ജനകീയം ഓണാഘോഷത്തിന് കനിവ് ബഡ്സ് സ്കൂളിൽ ആരംഭം
എടപ്പാൾ: നാലുദിവസം നീണ്ടുനിൽക്കുന്ന വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ജനകീയം ഓണാഘോഷത്തിന് കനിവ് ബഡ്സ് സ്കൂളിൽ തുടക്കം. അത്ത ദിനത്തില്‍ നടന്ന ഓണാഘോഷത്തിന് പൂക്കളമൊരുക്കുന്നതിന് പൂക്കള്‍ പറിക്കാനായി ബഡ്സ് സ്കൂളിലെ കുട്ടികള്‍ ഒന്നടങ്കം തൊട്ടടുത്ത കുന്നിന്‍ പുറത്തെത്തി.പൂക്കള്‍ പറിച്ചെടുക്കുന്ന കുട്ടികള്‍ക്ക്ഓണപ്പാട്ടുകള്‍ ശ്രുതിമധുരമായി പാടി നല്‍കി മേയ്ക്കാട്ട് ശ്രീദേവി അന്തർജനവും.കുട്ടികള്‍ക്ക് പൂക്കള്‍ പറിച്ചു നല്‍കാന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ. നജീബ്, വാർഡ് മെമ്പർ അക്ബർ പനച്ചിക്കൽ, മെമ്പർ ഉണ്ണികൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ചേര്‍ന്നതോടെ കുട്ടികളുടെ ഓണാഘോഷം ആഹ്ളാദ തിമര്‍പ്പിലായി.ജനകീയം ഓണാഘോഷത്തിന്റെ ഭാഗമായി സപ്തംബര്‍ 2 ന് 100 പേർ അണിനിരക്കുന്ന സൈക്കിൾ പ്രചരണം, വൈകുന്നേരം സൗഹൃദ ഫുട്ബോൾ മത്സരം 3 ന് രാവിലെ ആയിരം പേർ പങ്കെടുക്കുന്ന ഘോഷയാത്ര, പൂക്കള മത്സരം, സാംസ്കാരിക സദസ്, ഓണപ്പാട്ട് , മെഗാ തിരുവാതിര, ലഹരിക്കെതിരെ ബോധവത്ക്കരണവുമായി ബലൂൺ പറത്തല്‍ എന്നിവയും നടക്കും.
Comments
Post a Comment