ഗ്രാമികയുടെ വാർഷികാഘോഷവും ഓണാഘോഷവും സമാപിച്ചു
എടപ്പാള്‍ : കോലത്ര ഗ്രാമിക കലാ സാംസ്ക്കാരിക സമിതിയുടെ 23-ാം വാർഷികവും ഓണാഘോഷവും വിവിധ പരിപാടികളോടെ സമാപിച്ചു.വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം, ഗൃഹാങ്കണ പൂക്കള മത്സരം, വിവിധ കായിക മത്സരങ്ങളും നടത്തി. പഴയകാല കോൽക്കളി കലാകാരന്‍മാര്‍, കൈകൊട്ടി കലാകാരികള്‍ എന്നിവരേയും ക്യാൻസർ രോഗിക്കൾക്ക് കേശ ദാനം നടത്തിയ കെ.പി. അശ്വതി, ഇനൻ, തെസ്ന നസ്റിൻ, നെൽമണികൾ കൊണ്ട് നിലവിളക്ക് ഉണ്ടാക്കി ഇന്ത്യാബുക്ക് ഓഫ് റെക്കോഡ് നേടിയ വിനോദ് കോലത്രയേയും ആദരിച്ചു സമാപന സമ്മേളനം കാലടി ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. വൈസ് പ്രസിഡണ്ട് പി.കെ. ദേവി ഉദ്ഘാടനം ചെയ്തു.സുബീന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കെ.പി ഭാസ്ക്കരൻ,കെ.പി. പ്രദീപ്,കെ ഗോപി,കെ.പി. വേണു,പി. മോഹൻദാസ്, സോമസുന്ദരൻ,കെ. സുരേഷ്, ഗണേഷ് കോലത്ര പ്രസംഗിച്ചു.തുടർന്ന് മെഗാെ കൈക്കൊട്ടി കളിയും അരങ്ങേറി.
Comments
Post a Comment