എടപ്പാളില്‍ നിങ്ങള്‍ ഇനി ക്യാമറ നിരീക്ഷണത്തിലാണ്


 എടപ്പാൾ : എടപ്പാള്‍ ജംഗ്ഷനില്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പോലീസ് എയ്ഡ് പോസ്റ്റിനോട് ചേർന്ന് നാല് റോഡുകളിലേക്കും അഭിമുഖമായാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. മേൽപ്പാലത്തിന് താഴേയുള്ള നാല് റോഡുകളിലേയും 200 മീറ്ററോളം ദൂരത്തെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയും. പുതുതായി നിർമ്മിച്ച  ശുചിമുറികളുടേയും കുടിവെള്ള പദ്ധതിയുടെയും  സൗജന്യ ഭക്ഷണശാലയുടേയും  എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടേയും ഉദ്ഘാടനത്തിനൊപ്പം നിരീക്ഷണ ക്യാമറ സംവിധാനത്തിന്റേയും ഉദ്ഘാടനം നാളെ വൈകീട്ട് 5 മണിക്ക് കെ .ടി. ജലീൽ എം.എൽ.എ. നിര്‍വ്വഹിക്കും.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. രാമകൃഷ്ണൻ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു