ഐ.ഡി.ടി.ആറിന്റെ സ്ഥലത്തുനിന്നും മുറിച്ച മരങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു


 എടപ്പാള്‍ : മോട്ടോർ വാഹന വകുപ്പിനു കീഴിലുള്ള കണ്ടനകത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിന്റെ (ഐ.ഡി.ടി.ആർ.) അധീനതയിലുള്ള സ്ഥലത്തുനിന്നും സ്വകാര്യ വ്യക്തി മുറിച്ച മരങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.കണ്ടനകത്തെ കെ.എസ്.ആർ.ടി.സി.റീജ്യണല്‍ വർക് ഷോപ്പിന്റെ ഉടമസ്ഥതയിലുള്ള   സ്ഥലത്തുനിന്നും 25 ഏക്കർ ഭൂമിയാണ്  ഐ.ഡി.ടി.ആറിന് 99 വർഷത്തേക്ക് ലീസിന് നൽകിയിരിക്കുന്നത്. ഇതിലുൾപ്പെട്ട 20 സെന്റ് സ്ഥലം തന്റേതാണെന്ന് പരിസരവാസിയായ അബ്ദുൾറഹ്മാൻ  അവകാശമുന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് തിരൂർ കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്.ഇതിനിടയിലാണ് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇയാൾ ഈ സ്ഥലത്തുള്ള കുറച്ച് അക്കേഷ്യാ മരങ്ങൾ മുറിച്ചത്. ഐ.ഡി.ടി.ആർ.അധികൃതര്‍ ഇതുസംബന്ധിച്ച് നൽകിയ പരാതിയിയിൽ തിരൂർ ഡി.വൈ.എസ്.പി.ബെന്നി അന്വേഷണം നടത്തുകയും മുറിച്ച മരങ്ങൾ  കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആറു വലിയ അക്കേഷ്യ മരങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.മരങ്ങള്‍ പൊന്നാനി കോടതിയിൽ ഹാജരാക്കി.  

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു