ചങ്ങരംകുളം ഒതളൂരിൽ അമ്മയും മകളും വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
ചങ്ങരംകുളം: ഒതളൂരിൽ അമ്മയും മകളും വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു, ഒതളൂർ സ്വദേശിയും കുന്നംകുളം അമ്പലത്തിങ്കൽ ബാബുരാജിൻ്റെ ഭാര്യയുമായ ഷൈനി (40), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതോടെ വീടിന് സമീപത്തെ പാടശേഖരത്തിൽ കുളിക്കാനായി പോയതായിരുന്നു. ഓണാഘോഷത്തിനായി ഭർത്താവിന്റെ വീട്ടിൽ നിന്ന് ഒതളൂരിലെ വീട്ടിൽ എത്തിയതായിരുന്നു ഷൈനിയും കുടുംബവും.
Comments
Post a Comment