Posts

Showing posts from November, 2022

മലപ്പുറം റവന്യൂ ജില്ലാ കലോത്സവം. മൂന്നാം ദിനത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മലപ്പുറം സബ് ജില്ല മുന്നില്‍

Image
  തിരൂര്‍ : മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനം പിന്നിടുമ്പോള്‍ ഏറ്റവും ഒടുവിലെ പോയന്റ് നില അനുസരിച്ച് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മലപ്പുറം സബ് ജില്ല 224 പോയന്റുമായി മുന്നിട്ടു നില്‍ക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 195 പോയന്റുമായി വണ്ടൂര്‍.കൊണ്ടോട്ടി സബ്ജില്ലകളും യു.പി.വിഭാഗത്തില്‍ 83 പോയന്റുമായി കുറ്റിപ്പുറം  സബ്ജില്ലയുമാണ് മുന്നിട്ട് നില്‍ക്കുന്നത്

സ്റ്റോപ്പ് മെമ്മോ വലിച്ച് കീറി ജീവനക്കാരന്‍. അനധികൃത കുപ്പിവെള്ള ഫാക്ടറിക്കെതിരെ ജനരോഷം

Image
  എടപ്പാള്‍ : കാളാച്ചാലിലെ അനധികൃത  കുപ്പിവെള്ള ഫാക്ടറിക്കെതിരെ  ജനകീയ പ്രതിഷേധം . ആലംകോട് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ പതിച്ച സ്റ്റോപ്പ് മെമ്മോ ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് സ്ഥാപനത്തിലെ ജീവനക്കാരന്‍ വലിച്ചു കീറുകയും പിന്നീട് സ്ഥലത്തുണ്ടായിരുന്ന  നാട്ടുകാർക്കെതിരെ തട്ടിക്കയറുകയും ചെയ്തതോടേയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കാളാച്ചാൽ സെന്ററിൽ നിന്ന് ഫാക്ടറിയിലേക്ക് പ്രകടനം നടത്തിയാണ്    നാട്ടുകാർ പ്രതിഷേധവും രോഷവും പ്രകടിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തിന് വി.പി. സത്യൻ,  പി. സക്കീർ, കെ.വി. അംഷിദ്, വി.വി. റഷീദ് എന്നിവർ നേതൃത്വം നൽകി.  തുടർന്ന് നടത്തിയ വിശദീകരണ യോഗത്തിൽ വാർഡ് മെമ്പർ പി.കെ. മുഹമ്മദ് അഷ്റഫ്, പി.കെ.അബ്ദുല്ലക്കുട്ടി, ടി.വി. മുഹമ്മദ് അബ്ദു റഹിമാൻ എന്നിവർ പ്രസംഗിച്ചു.

എടപ്പാളിലെ കത്തിക്കുത്ത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി

Image
  എടപ്പാൾ: തമിഴ്നാട് സ്വദേശിയെ കുത്തി പരിക്കേൽപ്പിച്ച  കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച്ച  രാത്രിയിലായിരുന്നു എടപ്പാള്‍ പട്ടാമ്പി റോഡിലെ താമസ സ്ഥലത്തു വെച്ച് ബന്ധുവും സുഹൃത്തുമായ  ശശികുമാർ (44)നെ  കൂടെ താമസിച്ചിരുന്ന മണികണ്ഠൻ(27) വാക്ക് തർക്കത്തിനിടെ കുത്തി പരിക്കേൽപ്പിച്ചത്. സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തു നിന്നായി കുത്താനായി ഉപയോഗിച്ച കത്തിയും  കണ്ടെടുത്തു. എസ് ഐ സജീവ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ  സനോജ്, ഷിജു പി, സി പി ഒ വിബീഷ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.  ഇന്ന് കാലത്താണ്    പ്രതിയെ ചങ്ങരംകുളം പോലീസ് എടപ്പാളിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.  പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കാലടി വടക്കത്ത് വളപ്പിൽ ഹംസ അന്തരിച്ചു

Image
  എടപ്പാള്‍ : കാലടി വടക്കത്ത് വളപ്പിൽ ഹംസ(65) അന്തരിച്ചു.   ഭാര്യ :ഖദീജ, മുഹമ്മദ് യൂസഫ് ,മുഹമ്മദ് സാലിഹ് (സൗദി )ഹസ്നത് (ലണ്ടൻ). മരുമക്കള്‍.മുനീർ,സുമയ്യ,ഫർസീന

എടപ്പാൾ ബ്യൂട്ടി സിൽക്സിൽ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം

Image
 എടപ്പാൾ:  ബ്യൂട്ടി സിൽക്സും അണ്ണക്കമ്പാട് ലസാക്ക് ക്ലബ്ബും സംയുക്തമായി   ലോകകപ്പ്  ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു.  എടപ്പാൾ ബ്യൂട്ടി സിൽക്സിൽ നിന്നും പർച്ചേസ് ചെയ്യുന്നവർക്ക് നൽകുന്ന കൂപ്പൺ നറുക്കെടുത്താണ് വിജയിയെ കണ്ടെത്തുക. ഒന്നാം സമ്മാനം ഗോൾഡ് കോയിനാണ്. കൂടാതെ  നിരവധി പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.     മത്സര പ്രഖ്യാപനം  ബ്യൂട്ടി സിൽക്സ് സാരഥി മുബാറക് നിര്‍വ്വഹിച്ചു.  ഹിലാൽ മുബാറക്, എച്ച്. ആർ.  അബൂബക്കർ, സൂപ്പർവൈസർ വേണുഗോപാൽ, ലസാക്ക് ഭാരവാഹികളായ  റഹീസ് കടക്കാടൻ,ദിൽജിത്,കാശിനാഥ്, ആഷിക്,അഭി തുടങ്ങിയവര്‍ പ്രസംഗിച്ചു.

