ദേശീയപാതയിൽ നാളെ ഗതാഗതം വഴിതിരിച്ചു വിടും: രാത്രി 12 മുതൽ കുറ്റിപ്പുറം പാലത്തിൽ നവീകരണം
എടപ്പാള്‍ : ക്രെയിൻ ഇടിച്ചു തകർന്ന കുറ്റിപ്പുറം പാലത്തിന്റെ ബീമുകളുടെ പുനര്‍നിര്‍മ്മാണ ജോലികൾ നാളെ അർധരാത്രി മുതൽ ആരംഭിക്കും. നാളെ രാത്രി 12 മുതൽ തിങ്കൾ പുലർച്ചെ 3വരെ ജോലികൾ നടക്കും.പുനര്‍ നിര്‍മ്മാണ സമയത്ത് കുറ്റിപ്പുറം പാലം വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുന്നതിനാല്‍ എടപ്പാൾ - പൊന്നാനി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നരിപ്പറമ്പ് വഴി ചമ്രവട്ടം പാലത്തിലൂടെ പോകണം .കോഴിക്കോടു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരൂര്‍ ചമ്രവട്ടം പാലം വഴിയോ,വളാഞ്ചേരി- തിരുവേഗപ്പുറ -വെള്ളിയാങ്കല്ല് -തൃത്താല-പെരുമ്പിലാവ് വഴിയോ പോകണം.വെള്ളിയാഴ്ച്ച ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടിയാണ് കമാനത്തിന്റെ ബീമുകൾ തകര്‍ന്നത്.ഹൈദരാബാദിൽ നിന്നും ഇതിനായി ഉപകരണങ്ങളും വിദഗ്ധരും ഇന്ന് സ്ഥലത്തെത്തിയിട്ടുണ്ട് രണ്ട് ദിവസങ്ങളിലായി മൂന്ന് മണിക്കൂർ വീതം സമയം വേണ്ടിവരും ബീമുകളുടെ പുനര്‍നിര്‍മ്മാണത്തിനെന്നാണ് വിദഗ്ദരുടെ അഭിപ്രായം
Comments
Post a Comment