സി.ബി.എസ്.ഇ. ജില്ലാ കലോത്സവം. പീവീസ് നിലമ്പൂരും ഐഡിയൽ കടകശ്ശേരിയും ഓവറോൾ ചാമ്പ്യൻമാർ



 എടപ്പാള്‍ :  കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ. ജില്ലാ കലോല്‍സവത്തില്‍  'സീനിയർ സെക്കന്ററി വിഭാഗത്തിർ പിവീസ് മോഡൽ സ്കൂൾ നിലമ്പൂരും സെക്കന്ററി വിഭാഗത്തിൽ കടകശ്ശേരി ഐഡിയലും ചാമ്പ്യൻമാരായി.സീനിയർ സെക്കന്ററി വിഭാഗത്തിൽപീവീസ് മോഡൽ സ്കൂൾ നിലമ്പൂർ - (1456)എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ - (1310)നസ്റത്ത് സ്കൂൾ മഞ്ചേരി (984) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.സെക്കന്ററി വിഭാഗത്തിൽ1023 പോയിൻ്റ് നേടി ഐഡിയൽ കടകശ്ശേരി ഒന്നാം സ്ഥാനത്തും 899 പോയിൻ്റ് നേടി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാനത്തും825 പോയിൻ്റ് 'കരസ്ഥമാക്കി എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ മൂന്നാം സ്ഥാനവും നേടി.സിനിമാ താരം ടിനി ടോം സമ്മാനദാനം നിർവ്വഹിച്ചു.കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയുടെ ഉന്നതിയിൽസി.ബി.എസ്.ഇ. സ്കൂളുകളും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി വി അബ്ദുറഹിമാൻ.  കലാമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. ആബിദ് ഹുസൈൻ തങ്ങൾ എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. എ.മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.സഹോദയ പ്രസിഡണ്ട് സി.സി അനീഷ് കുമാർ,സെക്രട്ടറി അമീന ജഹാൻ, ട്രഷറർ ഫാദർ തോമസ് ചാലക്കൽ, പി. കുഞ്ഞാവുഹാജി,  കെ .കെ. എസ് .ആറ്റക്കോയ തങ്ങൾ,  മജീദ് ഐഡിയൽ , അബ്ദുള്ള പൂക്കോടൻ,എൻ. പി .ദിവ്യ, മധുസൂദനൻ, അബ്ദുസമദ്, ഹരികുമാർ ,അബ്ദുൽ അസീസ്, ജനാർദ്ദനൻ എഫ് .ഫിറോസ് ,പ്രിയ അരവിന്ദ്, റാഹില തബസു എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു