കുറ്റിപ്പുറം പാലം കമാനത്തിന്റെ തകര്‍ന്ന ബീമുകളുടെ പുനര്‍ നിര്‍മ്മാണം. ബുധനാഴ്ച്ച രാത്രിയില്‍ ഭാഗിക ഗതാഗത നിയന്ത്രണം


 എടപ്പാള്‍  : കുറ്റിപ്പുറം പാലം കമാനത്തിന്റെ തകര്‍ന്ന ബീമുകളുട പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ബുധനാഴ്ച്ച രാത്രി 11 മുതൽ പുലര്‍ച്ചെ 3 മണി  വരെ  നടക്കും.പുനര്‍ നിര്‍മ്മാണ സമയത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുന്നതിനാല്‍ എടപ്പാൾ - പൊന്നാനി ഭാഗത്ത് നിന്നും വരുന്ന പരമാവധി  വാഹനങ്ങള്‍ നരിപ്പറമ്പ് വഴി ചമ്രവട്ടം പാലത്തിലൂടെ പോകണം .കോഴിക്കോടു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരൂര്‍ ചമ്രവട്ടം പാലം വഴിയോ,വളാഞ്ചേരി- തിരുവേഗപ്പുറ -വെള്ളിയാങ്കല്ല് -തൃത്താല-പെരുമ്പിലാവ് വഴിയോ പോകണമെന്നും കുറ്റിപ്പുറം പോലീസ് അറിയിച്ചു.രണ്ടാഴ്ച്ച മുന്‍പ് ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടിയാണ്  കമാനത്തിന്റെ ബീമുകൾ തകര്‍ന്നത്.ആറുവരിപ്പാതാ നിര്‍മ്മാണ കരാര്‍ കമ്പനിയുടെ മണ്ണുമാന്ത്രി യന്ത്രമാണ് ബീമില്‍ തട്ടിയത്.പുനര്‍ നിര്‍മ്മാണം നടത്തുന്നത് കരാര്‍ കമ്പനി തന്നെയാണ്.

  

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു