ലഹരി വിപത്തിനെതിരെ ജനകീയ സദസ്
എടപ്പാള്‍ : വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ഡി.വൈ.എഫ്.ഐ വട്ടംകുളം മേഖലാ കമ്മറ്റി ജനകീയ സദസ് സംഘടിപ്പിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഇ.പി.മണികണ്ഠന് അദ്ധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് ചങ്ങരംകുളം എസ്.ഐ. ബാബു ജോർജ്ജ്' ഡി. വൈ. എഫ്.ഐ.ബ്ലോക്ക് സെക്രട്ടറി എ.സിദ്ധീഖ് ,ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡണ്ട് അഡ്വ. എം.ബി. ഫൈസൽ, എം.എ. നവാബ്, വി.പി അനിത, എസ്.ജിതേഷ്, പി.കൃഷ്ണൻ, കെ.കെ.മുഹമ്മദ്, സി.വി.ഷെരീഫ, പി.സുധാകരൻ,സി.ബി. ബിനീഷ്, കെ.താഹിർ എന്നിവർ പ്രസംഗിച്ചു.
Comments
Post a Comment