സ്നേഹസ്പർശം വിഷൻ 2025' സപ്തംബർ 18ന് നടക്കും


 എടപ്പാള്‍ : കെയർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 'സ്നേഹസ്പർശം വിഷൻ 2025' സപ്തംബർ 18ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. എടപ്പാള്‍ ഗോള്‍ഡണ്‍ ടവറില്‍ രാവിലെ 9.30ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉദ്ഘാടനം ചെയ്യും.അപരൻ്റ ദുരിതവും വേദനകളും തൻ്റേത് കൂടിയാണെന്ന തിരിച്ചറിവോട് കൂടി സമൂഹ നന്മ ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന  എടപ്പാളുകാരുടെ  സ്നേഹക്കൂട്ടായ്മയായ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഒന്നര വർഷം മുമ്പാണ് പിറവിയെടുത്തത്.  നന്മ നിറഞ്ഞ മനസ്സുകളുടെ ഉദാരമായ സഹായസഹകരണങ്ങൾ കൂട്ടിയിണക്കിക്കൊണ്ട് നൂറോളം വരുന്ന വിധവകൾ, അനാഥകൾ, സമൂഹത്തിലെ അശരണരായ രോഗികൾ എന്നിവർക്ക് പ്രതിമാസ ധനസഹായം നൽകി വരുന്നുണ്ട്. കൂടാതെ ജീവിത പ്രതിസന്ധികളെ സധൈര്യം നേരിടാനാവശ്യമായ മോട്ടിവേഷൻ ഗൈഡൻസ് ക്ലാസ്സുകളും, റിഹാബ് എയ്ഡ് എന്ന പദ്ധതിയിലൂടെ രോഗീപരിചരണത്തിനു അത്യന്താപേക്ഷികമായ ഓക്സിജൻ കോൺസെൻട്രറ്റർ, ഫോൾഡബിൾ കട്ടിൽ, വാട്ടർഡ് എയർ ബഡ്, വീൽചെയർ എന്നിവയും അർഹരായവർക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. കെയർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ രണ്ടാംഘട്ട പ്രവർത്തനം എന്ന നിലയിൽ കെയർ വില്ലേജ്  എടപ്പാള്‍ ജംഗ്ഷനിലെ കുറ്റിപ്പുറം റോഡില്‍ ഒരുങ്ങുന്നുണ്ട്. 28 സെന്റ് സ്ഥലത്ത് ആധുനിക സജീ കരണങ്ങളോടു കൂടി 25000 സ്ക്വയർഫീറ്റിൽ 5 നിലകളിലായാണ് കെയര്‍ വില്ലേജ്  ഒരുങ്ങുന്നത്. ആക്സിഡന്റ് , സ്ട്രോക്ക് തുടങ്ങിയവ മൂലം ശരീരം തളർന്നവരും കിടപ്പിലായവരുമായ രോഗികൾക്ക് ഇവിടെ താമസിച്ച് ഫിസിയോതെറാപ്പി ചെയ്യാൻ സൗകര്യമുള്ള റെസിഡൻഷ്യൽ ഫിസിയോതെറാപ്പി സെന്റർ, സൈക്യാട്രിക് ക്ലിനിക്, കൗൺസിലിംഗ് സെന്റർ, നിർധനരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭാസത്തിന്ന് സഹായകമാവും വിധത്തിലുള്ള കരിയർ ഗൈഡൻസ് സെന്റർ, സമൂഹത്തിൽ താഴ്ന്ന വരുമാനമുള്ള സഹോദരിമാർക്ക് സ്വയംതൊഴിൽ പരിശീലനകേന്ദ്രം, ഡയാലിസിസ് സെന്റർ തുടങ്ങിയവയൊക്കെ കെയർ വില്ലേജിന് കീഴിൽ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് . ഈ ആശയങ്ങൾ പൊതുജനങ്ങളിലേക്ക്  കൈമാറുകയും, പൊതുസമൂഹത്തിൻറെ സേവനസഹകരണങ്ങൾ കൂടി ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഈ പദ്ധതികൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതിനാണ് കെയർ ചാരിറ്റബിൾ ട്രസ്റ്റ്  കെയർ സ്നേഹസ്പർശം വിഷൻ 2025 സംഘടിപ്പിക്കുന്നത്. 
രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രമുഖ മോട്ടിവേറ്റർ സുലൈമാൻ മേലത്തൂരിന്റെ മോട്ടിവേഷൻ ക്ലാസും ഉണ്ടായിരിക്കും.ചടങ്ങിൽ വിവിധ പ്രതിമാസ സഹായങ്ങളുടെ വിതരണവും നടത്തുമെന്ന് ഭാരവാഹികൾ  അറിയിച്ചു. ചെയർമാൻ എൻ.അശ്റഫ് മാസ്റ്റർ, അബ്ദുൾ മജീദ് സുഹരി, ടി.പി. ഹൈദരാലി ,പി.എസ്.മുബാറഖ്, കെ.മുഹമ്മദ് ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു