വിദ്യാർത്ഥികളെ ബസ് ഇടിപ്പിക്കാൻ ശ്രമിച്ചതായ ആരോപണത്തില്‍ സ്വകാര്യ ബസ്സിന് 3000 രൂപ പിഴ


 എടപ്പാൾ : നടുവട്ടത്ത് വിദ്യാർത്ഥികളെ ബസ് ഇടിപ്പിക്കാൻ ശ്രമിച്ചതായ ആരോപണത്തില്‍ സ്വകാര്യ  ബസ്സിന് 3000 രൂപ പിഴ.ബസ് ജീവനക്കാർ  മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഒരു സംഘം  വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ബസ് തടഞ്ഞത്.വിദ്യാര്‍ത്ഥികള്‍ ബസ്സിന് മുന്‍പില്‍ പ്രതിഷേധവുമായി നില്‍ക്കുന്നതിനിടെ ഡ്രൈവര്‍ ബസ്സുമായി പോകുന്ന വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടേയാണ് ചങ്ങരംകുളം പോലീസ് ബസ്സിന് പിഴ ചുമത്തിയത്. ശനിയാഴ്ച്ച  രക്ഷിതാക്കളെയും കൂട്ടി സ്റ്റേഷനിൽ ഹാജരാകാൻ പ്രതിഷേധിച്ച വിദ്യാർത്ഥികളോട് പോലീസ് ആവിശ്യപ്പെട്ടിട്ടുണ്ട്.  വിദ്യാർത്ഥികളോട് യാതൊരു തരത്തിലും മോശമായി രീതിയിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലയെന്നാണ്  ബസ് ജീവനക്കാരുടെ വിശദീകരണം .




 

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു