എടപ്പാളിലെ സ്ഫോടനം. അന്വേഷണം ഊർജിതം


 എടപ്പാൾ: സ്കൂട്ടറില്‍ എത്തിയ യുവാക്കള്‍  എടപ്പാൾ  ജംഗ്ഷനിലെ  റൗണ്ട് എബൗട്ടിന് മുകളിൽ സ്ഫോടക വസ്തു  പൊട്ടിച്ചസംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി .ജംഗ്ഷനിലെ സി.സി.ക്യാമറയില്‍ നിന്നും സ്കൂട്ടറില്‍ എത്തിയ രണ്ട് യുവാക്കള്‍ സ്ഫോടക വസ്തു കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചൊവ്വാഴ്ച്ച രാത്രി തന്നെ ലഭിച്ചിരുന്നു .എന്നാല്‍ സ്കൂട്ടറിന്റെ നമ്പര്‍ വ്യക്തമായി ലഭിച്ചിട്ടില്ല .കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പ്രദേശത്തെ സി.സി.ക്യാമറകള്‍ പോലീസ് പരിശോധിച്ച് വരുന്നു. തിരൂര്‍ ഡി.വൈ.എസ്.പി.യുടെ അധിക ചുമതലയുള്ള താനൂർ ഡി.വൈ.എസ്.പി. മൂസ വെള്ളികാടൻ, പൊന്നാനി സി. ഐ .വിനോദ് മേലാറ്റൂർ,  പെരുമ്പടപ്പ് എസ്. ഐ .വിമോദ്,ചങ്ങരംകുളം എസ്.ഐ.രാജേന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘം ഇന്ന് രാവിലെ  എടപ്പാളിൽ എത്തി സ്ഫോടനം നടന്ന സ്ഥലത്ത് പരിശോധന നടത്തി.മലപ്പുറത്തു നിന്നും ബോംബ് സ്ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.  

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു