തട്ടാന്‍പടിയില്‍ പഴകിയ മത്സ്യ വില്‍പ്പന . ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയതോടെ മത്സ്യ വില്‍പ്പനക്കാര്‍ ഓടി രക്ഷപ്പെട്ടു


 എടപ്പാള്‍ : പഴകിയ മത്സ്യ വില്‍പ്പന പിടികൂടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയതോടെ മത്സ്യ വില്‍പ്പനക്കാര്‍ ഓടി രക്ഷപ്പെട്ടു .

തട്ടാന്‍പടിയില്‍ ഇന്ന് വൈകുന്നേരമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മിന്നല്‍ പരിശോധന നടന്നത്.
പഴകിയ മത്സ്യം വില്‍ക്കുന്ന വിവരം ലഭിച്ചതോടേയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ തട്ടാന്‍പടിയില്‍ റോഡരികില്‍ ഉന്തുവണ്ടിയില്‍ മത്സ്യ വില്‍പ്പന നടത്തുന്നിടത്ത് എത്തുന്നത്.പരിശോധനയില്‍ മത്സ്യം ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തി.
ഉന്തുവണ്ടി പിടിച്ചെടുക്കുകയും മത്സ്യം പൂര്‍ണ്ണമായും കുഴിച്ച് മൂടുകയും ചെയ്തു.
ഓടി രക്ഷപ്പെട്ട മത്സ്യ വില്‍പ്പനക്കാര്‍ പൊന്നാനി സ്വദേശികളാണെന്നത് സംബന്ധിച്ച സൂചനകള്‍  ലഭിച്ചിട്ടുണ്ട് .
ഇവര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നിയമ നടപടി സ്വീകരിക്കും.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു