സ്റ്റേഷൻ മാസ്റ്റർ ഓഫീസിന് സമീപത്തെ ശുചി മുറി അടച്ചു. പ്രകൃതി സൗഹൃദ പാര്‍ക്ക് നശിപ്പിച്ചു
എടപ്പാള്‍ : കണ്ടനകത്തെ കെ.എസ്. ആർ .ടി .സി. റീജ്യണല്‍ വർക്ക് ഷോപ്പിന്റെ മുന്നിലുള്ള സ്റ്റേഷൻ മാസ്റ്റർ ഓഫീസിന് സമീപത്തെ ശുചി മുറി അടച്ചു .രണ്ട് വര്‍ഷം മുമ്പ് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു.എന്നാല്‍ ശുചീകരണ മുറി തുടര്‍ന്നും പ്രവര്‍ത്തിച്ചിരുന്നു.ശുചി മുറി വൃത്തിയാക്കലൊന്നും കാര്യമായി നടക്കാറില്ലെങ്കിലും കോഴിക്കോട്- തൃശൂര്‍ പാതയിലെ യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇവിടുത്തെ ശുചി മുറി ഏറെ ഉപകാരപ്രദമായിരുന്നു. കൃത്യമായ ശുചീകരണം നടക്കാത്തും മാലിന്യ ടാങ്കിന് ചോര്‍ച്ച ഉണ്ടായതുമായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വിഷയങ്ങള്‍ പരിഹരിക്കുവാന്‍ വർക്സ് മേനേജർക്ക് നിർദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശുചിമുറി അടച്ചു പൂട്ടിയത്.യാത്രക്കാർക്കും മറ്റും വിശ്രമിക്കുവാന്‍ നിര്‍മ്മിച്ച പ്രകൃതി സൗഹൃദ പാര്‍ക്ക് ശുചീകരണത്തിന്റെ മറവില്‍ ഇവിടുത്തെ ചെടികളും മറ്റും വെട്ടി നശിപ്പിച്ചിരിക്കുകയാണ്. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വൃത്തിയാക്കലിന്റെ ഭാഗമായി ഇവിടെ വളർന്നു വരുന്ന ഒരു തേക്ക് മുറിയ്ക്കുകയുണ്ടായി. അതിനു മുമ്പ് ഇവിടേയുള്ള ഒരു പ്ലാവ് വെട്ടി നശിപ്പിച്ചിരുന്നു.
Comments
Post a Comment