അക്കിത്തം സാഹിത്യോത്സവം 2022. ദേശീയ സെമിനാറിന് തുടക്കമായിി.


 എടപ്പാൾ :വള്ളത്തോള്‍ വിദ്യാപീഠത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന അക്കിത്തം സാഹിത്യോത്സവം 2022 ദേശീയ സെമിനാറിന്  തുടക്കമായി.അക്കിത്തത്തിന്റെ ഛായാ ചിത്രത്തിന് മുന്നിൽ നടന്ന പുഷ്പാർച്ചനക്കു ശേഷം സ്വാഗത സംഘം ഭാരവാഹികളും വിശിഷ്ടാഥിതികളും ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് അനുസ്മരണ സമ്മേളനവും ദേശിയ സെമിനാറും ഉദ്ഘാടനം ചെയ്തത്.അക്കിത്തത്തിന്റെ കവിത ജീവോ ബ്രഹൈവ മുരളി പുറനാട്ടുകര ആലപിച്ചു.ആധുനിക ഭാരതീയ കവിതയിൽ എന്ന വിഷയത്തെ കുറിച്ച് വിവിധ ഭാഷാ കവികൾ പ്രബന്ധം അവതരിപ്പിച്ചു.വാടാത്ത താമര മനസ്സിനുള്ളിൽ എപ്പോഴും സൂക്ഷിക്കുകയും, കണ്ണീരിൻ്റെ നനവ് പൂണ്ട ഹാസ്യം കവിതകളിലൂടെ ആവിഷ്ക്കരിക്കുകയും ചെയ്ത കവിയാണ് അക്കിത്തമെന്നു് ആമുഖ പ്രഭാഷണത്തിൽഎസ്.കെ.വസന്തൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.ആത്മവഞ്ചനയുടെ മുഖം മൂടി വലിച്ചു കീറിയ, നേരിൻ്റെ പാത തെളിയിച്ച കവിയാണ് അക്കിത്തമെന്നും,ഒരു വ്യവസ്ഥയ്ക്കും അനുകൂലമായി കവിതകൾ രചിക്കാതെ, ഒരു ചട്ടക്കൂടിലും കവിതകളെ ഒതുക്കാത്താതെ മനുഷ്യത്തത്തെ കവിതയിലേക്ക് ആവാഹിച്ച കവിയാണ് അക്കിത്തമെന്നും ഡോ.കമലേഷ്കുമാർ വർമ്മ അഭിപ്രായപ്പെട്ടു.ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം ആധുനിക കവിതയിലേക്കുള്ള ഒരു വഴിത്തിരിവായിയിരുന്നൂവെ ന്നും, വീണ്ടും വീണ്ടും പഠിക്കേണ്ട കൃതിയാണ് ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസമെന്നുംഡോ.പ്രബോധ് വാസുദേവ് പരീഖ് അഭിപ്രായപ്പെട്ടു.പി.പി.മോഹൻദാസ്, ടി.വി.ശൂലപാണി, അഡ്വ: കെ.വിജയൻ, അജിതൻ പള്ളിപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു .സമാപന ദിവസമായ നാളെ അക്കിത്തം കവിതകളെക്കുറിച്ചുള്ള സെമിനാറാണ് നടക്കുക. സെമിനാറിൽ അനിൽ വള്ളത്തോൾ ,ആത്മാരാമൻ, ഡോ.കെ .എം അനിൽ, ഡോ.കെ.പി.മോഹനൻ, പി.പി.രാമചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.അക്കിത്തത്തിൻ്റെ കവിതകളെ ആസ്പദമാക്കി രചിക്കുന്ന മികച്ച പ്രബന്ധത്തിന് വള്ളത്തോൾ വിദ്യാപീഠം ഏർപ്പെടുത്തിയിട്ടുള്ള പൗർണ്ണമി പുരസ്കാരം പദ്മദാസിന് ചാത്തനാത്ത് അച്യുതനുണ്ണി സമർപ്പിക്കും.ഡോ. കിരാതമൂർത്തി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു