എഫ്. സി. കേരളയുടെ ഐ ലീഗ് ടീമുകളിലേക്ക് പ്രവേശനം ലഭിച്ച കളിക്കാര്‍ക്ക് സ്വീകരണം
എടപ്പാള്‍ : പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ എഫ്. സി. കേരളയുടെ വിവിധ പ്രായ പരിധിയിലുള്ള ഐ ലീഗ് ടീമുകളിലേക്ക് പ്രവേശനം ലഭിച്ച കളിക്കാര്‍ക്ക് സ്വീകരണം നല്‍കുന്നു. നടുവട്ടം എഫ് സി കേരളയുടെ പരിശീലന കേന്ദ്രമായ റൺഗ്രാഡോ സ്പോർട്സ് പാർക്കില്‍സപ്തംബര്‍ 3 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് സ്വീകരണം. മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.കെ.ടി.ജലീല്‍ എം.എല്‍.എ.മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന്ലഹരി ഉപഭോഗത്തിനെതിരേയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എഫ് .സി. കേരള യൂത്ത് ടീമുകളുടെ സൗഹൃദ മത്സരങ്ങള്‍ അരങ്ങേറും. ഫിഫ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ,എ. ഐ .എഫ് .എഫ്. മാനദണ്ഡങ്ങളാനുസരിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ ക്ലബ്ബുകളിൽ ഒന്നാണ് എഫ് സി കേരള.എഫ് .സി. കേരള സോക്കർ സ്കൂൾ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കളിക്കാരെ എഫ് .സി. കേരളയുടെ അണ്ടർ 13, 15, 18 വിഭാഗങ്ങളിലെ യൂത്ത് ഐ ലീഗ് ടീമുകളിലേക്കും, അതിനു മുകളിലുള്ളവരെ സീനിയർ ടീമിലേക്കും തെരഞ്ഞെടുക്കും.കൂടാതെ 5 മുതൽ 12 വയസ്സു വരെ പ്രായപരിധിയിലുള്ള കുട്ടികളില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നവര്‍ക്ക് ബേബി ലീഗ് ടീമുകളിലേക്കും പ്രവേശനം ലഭിക്കും.നിലവിൽ പല പ്രായ പരിധിയിലുള്ള 175 ല്‍ അധികം കളിക്കാർക്ക് അവരുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തികച്ചും സൗജന്യമായി പരിശീലനം, സ്കൂൾവിദ്യാഭ്യാസം എന്നിവ എഫ് .സി .കേരള നൽകി വരുന്നുണ്ട്.
Comments
Post a Comment