കെയർ സ്നേഹസ്പർശം വിഷൻ 2025 ന് തുടക്കമായി


 എടപ്പാള്‍ : ജീവകാരുണ്യ മേഘലയില്‍ നിസ്വാര്‍ത്ഥ സേവനവുമായി ഒന്നര വർഷമായി പ്രവര്‍ത്തിക്കുന്ന കെയർ ചാരിറ്റബിൾ ട്രസ്റ്റ് കാരുണ്യത്തിന്റെ കൂടുതല്‍ തലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.സേവന പാതയില്‍ മൂന്ന് വര്‍ഷം കൊണ്ട് ചെയ്തു തീര്‍ക്കണമെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ക്ഷേമ പദ്ധതികളുടെ സമഗ്ര വിവരണവുമായി 'കെയർ സ്നേഹസ്പർശം വിഷൻ 2025' നാടിന് സമര്‍പ്പിച്ചു.എടപ്പാളിലെ ഗോൾഡണ്‍ ടവർ ഓഡിറ്റോറിയത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ എം.പി. പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചെയർമാൻ അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കഴുങ്കിൽ അബ്ദുൾ മജീദ് , എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ ടീച്ചർ , കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്ലം കെ.തിരുത്തി , വട്ടംകുളം ഗ്രാമ പഞ്ചായത്ത് വികസന സാന്റിംഗ് കമ്മറ്റി ചെയർമാർ എം.എ നജീബ് , മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫി , രാജാസ് ആയുർവേദിക് എം.ഡി. ഡോ . അരുൺരാജ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇ . പ്രകാശ്, ഡോ.പുഷ്പാകരൻ തുടങ്ങിയവർ സംസാരിച്ചു .കുറ്റിപ്പുറം റോഡില്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെയർ വില്ലേജ് എന്ന പേരിൽ 5 നിലകളിലായി നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടം 2025 നകം പൂർത്തിയാക്കും. കെയർ വില്ലേജിൽ ആസ്ഥാന കെട്ടിടത്തിന് പുറമെ ആധുനിക ഉപകരണങ്ങളോടുകൂടിയ ഫിസിയോതെറാപ്പി സെന്റർ , സൈക്യാട്രിക് ക്ലിനിക്ക് , കാൻസർ ഡയഗണോസിസ് സെന്റർ , സ്ത്രീശാക്തീകരണ സ്വയംതൊഴിൽ പരിശീലനകേന്ദ്രം , ലബോറട്ടറി , ഫാർമസി , ഡയാലിസിസ് സെന്റർ , കോൺഫറൻസ് ഹാൾ എന്നിവയെല്ലാം പ്രവര്‍ത്തിക്കും.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു