കാലഞ്ചാടിക്കുന്ന്‌ ടൂറിസം പദ്ധതിക്ക് അംഗീകാരം. വട്ടംകുളം ഗ്രാമപഞ്ചായത്തിന് അഭിമാനം

എടപ്പാള്‍ : വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് സമര്‍പ്പിച്ച കാലഞ്ചാടി ടൂറിസം പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ ജില്ലാ ഇവാലുവേഷൻ സമിതി അംഗീകാരം നല്‍കി. 
ഡെസ്റ്റിനേഷൻ ചലഞ്ച് സ്കീം വഴി ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനാലാണ് പഞ്ചായത്തിനു ഈ നേട്ടം കൈവന്നത്. ആദ്യഘട്ടത്തിൽ പഞ്ചായത്ത് ഈ പദ്ധതിക്ക് വേണ്ടി 1 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് സമർപ്പിച്ചത്.
ഓപ്പൺ തീയ്യേറ്റർ, ചിൽഡ്രൻസ് പാർക്ക്, വാച്ച് ടവർ, വ്യൂ പോയിന്റ്, സിപ്പ് ലൈൻ തുടങ്ങിയവ അടങ്ങിയ 
ഡീറ്റെയിൽഡ് പ്രൊജക്റ്റ്‌ റിപ്പോർട്ടിന്റെയും പ്രസന്റേഷന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു അംഗീകാരം.
പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇബ്രാഹിം മൂതൂരിന്റെ നേതൃത്വത്തിലാണ്  കാർമ്മികത്വത്തിലാണ് ഡി. പി. ആർ തയ്യാറാക്കിയത്.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ,  സെക്രട്ടറി പി.എസ്. ഹരിദാസ്, ടെക്നിക്കൽ അസിസ്റ്റന്റ് വിപിൻ തുടങ്ങിയവർ അടങ്ങിയ ടീം ആണ്  കോഴിക്കോട് ഗവ.ഗസ്റ്റ്‌ ഹൗസിൽ നടന്ന ഇവാലുവേഷൻ സമിതി യോഗത്തിൽ പങ്കെടുത്തത്.

 

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു