കരാറുകാരന്‍ പണം നല്‍കിയില്ല. എടപ്പാളിലെ സി സി ടി വി ക്യാമറകൾ വില്‍പ്പനക്കാരന്‍ അഴിച്ചെടുത്തു
എടപ്പാൾ : എടപ്പാള്‍ ജംഗ്ഷനില്‍ സ്ഥാപിച്ച സി .സി .ടി വി ക്യാമറകൾ വില്‍പ്പനക്കാരന്‍ അഴിച്ചെടുത്തു.സി.സി.ടിവി ക്യാമറകള്‍ സ്ഥാപിച്ചതിന് നല്‍കാനുള്ള പണം കരാറുകാരന്‍ നല്‍കാത്ത സാഹചര്യത്തിലാണ് എടപ്പാള്‍ സ്വദേശിയായ വില്‍പ്പനക്കാരന്‍ ഇന്ന് സി.സി.ടിവി ക്യാമറകള്‍ അഴിച്ചെടുത്ത് കൊണ്ടു പോയത്. മേൽപ്പാലത്തിന് താഴേ ഒരു മാസം മുമ്പാണ് സി.സി.ടി വി ക്യാമറകള്‍ സ്ഥാപിച്ചത്.ജംഗ്ഷനില്‍ സി.സി.ടിവി ക്യാമറ സ്ഥാപിക്കാനുള്ള ഫണ്ട് ഒരു വ്യക്തി സംഭാവന ചെയ്തതായിരുന്നു.ഈ തുക കരാറുകാരന്‍ കച്ചവടക്കാരന് നല്‍കാത്തതിനാലാണ് ഇയാള്‍ ക്യാമറകള്‍ അഴിച്ചെടുത്ത് കൊണ്ടു പോയതെന്നാണ് ലഭ്യമായ വിവരം. ചൊവ്വാഴ്ച്ച രാത്രിയിൽ സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കള്‍ റൗണ്ട് എബൗട്ടില്‍ സ്ഫോടക വസ്തു കത്തിച്ച് സ്ഫോടനം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ശേഖരിക്കാൻ സി .സി. ടി വി പരിശോധിക്കാൻ പോലീസ്ഉദ്യോഗസ്ഥർ എത്തിയപ്പോൾ മോണിറ്റർ കാണാനായില്ലായിരുന്നു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് പണം നല്‍കാത്തതിനാൽ കച്ചവടക്കാരന്‍ മോണിറ്റര്‍ അഴിച്ചു കൊണ്ടു പോയ വിവരം അറിയുന്നത്.ഇന്ന് ക്യാമറകളും കച്ചവടക്കാരന്‍ അഴിച്ചെടുത്തതോടെ എടപ്പാള്‍ ജംഗ്ഷനിലെ നിശബ്ദ നിരീക്ഷണ സംവിധാനം ഇല്ലാതായി.
Comments
Post a Comment