സിബിഎസ്ഇ മലപ്പുറം ജില്ലാ കലോത്സവത്തിന് വെള്ളിയാഴ്ച്ച ഐഡിയൽ കാമ്പസിൽ തുടക്കമാവും


 എടപ്പാൾ :  മൂന്നു ദിവസങ്ങളായി കടകശ്ശേരി ഐഡിയൽ ഇൻറർനാഷ്ണൽ ക്യാമ്പസിൽ  നടക്കുന്ന മലപ്പുറം ജില്ലാ സി.ബി.എസ്.ഇ. സ്കൂൾ കലാമേളക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയോടെ നാളെ (വെള്ളിയാഴ്ച്ച ) തുടക്കമാവും 

 കെ .ടി .ജലീൽ എം.എല്‍.എ. കലാമേള ഉദ്ഘാടനം ചെയ്യും  ആലംകോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയാവും
ജില്ലയിലെ 74 സ്കൂളുകളിൽ നിന്നായി 3000 ത്തോളം കലാ പ്രതിഭകളാണ്  നാല് കാറ്റഗറികളില്‍  16 വേദികളിലായി മാറ്റുരക്കുക.
കലാ മത്സരങ്ങൾ കാണാൻ വരുന്നവർക്കായി സ്പോർട്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ്, മോണ്ടിസോറി, തുടങ്ങി വിവിധ വിഭാഗങ്ങളുടെ എക്സിബിഷനുകൾ, ബുക്ക് ഫെയർ, ഫുഡ് കോർട്ട്, പാർക്ക് തുടങ്ങി വിനോദത്തിനും വിജ്ഞാനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഐഡിയൽ ക്യാമ്പസിൽ  ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
 പത്രസമ്മേളനത്തിൽ ഐഡിയൽ സീനിയർ പ്രിൻസിപ്പാൾ എഫ്. ഫിറോസ് സഹോദയ എക്സിക്യുട്ടീവ് മെമ്പർ റെജി വി. ജോർജ്, ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, മീഡിയ കോ.ഓഡിനേറ്റർ പി. ടി .എം .ആനക്കര, യു .വി. സജീൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു