സോപാനം വാദ്യോത്സവം സപ്തംബർ 2 മുതല്‍ 4 വരെ. മിനിപമ്പയില്‍


 എടപ്പാള്‍ : കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ സപ്തംബർ 2 മുതല്‍ 4 വരെ കുറ്റിപ്പുറം മിനി പമ്പയിൽ നടക്കുന്ന സോപാനം വാദ്യോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ  വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വാദ്യോല്‍സവത്തിന്റെആദ്യ ദിനമായ സപ്തംബര്‍ 2ന് വൈകുന്നേരം 5.30-ന്പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും 3 ന് ഉദ്ഘാടനം  പി.നന്ദകുമാർ എം.എൽ.എയും, സമാപന ചടങ്ങുകളുടെ ഉദ്ഘാടനം കെ.ടി.ജലീൽ എം.എൽ.എയും നിർവ്വഹിക്കും.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ, ആലംങ്കോട് ലീലാകൃഷ്ണൻ, മലബാർ ദേവസ്വം പ്രസിഡണ്ട് എം.ആർ.മുരളി, കരിയന്നൂർ നാരായണൻ നമ്പൂതിരി തുടങ്ങിയവര്‍ വാദ്യോല്‍സവത്തിന്റെ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും. പാണ്ടിമേളം,സാംസ്കാരിക സമ്മേളനം ,പുള്ളുവൻപാട്ട്,ഫ്യൂഷന്‍ മ്യൂസിക്,സെമിനാര്‍ ,ഇടക്ക സമന്വയം,ഇരട്ട തിമില തായമ്പക,ലയ വിന്യാസം,ഇരട്ടകേളി,ചീനി മുട്ട്, , കഥകളിപ്പദകച്ചേരി, ഇടയ്ക്ക വിസ്മയം, കുറുങ്കുഴൽ കച്ചേരി തുടങ്ങിയ കലാരൂപങ്ങള്‍, വിവിധ സെമിനാറുകള്‍ എന്നിവയാണ്  വാദ്യോത്സവത്തിലെ പ്രധാന പരിപാടികള്‍.പത്രസമ്മേളനത്തില്‍ ജനറൽ കൺവീനർ ടി.വി.ശിവദാസ്, സോപാനം ഡയറക്ടർ സന്തോഷ് ആലംങ്കോട്, , രാജേഷ് പ്രശാന്തിയിൽ,ടി.പി.മോഹനൻ എന്നിവര്‍ പങ്കെടുത്തു.




Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു