തട്ടീം മുട്ടീം ഒരു റോഡുപണി. നടുവൊടിഞ്ഞ് നാട്ടുകാരും


 എടപ്പാള്‍ : വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാല മുതല്‍ ആലംകോട് പഞ്ചായത്തിലെ സബീന ജംഗ്ഷന്‍ ,മാന്തടം റോഡ് പുനര്‍ നിര്‍മ്മാണം മന്ദഗതിയിലായത് യാത്രക്കാരെ ദുരിതത്തിലാക്കി.പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. ആയ സമയത്താണ് ഇരു പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഈ റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചത്.7 കിലോമീറ്ററോളം ദുരം വരുന്ന റോഡ് ആധുനിക രീതിയില്‍ പുനര്‍ നിര്‍മ്മിക്കാന്‍  6.60 കോടി രൂപയാണ് അനുവദിച്ചത്.മൂന്ന് വര്‍ഷമായി തുടരുന്ന പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പാതിവഴിയിലാണ്.കള്‍വര്‍ട്ടറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞ് റോഡ് റബ്ബറൈസ് ചെയ്യാന്‍ നീക്കം ആരംഭിച്ചപ്പോഴാണ് ജലനിധി പദ്ധതിയുടെ കുടിവെള്ള വിതരണ പൈപ്പുകള്‍ ഈ റോഡിലൂടെ കടന്നു പോകുന്ന കാര്യം ജനങ്ങളുടെ  ശ്രദ്ധയില്‍പ്പെടുന്നത്.റബ്ബറൈസ് ചെയ്തു കഴിഞ്ഞാല്‍ വീണ്ടും റോഡിന്റെ ഇരുവശവും പൈപ്പുകള്‍ സ്ഥാപിക്കാന്‍ പൊളിക്കണം.അതിനാല്‍ പൈപ്പുകള്‍ സ്ഥാപിച്ചതിനു ശേഷം മതീ റബ്ബറൈസ് ചെയ്യല്‍ എന്ന നിലപാടിലായി നാട്ടുകാര്‍.മാസങ്ങള്‍ക്കു ശേഷം പൈപ്പുകള്‍ സ്ഥാപിക്കാന്‍ ജലവകുപ്പ് അനുമതി നല്‍കിയിരിക്കുകയാണ്.ഇതിനെ തുടര്‍ന്ന് പൈപ്പുകള്‍ സ്ഥാപിക്കല്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു കഴിഞ്ഞു.ഇനി പൈപ്പുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍  അറ്റകുറ്റപ്പണികള്‍ നടത്താന്‍ പ്രത്യേക ഫണ്ട് കരാറുകാരന് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു നല്‍കണം.അതിനു ശേഷമെ റോഡ് റബ്ബറൈസ് ചെയ്യുന്ന പ്രവര്‍ത്തി ആരംഭിക്കു.ഫണ്ട് അനുവദിക്കുന്നത് വൈകിയാല്‍ റബ്ബറൈസ് ചെയ്യുന്ന പ്രവര്‍ത്തിയും അനന്തമായി നീളും.അപ്പോഴും യാത്രാ ദുരിതം പേറേണ്ടത് ഇരു പഞ്ചായത്തുകളിലേയും യാത്രക്കാര്‍ തന്നെ.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു