വർഗീയതയേയും തീവ്രവാദത്തേയും ഒരു പോലെ നേരിടണം. ഡോ.എം കെ മുനീര്‍
എടപ്പാള്‍ : വർഗ്ഗീയതയേയും തീവ്രവാദത്തേയും ഒരുപോലെ നേരിടാൻ എല്ലാ വിഭാഗവും തയ്യാറാകണമെന്ന് ഡോ. എം കെ മുനീർ എംഎൽഎ . ഇസ്ലാം എന്ന് കേൾക്കുമ്പോൾ ജിഹാദ് എന്ന് പ്രചരിപ്പിക്കുന്നവർ നാട്ടിൽ വർഗീയ കലാപം കത്തിപ്പടരുന്നത് കാണാൻ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി. എച്ച് .അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞദിവസം ഒരു പ്രസ്ഥാനത്തെ നിരോധിച്ചപ്പോൾ അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്ന രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. നിരോധനത്തെ അനുകൂലിച്ച് സംസാരിക്കുന്നവരെ സമുദായത്തിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞ് ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ സമുദായത്തെ ഒറ്റുകൊടുക്കുന്നവരേയാണ് ഇപ്പോൾ നിരോധിച്ചിട്ടുള്ളതെന്നും അവരെ എതിർക്കുന്ന അതേ സ്വരത്തിൽ തന്നെ കാക്കി ട്രൗസറിട്ട് റൂട്ട് മാർച്ച് ചെയ്യുന്നവരേയും എതിർക്കാനുള്ള ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേഖലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സി .എം. യൂസഫ് അധ്യക്ഷത വഹിച്ചു.അജിത് കൊളാടി, സി.പി. സൈതലവി, സി .ഹരിദാസ്, അഷ്റഫ് കോക്കൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.മേഖല മുസ്ലിംലീഗ് സെക്രട്ടറി പി .പി. യൂസഫലി, അഹമ്മദ് ബാഫഖി തങ്ങൾ, ഷാനവാസ് വട്ടത്തൂർ, സുഹറ മമ്പാട്,പി .ഇ .എ. സലാം മാസ്റ്റർ, ഷെമീർ ഇടിയാട്ടിൽ,അഷ്‌ഹർ പെരുമുക്ക്, കെ സി ശിഹാബ്, പി എം കെ കാഞ്ഞിയൂർ,വി. മുഹമ്മദുണ്ണി ഹാജി, എം എം മുബാറക് കോക്കൂർ, സുബൈർ കൊട്ടിലിങ്ങൽ, സി കെ അഷ്റഫ്, ഹമീദ് ചെറുവല്ലൂർ, ആഷിക്ക് നന്നംമുക്ക്, ഇക്ബാൽ നരണിപ്പുഴ,ഷെബീർ മാങ്കുളം, ജഫീറലി പള്ളിക്കുന്ന്, റോഷൻ പുന്നക്കൽ, ഹാരിസ് ഖത്തർ എന്നിവർ പ്രസംഗിച്ചു .
Comments
Post a Comment