തിരുന്നാവായ- തവനൂർ പാലത്തിൻ്റെ തുടർ പ്രവർത്തനങ്ങൾ നിർത്തിവെക്കണം. ത്രിമൂർത്തി സ്നാനഘട്ട് സംരക്ഷണ സമിതി


 എടപ്പാള്‍ : നിർദ്ദിഷ്ട തിരുന്നാവായ- തവനൂർ പാലത്തിൻ്റെ തുടർ പ്രവർത്തനങ്ങളും തവനൂരിലെ നിർദ്ദിഷ്ട പാർക്കിനുള്ള നീക്കവും അടിയന്തരമായി നിർത്തിവെക്കണമെന്ന് ത്രിമൂർത്തി സ്നാനഘട്ട് പൈതൃക സംരക്ഷണ സമിതി രൂപീകരണ യോഗം ആവശ്യപ്പെട്ടു. പാലത്തിൻ്റെ തെക്കെ അറ്റം തവനൂർ ശിവക്ഷേത്രത്തിൻ്റെ പടിഞ്ഞാറു വശത്തേക്ക് മാറ്റി പുതിയ അലൈൻമെൻ്റിൽ പാലം യാഥാർത്ഥ്യമാക്കണം.നിലവിലുള്ള അലൈൻമെൻ്റ് പ്രകാരം പാലം നിർമ്മിച്ചാൽ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, തവനൂർ ബ്രഹ്മ - ശിവക്ഷേത്രങ്ങൾ അടങ്ങുന്ന ശ്രീചക്ര സ്ഥാന ഭാവത്തിലുള്ള ത്രിമൂർത്തി സ്നാനഘട്ട് മുറിഞ്ഞുപോവുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി.ദക്ഷിണ ഭാരതത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ത്രിമൂർത്തിസ്നാനഘട്ടിൻ്റെ വരാനിരിക്കുന്ന വലിയവികസന പദ്ധതിയാണ്  ഇപ്പോഴത്തെ അലൈൻമെൻ്റ് പ്രകാരം പാലം വന്നാൽ നഷ്ടപ്പെടുക. തിരുന്നാവായ കടവിൽ നിന്നും തവനൂർ കടവിലേക്ക് പാലം നിർമ്മിക്കുകയാണെങ്കിൽ 870 മീറ്റർ മാത്രം പാലം നിർമ്മിച്ചാൽ മതി. മാത്രമല്ല ത്രിമൂർത്തി സ്നാന ഘട്ടിൻ്റെ പൈതൃകത്തിനും വിശ്വാസത്തിനും കോട്ടം തട്ടുകയുമില്ല. നിലവിലെ അലൈൻമെൻ്റ് എഞ്ചിനീയറിംങ് തത്ത്വങ്ങൾക്ക് വിരുദ്ധമാണ്.ഒരു കിലോമീറ്ററിലേറെ പാലം നിർമ്മിക്കുകയും ഭൂമി അക്വയർ ചെയ്യുകയും വേണം.നിലവിലെ അലൈൻമെൻ്റ് കോടികളുടെ അധിക ബാദ്ധ്യതയാണ് വരുത്തിവെക്കുക. നിലവിലെ അലൈൻമെൻ്റ് പ്രകാരം പാലം നിർമ്മിക്കുന്നതിൻ്റെ ഭാഗമായി കേളപ്പജിയുടെ ശാന്തി കൂടീരം പകുത്ത് റോഡ് നിർമ്മിക്കുന്നതും ശാന്തികുടീരത്തിൻ്റെ കെട്ടിടങ്ങൾ പൊളിച്ചതും തെറ്റാണെന്ന് യോഗം വിലയിരുത്തി. ശാന്തികുടീരവും തവനൂർ ഗ്രാമത്തിൻ്റെ പൈതൃക സമ്പത്താണ്. ത്രിമൂർത്തി സ്നാനഘട്ടിൻ്റെ സാംസ്ക്കാരിക പൈതൃകങ്ങൾ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് നിർദ്ദിഷ്ട പാലത്തിൻ്റെ ഇപ്പോഴത്തെ അലൈൻമെൻ്റെന്നും തെറ്റു മനസ്സിലാക്കി തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയരക്ടറും എഴുത്തുകാരനുമായ തിരൂർ ദിനേശ് അദ്ധ്യക്ഷത വഹിച്ചു.പി.പി.പ്രദീപ് വിഷയം അവതരിപ്പിച്ചു.പി.ജനാർദ്ദനമേനോൻ ,മണികണ്ഠൻ പാലാട്ട്, സി.പി.ശിവദാസ്, പി.എസ്.രാജഗോപാൽ, ആർ.വി.ഗോപാലകൃഷ്ണൻ, പി.രാജൻ, കെ.പി.രവിചന്ദ്രൻ ,കെ.പി.വിനോദ് ,എം.വി.അഭയൻ, എം. മീന പ്രസംഗിച്ചു.മെട്രോ ശ്രീധരൻ, പി.ജനാർദ്ദനമേനോൻ ,പി.എസ്.രാജഗോപാലൻ എന്നിവർ രക്ഷാധികാരികളായും തിരൂർ ദിനേശ് പ്രസിഡൻറ്, മണികണ്ഠൻ പാലാട്ട്,എം.വി. അഭയൻ വൈസ് പ്രസിഡൻ്റുമാർ, പി.പി.പ്രദീപ് ജനറൽ സെക്രട്ടറി, സി.പി.ശിവദാസ് ജോ: സെക്രട്ടറിയായും ത്രിമൂർത്തി സ്നാനഘട്ട് പൈതൃക സംരക്ഷണ സമിതിയും രൂപീകരിച്ചു.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു