ശാരീരിക വൈകല്യങ്ങളെ മറികടന്ന് കലാകായിക ലോകത്ത് അവര്‍ താരങ്ങളായി


 എടപ്പാള്‍ : അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്  ആയുർഗ്രീൻ ഹോസ്പിറ്റൽ,  പ്രതിഭ വീൽചെയർ ക്രിക്കറ്റ് അസോസിയേഷൻ, എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡ് എന്നിവയുടെ നേതൃത്വത്തില്‍  ഭിന്നശേഷിക്കാര്‍ക്ക്  സൗഹൃദ വീൽചെയർ ക്രിക്കറ്റ് മത്സരവും കലാപരിപാടികളും സംഘടിപ്പിച്ചു.

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ചാമ്പ്യൻ സ്കൂൾ കിരീടം നേടിയ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ കായിക പ്രതിഭകളെ ആദരിച്ചു.
തോരപ്പ മുസ്തഫ പരിപാടി ഉത്ഘാടനം ചെയ്തു. ഡോ സക്കറിയ, ഡോ ഹബീബുള്ള , ഐഡിയൽ സ്കൂൾ മാനേജർ മജീദ്, എബിലിറ്റി ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഷാനിൽ, കാലടി ബ്ലോക്ക് മെമ്പർ പ്രകാശൻ കാലടി, ഓപ്പറേഷൻ മാനേജർ ജിയാസ് എന്നിവർ പ്രസംഗിച്ചു .
കായിക താരങ്ങൾക്കുള്ള ഉപഹാരം ഡോ. സക്കരിയ സമ്മാനിച്ചു.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു