അക്കിത്തം സാഹിത്യോത്സവം. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എടപ്പാള്‍ :മഹാകവി അക്കിത്തത്തിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 22 നും , 23 നും അക്കിത്തം സാഹിത്യോത്സവം എടപ്പാള്‍ വള്ളത്തോൾ വിദ്യാപീഠം സംഘടിപ്പിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.22 ശനിയാഴ്ച കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ആധുനികത ഭാരതീയ കവിതയിൽ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സെമിനാറും 23 ന് ഞായറാഴ്ച്ച അക്കിത്തം കവിതകളെക്കുറിച്ചുള്ള സെമിനാറുമാണ് നടക്കുക. 22 ന് സാഹിത്യോത്സവം ഡോ. ജോയ് വാഴയിൽ ഉദ്ഘാടനം ചെയ്യും. ദേശീയ സെമിനാറിൽ ഹിന്ദി, ഗുജറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലെ ആധുനിക കവിതയെക്കുറിച്ച് കമലേഷ്കുമാർ വർമ്മ ,പ്രബോധ് പരീഖ്, തിരുപ്പതി റാവു, പ്രഭാവർമ്മ ,ആർസു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.ഡോ. ചാത്തനാത്ത് അച്യുതനുണ്ണി ആമുഖഭാഷണം നിർവ്വഹിക്കും. ഡോ.എം.ആർ.രാഘവവാരിയർ, ഡോ.എസ്. കെ.വസന്തൻ എന്നിവർ സംസാരിക്കും. കൃഷ്ണപ്രിയ കക്കാട്, വള്ളത്തോൾ വിദ്യാപീഠം കലാപഠനക്കളരിയിലെ വിദ്യാർത്ഥികൾ എന്നിവർ അവതരിപ്പിക്കുന്ന അക്കിത്തം കവിതകളുടെ നൃത്താവിഷ്കാരം, കാവ്യാലാപനം എന്നിവയും അരങ്ങേറും.23 ന് ഞായറാഴ്ച അക്കിത്തം കവിതകളെക്കുറിച്ചുള്ള സെമിനാറിൽ അനിൽ വള്ളത്തോൾ ,ആത്മാരാമൻ, ഡോ.കെ .എം അനിൽ, ഡോ.കെ.പി.മോഹനൻ, പി.പി.രാമചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.അക്കിത്തത്തിൻ്റെ കവിതകളെ ആസ്പദമാക്കി രചിക്കുന്ന മികച്ച പ്രബന്ധത്തിന് വള്ളത്തോൾ വിദ്യാപീഠം ഏർപ്പെടുത്തിയിട്ടുള്ള പൗർണ്ണമി പുരസ്കാരം പദ്മദാസിന് ചാത്തനാത്ത് അച്യുതനുണ്ണി സമർപ്പിക്കും.ഡോ. കിരാതമൂർത്തി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും.പത്രസമ്മേളനത്തില്‍ ടി.വി.ശൂലപാണി, ഡോ.ചാത്തനാത്ത് അച്ചുതനുണ്ണി, അഡ്വ:പി.പി.മോഹന്‍ദാസ്,പി.വി.നാരാ
Comments
Post a Comment