എസ്.ഐ. യൂണിഫോമില്‍ വിലസുന്ന തട്ടിപ്പ് വീരനെ അറസ്റ്റു ചെയ്തു എടപ്പാള്‍ : വാടക ക്വാര്‍ട്ടേഴ്സുകളില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ്.ഐ. പിടിയിലായി. പിടിയിലായ വ്യാജ എസ്.ഐ. നിരവധി കേസുകളിലെ പ്രതി. വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയേയാണ് (44) കുറ്റിപ്പുറം സി.ഐ.ശശീന്ദ്രന്‍ മേലേയില്‍ അറസ്റ്റു ചെയ്തത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുന്‍പ് ക്രൈംബ്രാഞ്ച് എസ്. ഐ .ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലില്‍ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്. ഇതിനിടേയാണ് മയക്കുമരുന്ന് വില്‍പ്പന സംഘങ്ങളേയും അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പോലീസിന്റെ പരിശോധന വാടക ക്വാര്‍ട്ടേഴ്സുകളില്‍ നടക്കുന്നത്. സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിരവധി എ.ടി.എം. കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു. കുറ്റിപ്പുറം പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2017 ൽ നടന്ന ഒരു ബലാൽസംഗ കേസിലും തട്ടിപ്പു കേസിലും ഇയാൾക്ക് വാറണ്ട് നിലനില്‍ക്കുന്നുണ്ടെന്ന് അറിയുന്നത്. സമാനമായ മറ്റൊരു കേസ് നിലമ്പൂർ സ്റ്റേഷനിലും ഉണ്ട്. മറ്റു സ്റ്റേഷനുകളിലുള്ള കേസുകളെക്കുറിച്ച് വിവരം ശേഖരിച്ചു വരികയാണ്. ഇയാളുടെ അറസ്റ്റ് വിവരം അറിഞ്ഞ് ഇടുക്കി, കോട്ടയം ഭാഗങ്ങളിൽ നിന്ന് സമാന രീതിയിൽ തട്ടിപ്പിനിരയായ സ്ത്രീകൾ കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുന്നുണ്ട്. ഇയാൾക്ക് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. മഞ്ചേരി സെഷന്‍സ് കോടതി പ്രതിയെ റിമാന്റ് ചെയ്തു. സൈതലവി താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ അയാള്‍ ശരിയായ വിവരങ്ങൾ ഒന്നും നൽകിയിരുന്നില്ല. ശരിയായ വിവരങ്ങള്‍ നല്‍കാത്തവര്‍ക്ക് ക്വാര്‍ട്ടേഴ്സ് വാടകക്ക് നല്‍കുന്ന ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പരിശോധന കർശനമാക്കുമെന്നും സി.ഐ. അറിയിച്ചു.
എടപ്പാള്‍ : വാടക ക്വാര്‍ട്ടേഴ്സുകളില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ്.ഐ. പിടിയിലായി. പിടിയിലായ വ്യാജ എസ്.ഐ. നിരവധി കേസുകളിലെ പ്രതി.വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയേയാണ് (44) കുറ്റിപ്പുറം സി.ഐ.ശശീന്ദ്രന്‍ മേലേയില്‍ അറസ്റ്റു ചെയ്തത്.ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുന്‍പ് ക്രൈംബ്രാഞ്ച് എസ്. ഐ .ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു.ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലില്‍ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്.ഇതിനിടേയാണ് മയക്കുമരുന്ന് വില്‍പ്പന സംഘങ്ങളേയും അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പോലീസിന്റെ പരിശോധന വാടക ക്വാര്‍ട്ടേഴ്സുകളില്‍ നടക്കുന്നത്.സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍നിരവധി എ.ടി.എം. കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു.കുറ്റിപ്പുറം പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ്കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2017 ൽ നടന്ന ഒരു ബലാൽസംഗ കേസിലും തട്ടിപ്പു കേസിലും ഇയാൾക്ക് വാറണ്ട് നിലനില്‍ക്കുന്നുണ്ടെന്ന് അറിയുന്നത്. സമാനമായ മറ്റൊരു കേസ് നിലമ്പൂർ സ്റ്റേഷനിലും ഉണ്ട്. മറ്റു സ്റ്റേഷനുകളിലുള്ള കേസുകളെക്കുറിച്ച് വിവരം ശേഖരിച്ചു വരികയാണ്. ഇയാളുടെ അറസ്റ്റ് വിവരം അറിഞ്ഞ് ഇടുക്കി, കോട്ടയം ഭാഗങ്ങളിൽ നിന്ന് സമാന രീതിയിൽ തട്ടിപ്പിനിരയായ സ്ത്രീകൾ കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുന്നുണ്ട്.ഇയാൾക്ക് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.മഞ്ചേരി സെഷന്‍സ് കോടതി പ്രതിയെ റിമാന്റ് ചെയ്തു.സൈതലവി താമസിച്ചിരുന്നക്വാർട്ടേഴ്സിൽ അയാള്‍ ശരിയായ വിവരങ്ങൾ ഒന്നും നൽകിയിരുന്നില്ല. ശരിയായ വിവരങ്ങള്‍ നല്‍കാത്തവര്‍ക്ക് ക്വാര്‍ട്ടേഴ്സ് വാടകക്ക് നല്‍കുന്ന ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പരിശോധന കർശനമാക്കുമെന്നും സി.ഐ. അറിയിച്ചു.
Comments
Post a Comment