അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി


എടപ്പാള്‍ : സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നുകളുമാണെന്ന  യാഥാർത്ഥ്യം സമൂഹം ഉള്‍ക്കൊള്ളണമെന്ന് കേരള മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

അതിനാല്‍ത്തന്നെ ഈ വിപത്തിനെ പ്രതിരോധിക്കാന്‍  ഭരണാധികാരികളും പൊതുപ്രവർത്തകരും തയ്യാറാകണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു  . 

താലൂക്കിലെ വിവിധ ഗ്രാമങ്ങളിലും വിദ്യാലയങ്ങളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. മുൻ രാജ്യസഭാംഗം സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മൗലവി അയിലക്കാട്, റഷീദ് കണ്ടനകം , അലവിക്കുട്ടി ബാഖവി, പി.കോയക്കുട്ടി മാസ്റ്റർ, അജി കോലൊളമ്പ്, കുഞ്ഞുമുഹമ്മദ് പന്താവൂർ, മോഹനൻ തിരുമാണിയൂര്‍ , ഇ. സത്യൻ, എം. മാലതി എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു