എടപ്പാൾ : നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവിന്റെ മേല്‍ കാര്‍ കയറിയിറങ്ങി. ആശുപത്രിയിലെത്തിക്കും മുമ്പ് യുവാവ് മരിച്ചു. കോലൊളമ്പ് വല്യാട് പള്ളത്തൂര് വിപിന്‍ദാസ് (31) ആണ് മരിച്ചത്. ഇന്ന് രാത്രി 8 ന് തുയ്യത്ത് ആണ് ദാരുണമായ അപകടം നടന്നത്. തുയ്യം വലിയ പാലത്തിന് സമീപമുള്ള ടയര്‍ കടയില്‍ ജോലി ചെയ്യുന്ന വിപിന്‍ദാസ് വീട്ടിലേക്ക് വരുമ്പോഴാണ് അപകടം . അപകടം സൃഷ്ടിച്ച കാര്‍ നിര്‍ത്താതെ പോയി. ചോരയില്‍ കുതിര്‍ന്ന് കിടക്കുന്ന വിപിന്‍ദാസിനെ നാട്ടുകാരാണ് എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്. നാട്ടുകാരുടെ പരിശോധനയില്‍ അപകട സ്ഥലത്ത് ഒരു നായ പകുതി ജീവനോടെ കിടക്കുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ഒരു കാറിന്റെ ചില ഭാഗങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്നത് കാണുന്നത്. പരിസരത്തെ ഒരു കടയിലെ സി.സി.ടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകടത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കുന്നത്. അച്ഛൻ :ദാസൻ, അമ്മ : ഇന്ദിര. ഭാര്യ: നിത്യ സഹോദരി .വിന്യ
എടപ്പാള്‍ : സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നുകളുമാണെന്ന യാഥാർത്ഥ്യം സമൂഹം ഉള്‍ക്കൊള്ളണമെന്ന് കേരള മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. അതിനാല്‍ത്തന്നെ ഈ വിപത്തിനെ പ്രതിരോധിക്കാന്‍ ഭരണാധികാരികളും പൊതുപ്രവർത്തകരും തയ്യാറാകണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു . താലൂക്കിലെ വിവിധ ഗ്രാമങ്ങളിലും വിദ്യാലയങ്ങളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. മുൻ രാജ്യസഭാംഗം സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മൗലവി അയിലക്കാട്, റഷീദ് കണ്ടനകം , അലവിക്കുട്ടി ബാഖവി, പി.കോയക്കുട്ടി മാസ്റ്റർ, അജി കോലൊളമ്പ്, കുഞ്ഞുമുഹമ്മദ് പന്താവൂർ, മോഹനൻ തിരുമാണിയൂര്‍ , ഇ. സത്യൻ, എം. മാലതി എന്നിവർ പ്രസംഗിച്ചു.
Comments
Post a Comment