളിഞ്ഞു.

തിരൂർ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ചെയർപേഴ്സൺ ആയിഷ റിഫയുടെ നേതൃത്വത്തിലുള്ള സംഘം ഭദ്രദീപം  തെളിയിച്ചു.  കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ അധ്യക്ഷയായി. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ,ജില്ലാ കലക്ടർ എം.കെ പ്രേംകുമാർ, തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു.സൈനുദ്ധീൻ , തിരൂർ നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നസീബ അസീസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ.എം. ഷാഫി, ഫൈസൽ എടശ്ശേരി തിരൂർ ഡി.വൈ.എസ്.പി വി.വി ബെന്നി, ഡി.ഡി രമേശ് കുമാർ, തിരൂർ ഡി.ഒ പ്രസന്ന തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു