അന്തേവാസികൾക്ക് പൂക്കളമൊരുക്കാൻ പൂക്കളുമായി വീണ്ടും അവരെത്തി
എടപ്പാള്‍ : സര്‍ക്കാര്‍ സംരക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പൂക്കളമൊരുക്കാന്‍ പൂക്കളുമായി വീണ്ടും അവരെത്തി.എടപ്പാൾ നാട്ടുനന്മയുടെ പ്രവര്‍ത്തകരാണ് സ്വന്തമായി ഉത്പ്പാദിപ്പിച്ച പൂക്കളുമായി തവനൂരിലെ സാമൂഹ്യ നീതി വകുപ്പിനെ കീഴിലെ അന്തേവാസികളെ തേടിയെത്തിയത്.വൃദ്ധമന്ദിരം, മഹിളാ മന്ദിരം, ചിൽഡ്രൻസ് ഹോം , റെസ്ക്യൂഹോം, പ്രതീക്ഷ ഭവൻ എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സെന്‍ട്രല്‍ ജയിലിലുള്ളവർക്കുമാണ് പൂക്കള്‍ നല്‍കിയത്. പൂക്കളങ്ങള്‍ക്കുള്ള പൂക്കള്‍ കൃഷി ചെയ്ത് വിളയിച്ചെടുത്ത് അവ പൂര്‍ണ്ണമായും സൗജന്യമായി ഈ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് നല്‍കി വരുന്ന പതിവ് ഏതാനും വര്‍ഷങ്ങളായി നാട്ടുനന്മ പ്രവര്‍ത്തകര്‍ നടത്തി വരുന്നുണ്ട്.കോവിഡിനെ തുടർന്ന് രണ്ടു വർഷം ഇവര്‍ക്ക് പൂകൃഷി ചെയ്യാൻ കഴിഞ്ഞില്ല. ബാംഗലൂരുവില്‍ നിന്നുമാണ് പൂച്ചെടി തൈകൾ എത്തിക്കുന്നത്. എടപ്പാളിലെ ഗാന്ധി സദന്റെ 5 സെന്റ് സ്ഥലത്താണ് പൂകൃഷി ഒരുക്കുന്നത്.സത്യൻ കണ്ടനകം , റിയാസ് ടി. കോലൊളമ്പ്, എം.സി.ബിനോയ് , എ .വി നൂറ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കള്‍ അന്തേവാസികള്‍ക്ക് എത്തിച്ച് നല്‍കിയത്.
Comments
Post a Comment