സംസ്ഥാനത്ത് അറബിക് സർവകലാശാല സ്ഥാപിക്കപ്പെടണം. നാഷ്ണൽ അക്കാദമിക് സെമിനാർ
എടപ്പാൾ : ലോകത്തെ ഔദ്യോഗിക ഭാഷകളിൽ പ്രധാനപ്പെട്ടതും കോടിക്കണക്കിന് ജനങ്ങളുടെ സംസാരഭാഷയുമായ അറബി ഭാഷക്ക് വേണ്ട പരിഗണന നൽകണമെന്നും സംസ്ഥാനത്ത് അറബിക് സർവ്വകലാശാല നിലവിൽ വരണമെന്നും തവനൂർ ഗവ. കോളേജിൽ നടന്ന നാഷ്ണൽ അക്കാദമിക് സെമിനാർ ആവശ്യപ്പെട്ടു. കാലടി മൻശഅ കാമ്പസിലെ ബി.യു അക്കാദമിയും തവനൂർ ഗവ. കോളേജ് അറബിക് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച നാഷ്ണൽ സെമിനാറിൽ ലോക പ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമായ ഖസീദതുൽ ബുർദ്ദയുടെ വ്യത്യസ്ത തലങ്ങളെ കുറിച്ച് കേരളത്തിനകത്തും പുറത്തുമുള്ള അക്കാദമിക് വിദഗ്ദർ മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.കെ.ടി ജലീൽ എം.എൽ. എ. ഉദ്ഘാടനം ചെയ്തു. ഹൈദരബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റി അറബിക് വിഭാഗം തലവൻ ഡോ. സയ്യിദ് ശുജാഉദ്ധീൻ ഖാദിരി അസീസ് മുഖ്യാതിഥിയായിരുന്നു. കോളേജ് അറബിക് ഡിപ്പാർട്ട്മെന്റ് ഡോ. ശരീഫ് ഹുദവി അധ്യക്ഷത വഹിച്ചു. ബി.യു. അക്കാദമി പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് അഹ്സനി ആമുഖഭാഷണം നടത്തി. സയ്യിദ് സീതിക്കോയ അൽ ബുഖാരി അവാർഡ് ദാനം നിർവ്വഹിച്ചു.ഡോ.അബ്ദുള്‍ ലത്തീഫ് , ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി, ഹസൻ അഹ്‌സനി കാലടി എന്നിവര്‍ പ്രസംഗിച്ചു .
Comments
Post a Comment