ഓർമ്മപ്പെയ്ത്ത് മെഗാ അലുംനി സംഗമ സപ്തംബര്‍ 4 ന്

എടപ്പാള്‍ :മാറഞ്ചേരി ഗവ. ഹയർസെക്കന്ററി സ്കൂൾ 'സഹപാഠി' പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയും സ്കൂൾ വികസന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന  സമ്പൂർണ്ണ അദ്ധ്യാപക,വിദ്യാർത്ഥി സംഗമം 'ഓർമ്മപെയ്ത്ത്' സപ്തംബർ 4 ന് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
 സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. 
പി.എസ്.സി. ചെയർമാൻ അഡ്വ. എം.കെ സക്കീർ , എം. എൽ. എ, പി. നന്ദകുമാർ , ഇ.ടി.മുഹമ്മദ് ബഷീർ എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ തുടങ്ങിയവർ പങ്കെടുക്കും. അയ്യായിരത്തോളം പൂർവ്വ വിദ്യാർത്ഥികളും നൂറിലധികം പൂർവ്വ അധ്യാപകരും സംഗമത്തിൽ പങ്കെടുക്കും.
ബാച്ചുകളുടെ സംഗമം, പൂർവ്വ അധ്യാപകരെ ആദരിക്കൽ , കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.  
കഴിഞ്ഞ ഒരു നൂറ്റാണ്ടിലാധികമായി പ്രവർത്തിക്കുന്ന പ്രദേശത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് മാറഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ. 
1904 ല്‍ എൽ.പി.സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ 4000 ത്തില്‍പ്പരം വിദ്യാർത്ഥികൾ പഠിക്കുന്ന മലപ്പുറം  ജില്ലയിലെ ഏറ്റവും വലിയ സർക്കാർ വിദ്യാലയമാണ്. 
ഒരു നൂറ്റാണ്ടിന് ശേഷം നടക്കുന്ന ഓർമ്മപ്പെയ്ത്ത്  മെഗാ അലുംനി സംഗമം വൻ വിജയമാക്കുന്നതിന് പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ അമ്പതോളം എസ്.എസ്.എല്‍.സി. ബാച്ചുകളിലേയും ഇരുപത്തിരണ്ട് പ്ളസ് ടു ബാച്ചുകളിലേയും അതിന് മുമ്പ് പഠിച്ചിറങ്ങിയ യു പി., എൽ.പി. വിദ്യാർത്ഥികളേയും ഈ മെഗാ സംഗമത്തിൽ പങ്കെടുപ്പിക്കുന്നതിനുള തീവ്ര യജ്ഞങ്ങൾ നടത്തി വരികയാണെന്നും ഭാരവാഹികൾ പറഞ്ഞു.
പത്ര സമ്മേളനത്തിൽ
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു
വികസന സമിതി ചെയർമാൻ വി.ഇസ്മായിൽ മാസ്റ്റർ, സഹപാഠി ചെയർമാൻ എ.അബ്ദുൾ ലത്തീഫ്, ഓർമ്മപ്പെയ്ത്ത് ചെയർമാൻ മംഗലത്തേൽ ഖാലിദ്, കൺവീനർ കൃഷ്ണകുമാർ മാസ്റ്റർ തുടങ്ങിയവര്‍ പങ്കെടുത്തു.

 


Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു