മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു


 എടപ്പാള്‍ : ഇരുചക്ര വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും  മാത്രം ഉപകാരപ്പെട്ടിരുന്ന റോഡില്‍ ഇനി നാല് ചക്ര വാഹനങ്ങളും സഞ്ചരിക്കും.  പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ ആഗ്രഹമായിരുന്നു

എടപ്പാള്‍ അങ്ങാടിയില്‍ നിന്നും തലമുണ്ട റോഡിലേക്കുള്ള  റോഡിന്റെ വീതി വര്‍ധിപ്പിക്കുകയെന്നത്.
ആ റോഡിലൂടേയുള്ള വാഹനങ്ങളുടെ സുഗമമായ   സഞ്ചാരം സ്വപ്നം കണ്ട
നാട്ടുകാര്‍ക്ക്  ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് വനിതാ വാര്‍ഡ് മെമ്പറും വെല്‍ഫെയര്‍ പാര്‍ട്ടിയും.  
വാർഡ് മെമ്പർ മുനീറാ നാസർ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ പ്രധാന  വാഗ്ദാനം കൂടിയായിരുന്നു ഈ റോഡിന്റെ വീതി വര്‍ധിപ്പിക്കല്‍. 
ഇതിനാവശ്യമായ പണം
 വെൽഫെയർ പാർട്ടി പ്രവർത്തകർ സ്വന്തമായും പിരിവിലൂടെയും കണ്ടത്തി മെമ്പറെ ഏല്‍പ്പിക്കുകയായിരുന്നു .
ഇനി റോഡ് കോണ്‍ക്രീറ്റ് ചെയ്യുക കൂടി ചെയ്താല്‍ വാഹന യാത്ര ഏറെ സുഖകരമാകും.
വീതി വര്‍ധിപ്പിച്ച
റോഡിന്റെ  ഉദ്ഘാടനം  എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ  നിർവ്വഹിച്ചു.  .  
ഹിഫ്സുറഹ്മാൻ , ഖമറുദ്ധീൻ , നാസർ കോലക്കാട്ട് , ചെമ്പയിൽ അലി ,അഷ്റഫ് കാളമ്പ്ര , എം.കെ. ഗഫൂർ,കുഞ്ഞാവ , ഇസ്മായിൽ എന്നിവര്‍ പ്രസംഗിച്ചു .

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി