കടയുടമയേയും ജീവനക്കാരനേയും അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
എടപ്പാൾ:കടയിൽ കയറി ഉടമയേയും ജീവനക്കാരനേയും അക്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍.അയിലക്കാട് നരിയൻ വളപ്പിൽ കിരണിനേയാണ് (21) ചങ്ങരംകുളം സി.ഐ. ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപത്തെ വാമി കർട്ടൻ ആന്റ് ഡെക്കോർ സ്ഥാപന ഉടമ പൂക്കരത്തറ പട്ടന്മാര് വളപ്പിൽ ഷുഹൈബ് (33)കുറ്റിക്കാട്ടിൽ നീടുംപുറത്ത് അജിത് (24) എന്നിവരേയാണ് ഏഴോളം വരുന്ന സംഘം രണ്ടാഴ്ച്ച മുമ്പ് രാത്രിയില്‍ കടയിൽ കയറി ആക്രമിച്ചത്. മറ്റു പ്രതികളെല്ലാം ഒളിവിലാണ്. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments
Post a Comment