മഹാരാഷ്ട്ര ദമ്പതികളുടെ ദീപാവലി ആഘോഷത്തിന് ഇത്തവണ ഇരട്ടി മധുരം
എടപ്പാൾ: ജന്മ നാട്ടിലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കുന്നത് ഇത്തവണ മാറ്റി വെച്ച് മഹാരാഷ്ട്ര ദമ്പതികള്‍ ദീപാവലി ആഘോഷിച്ചത് തവനൂര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം. അന്തേവാസികള്‍ക്ക് പുതുവസ്ത്രങ്ങള്‍ സമ്മാനിച്ച ഇതര സംസ്ഥാന ദമ്പതികളുടെ ദീപാവലി ആഘോഷത്തിനു ഇരട്ടി മധുരം.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വർണ്ണാഭരണ നിർമ്മാണവും, വ്യാപാരവുമായി എടപ്പാളിൽ എത്തിയ മഹാരാഷ്ട്ര ദമ്പതികളായ ചന്ദ്രകാന്ത് രാമചന്ദ്രബോസ്‌ലെ,ഭാര്യ അംബിക ചന്ദ്രകാന്ത് ബോസ്‌ലെ
മക്കളായ അശ്വനി, അവിനാശ്, അപർണ്ണ,
സഹോദരൻ അബാസഹേബ് എന്നിവരാണ് ഇത്തവണത്തെ ദീപാവലി ആഘോഷം ഉറ്റവര്‍ ഉപേക്ഷിച്ച ജീവിതങ്ങള്‍ക്കൊപ്പം ആഘോഷിച്ചത്.
വൃദ്ധസദനത്തിലെ അധികൃതരുമായി ബന്ധപ്പെട്ട് ഓരോരുത്തരും ധരിക്കുന്ന വസ്ത്രങ്ങളുടെ വിവരങ്ങൾ ഇവര്‍ ശേഖരിച്ചതിനു ശേഷം അതിനനുസൃതമായാണ് ഓരോരുത്തര്‍ക്കുമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തത്.
Comments
Post a Comment