ഇന്ന് അത്തം. പൂവിപണിയില്‍ വിലക്കയറ്റം.

 


എടപ്പാള്‍  : കോവിഡ് രോഗ ഭീതിയില്‍ നിന്നും ആശ്വാസം നേടിയതോടെ ഇത്തവണത്തെ ഓണം വിപണി കൂടുതല്‍ സജീവമാകുമെന്നത് മുന്‍ കൂട്ടി കണ്ട്  അന്യ സംസ്ഥാന ലോബികള്‍ പൂക്കള്‍ക്ക് വില ഉയര്‍ത്തി. 
അന്യ സംസ്ഥാനങ്ങളില്‍ നിന്നും പൂക്കളമൊരുക്കാന്‍ എത്തുന്ന പൂക്കള്‍ക്ക് മൊത്ത വില്‍പ്പനയില്‍ 20 -രൂപ മുതല്‍ 50 -രൂപ വരെ  വില ഉയര്‍ത്തിയപ്പോള്‍ ചില്ലറ കച്ചവടക്കാര്‍  50 രൂപ മുതല്‍ 100 രൂപ വരെ വില ഉയര്‍ത്തിയിരിക്കുകയുമാണ്.
ചുവന്ന ചെണ്ടുമല്ലി കിലോക്ക് 80 -മുതല്‍ 100 -വരേയും മഞ്ഞ ചെണ്ടുമല്ലി  130- മുതല്‍ 150-വരേയും അരളിപ്പൂവ് 300- രൂപയും വെള്ള ജമന്തി 220- മുതല്‍ 250 -വരേയും വാടാര്‍മല്ലി 150- മുതല്‍ 200 -വരേയും ചുവന്ന റോസ് പൂവ് 400-രൂപയും ആസ്ട്രലൈറ്റ് 200- രൂപയുമാണ് ചില്ലറ വില്‍പ്പന വില.എല്ലാ പൂക്കളും ഉള്‍പ്പെടുന്ന കിറ്റുകള്‍ 50-രൂപ,100-രൂപ നിരക്കിലും ലഭ്യമാണ്.
ബാംഗ്ളൂര്‍, മൈസൂര്‍,ഗുണ്ടല്‍പ്പേട്ട്,ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഓണവിപണിയിലേക്കുള്ള പൂക്കള്‍ പ്രധാനമായും എത്തുന്നത്.ഇത്തവണത്തെ ഓണവിപണി കൂടുതല്‍ ഉഷാറാകുമെന്ന പ്രതീക്ഷയില്‍ വിപണിയില്‍ പൂക്കച്ചവടക്കാരുടെ എണ്ണവും ഗണ്യമായി 
 വര്‍ധിച്ചിട്ടുണ്ട്.



Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു