Posts

Showing posts from November, 2023

സ്വകാര്യ ബസ്സില്‍ ഫോര്‍ച്യൂണര്‍ കാര്‍ ഇടിച്ചു കയറി. നിരവധി പേര്‍ക്ക് പരിക്ക്.

Image
  എടപ്പാള്‍ : സംസ്ഥാന പാതയിലെ കാലടിത്തറയില്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയ സ്വകാര്യ ബസ്സില്‍ ഫോര്‍ച്യൂണര്‍ കാര്‍ ഇടിച്ചു കയറി. നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 4.30-ന് ആണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ പത്നി മൃണാളിനി അന്തരിച്ചു

Image
  എടപ്പാള്‍ : ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ പത്നി മൃണാളിനി (86) അന്തരിച്ചു. ഇന്ന് രാത്രി 7.30-ന് നടുവട്ടത്തെ വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മക്കള്‍.പരമേശ്വരന്‍,ദേവന്‍. മരുമക്കള്‍.ഉമ,സരിത. ശവസംസ്കാരം നാളെ (വെള്ളിയാഴ്ച്ച) വീട്ടുവളപ്പില്‍ നടക്കും.

നവകേരള സദസ്. നവംബര്‍ 27 ന് എടപ്പാള്‍ ജംഗ്ഷനില്‍ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം

Image
  എടപ്പാൾ : നവംബര്‍ 27 ന് എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ നടക്കുന്ന  നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഉച്ചക്ക് 12 മുതല്‍ രാത്രി 7 മണി വരെ എടപ്പാള്‍ ജംങ്ഷനില്‍  ട്രാഫിക് ക്രമീകരണം നടപ്പിലാക്കുമെന്ന് ചങ്ങരംകുളം സി.ഐ.ബഷീര്‍ ചിറക്കല്‍ അറിയിച്ചു. എടപ്പാളില്‍ നിന്നും കുറ്റിപ്പുറം-തവനൂർ-കുമ്പിടി ഭാഗങ്ങളിലേക്കുള്ള ബസ്സുകൾ ഗോവിന്ദ തീയറ്ററിന് മുൻവശം വരെ വന്ന് തിരിച്ചു യാത്രക്കാരുമായി യാത്ര പുറപ്പെടേണ്ടതാണ്. ചങ്ങരംകുളം -കൂനംമൂച്ചി അത്താണി -കുന്നംകുളം ബസ്സുകൾ ദാറുൽ ഹിദായ സ്കൂളിന് മുൻവശം വരെ വന്ന് ആളുകളെ കയറ്റി യാത്ര ചെയ്യേണ്ടതാണ്. പൊന്നാനി-പട്ടാമ്പി ബസ്സുകള്‍ വട്ടംകുളം-കുറ്റിപ്പാല വഴി വന്ന് കുറ്റിപ്പാല-നെല്ലിശ്ശേരി- നടുവട്ടം - അയിലക്കാട് റോഡ് അംശക്കച്ചേരി വഴിയോ അത്താണി വഴിയോ യാത്ര ചെയ്യേണ്ടതാണ് . തൃശ്ശൂർ- കോഴിക്കോട് -കുന്നംകുളം ലിമിറ്റഡ്, കെ.എസ്ആർടിസി ലോക്കൽ ബസുകൾ ദാറുൽ ഹിദായ സ്റ്റോപ്പിൽ നിർത്തി ഉടൻതന്നെ പുറപ്പെടേണ്ടതും കോഴിക്കോട് റോഡ് ഗോവിന്ദ തീയറ്ററിന് മുൻവശം നിർത്തിയും യാത്ര പുറപ്പെടേണ്ടതാണ്. പട്ടാമ്പി റോഡില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ശുകപുരം പെട്രോൾ പമ്പിന് മുൻവശം വെച്ച് പ യാത്രക്കാരെ കയറ്റി പോക

സുജാത ടീച്ചര്‍ അന്തരിച്ചു

Image
എടപ്പാള്‍ :സാഹിത്യകാരന്‍ പി.സുരേന്ദ്രന്റെ സഹോദരി സുജാത ടീച്ചര്‍ (48) അന്തരിച്ചു. ആനക്കര എ.ഡബ്ളിയു.എച്ച് .കോളേജിലെ അധ്യിപികയായിരുന്നു.  എറണാംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ഇന്ന് രാവിലെ 7.05-ന് ആണ് മരണം സംഭവിച്ചത്.

മോഷ്ടിച്ച ബൈക്കുമായി നടുവട്ടത്ത് യുവാവ് പിടിയില്‍

Image
  എടപ്പാൾ : മോഷ്ടിച്ച ബൈക്കുമായി നടുവട്ടത്ത് എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. എരുമപ്പെട്ടി സ്വദേശി റഫീഖ്( 35) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് 2.30-ന് നടുവട്ടം സെന്ററിലെ നമസ്ക്കാര പള്ളിക്കു സമീപം മുഖാവരണം ധരിച്ചു നില്‍ക്കുകയായിരുന്ന റഫീഖിനെ സംശയം തോന്നിയ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് പറഞ്ഞത്.മുഖാവരണം മാറ്റാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ തയ്യാറായില്ല.ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബലമായി മുഖാവരണം മാറ്റിയപ്പോള്‍ അവിടെയുണ്ടായിരുന്ന ചിലര്‍ ഇയാളെ തിരിച്ചറിഞ്ഞതോടേയാണ് വിവരം ചങ്ങരംകുളം പോലീസിനെ അറിയിക്കുന്നത്.  പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബൈക്ക് തൃപ്രയാർ ഭാഗത്തു നിന്നും മോഷ്ടിച്ചതാണെന്ന വിവരം ലഭിക്കുന്നത്. കുറ്റിപ്പുറം, വേങ്ങര, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നും ഇയാള്‍ ഇരുചക്ര വാഹനങ്ങള്‍  കളവു നടത്തിയതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായതായി സൂചനയുണ്ട്.

ഇ.സി.ബാലന്‍ നായര്‍ അന്തരിച്ചു

Image
  എടപ്പാളിലെ വ്യാപാര പ്രമുഖനും,കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് സ്ഥാപക നേതാവുമായിരുന്ന  ചക്കാണത്ത് ഇ.സി. ബാലൻ നായർ അന്തരിച്ചു