നെല്‍കൃഷിയില്‍ പുതിയ ചരിത്രമെഴുതാന്‍ വിദ്യാര്‍ത്ഥിക്കൂട്ടം
എടപ്പാള്‍ : എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പൂക്കരത്തറ ദാറുൽഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ് .എസ് .യൂണിറ്റിലെ വിദ്യാർത്ഥികളും ഗൈഡ് യൂണിറ്റും ചേർന്ന് നെല്‍കൃഷിയൊരുക്കുന്നു. പൂക്കരത്തറ പാടശേഖരത്തിലെ വർഷങ്ങളായി തരിശായി കിടന്നിരുന്ന രണ്ട് ഏക്കർ സ്ഥലത്താണ് നെല്‍ കൃഷിയിടം ഒരുക്കിയത് .പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം നടപ്പിലാക്കിയ നൂതന കൃഷി സമ്പ്രദായമായ ഇരട്ടവരി രീതിയിലാണ് കൃഷി നടപ്പിലാക്കുന്നത്. മുൻ കർഷക അവാർഡ് ജേതാവ് അബ്ദുള്‍ ലത്തീഫിന്റെയും കർഷകൻ അബ്ദുറസാഖിന്റെയും ശിക്ഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ കൃഷിയിറക്കുന്നത്. ഞാറുനടലിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ കെ.എം. ബെൻഷ നിർവ്വഹിച്ചു.പി. ടി .എ. പ്രസിഡന്റ് അബ്ദുള്‍ ഖാദർ, അധ്യക്ഷ വഹിച്ചു പ്രധാനാധ്യാപകൻ വി. ഹമിദ് ,തവനൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി. മിനി ,എടപ്പാൾ കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ , സ്റ്റഫ് സെക്രട്ടറി ഒ. ബഷീർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ.കെ. ശിഹാബ് , ഗൈഡ് ക്യാപ്റ്റൻ ഹഫ്സത്ത്, അബ്ദുറസാഖ്, സുലൈമാൻ , യു അബ്ദുള്‍ ഗഫൂർ , കെ.യൂസഫ് , ഫക്രുദ്ദീൻ, സലാം, കൃഷി അസിസ്റ്റന്റ്മാരായ രവി,ടി. സന്തോഷ്, എം .സി. അഭിലാഷ് സി പി , അനിൽകുമാർ ദളം , എൻ എസ് എസ് വളണ്ടിയർ ലീഡർമാരായ സിംനിൽ, നയന എന്നിവർ പങ്കെടുത്തു
Comments
Post a Comment