നടുറോഡില്‍ റേസിംഗ് ബൈക്കുകാരുടെ വിളയാട്ടം. പിന്നെ ഏറ്റുമുട്ടലും.

Image
  എടപ്പാൾ: റേസിംഗ് ബൈക്കുകളുടെ വിളയാട്ടം എടപ്പാള്‍  മേഖലയിൽ വീണ്ടും സജീവമാകുന്നു. സ്‌കൂൾ വിടുന്ന സമയങ്ങളിൽ മൂന്നു പേർ വീതം കയറി അതിവേഗത്തിൽ വലിയ ശബ്ദമുള്ള ബൈക്കുകളിൽ കറങ്ങുന്ന സംഘങ്ങളാണ് വീണ്ടും എടപ്പാളില്‍ സജീവമായിരിക്കുന്നത്. ചൊവ്വാഴ്ച ഇതിലുൾപ്പെട്ട രണ്ടും സംഘങ്ങൾ തമ്മിൽ കുറ്റിപ്പുറം റോഡിലെ ഒരു മാളിനു മുന്നിൽ വെച്ച് ഏറ്റുമുട്ടി. ഹെല്‍മെറ്റ് കൊണ്ടു പോലും ഇവർ പരസ്പരം ആക്രമിക്കുന്നത് കണ്ട് ചുമട്ടു തൊഴിലാളികളും നാട്ടുകാരുമാണ് ഇവരെ പിടിച്ചു മാറ്റിയത്. കുറ്റിപ്പുറം-തൃശൂർ റോഡുകളിലൂടെയാണ് ഇത്തരം ബൈക്കുകൾ  കുതിച്ചു പായുന്നത്. നേരത്തെ ഇത്തരം ബൈക്കുകൾ തമ്മിൽ വേഗതാ മത്സരം നടത്തുന്ന പരിപാടിയുണ്ടായിരുന്നു. ഇതിലുൾപ്പെട്ട ഒരു യുവാവ് അടുത്തിടെ റേസിംഗ് മത്സരത്തിനിടയിൽ അപകടത്തിൽപ്പെട്ട് മരിച്ചതോടെയാണ് ഇത് താല്‍ക്കാലികമായി  നിലച്ചത്. ഏറ്റുമുട്ടല്‍ സംബന്ധിച്ച് ചങ്ങരംകുളം പോലീസ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണമാരംഭിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാകലോത്സവം: സ്കൂൾ വാർത്തയുടെ റോളിങ് ട്രോഫി കൈമാറി

Image
  തിരൂര്‍: സംസ്ഥാനത്ത് ഏറ്റവുമധികം കലാകാരന്മാർ പങ്കെടുക്കുന്ന ജില്ലാ കലോത്സവത്തിന് ഇനി സ്കൂൾ വാർത്തയുടെ റോളിങ് ട്രോഫികൾ.  മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിനുള്ള റോളിങ് ട്രോഫികൾ 'സ്കൂൾ വാർത്ത' എഡ്യൂക്കേഷണൽ ന്യൂസ്‌ നെറ്റ് വർക്ക്‌ സമ്മാനിച്ചു. ഹയർ സെക്കന്ററി, ഹൈസ്കൂൾ ഓവർ ഓൾ ചാമ്പ്യൻമാർക്കടക്കുള്ള റോളിങ്‌ ട്രോഫികളാണ് സ്കൂൾ വാർത്ത എജ്യൂക്കേഷണൽ ന്യൂസ്‌ നെറ്റ് വർക് കൈമാറിയത്. സ്കൂൾ വാർത്ത മാനേജിങ് എഡിറ്റർ പി.ആർ.ഹരികുമാറിൽ നിന്ന് കുറുക്കോളി മൊയ്‌ദീൻ എംഎൽഎ, മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ രമേശ്‌ കുമാർ എന്നിവർ ചേർന്ന് ട്രോഫികൾ ഏറ്റുവാങ്ങി. കലോത്സവം നഗരിയിൽ സ്കൂൾ വാർത്തയുടെ പവലിയനും സജ്ജീകരിച്ചിട്ടുണ്ട്.

മലപ്പുറം റവന്യൂ ജില്ലാ കലോത്സവം. രണ്ടാം ദിനത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മങ്കട സബ് ജില്ല മുന്നില്‍

Image
  തിരൂര്‍ : മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനം പിന്നിടുമ്പോള്‍ ഏറ്റവും ഒടുവിലെ പോയന്റ് നില അനുസരിച്ച് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മങ്കട സബ് ജില്ല 170 പോയന്റുമായി മുന്നിട്ടു നില്‍ക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 158 പോയന്റുമായി വണ്ടൂര്‍ സബ്ജില്ലയും യു.പി.വിഭാഗത്തില്‍ 43 പോയന്റുമായി കുറ്റിപ്പുറം  സബ്ജില്ലയുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

വേദികളില്‍ ഇഞ്ചോടിഞ്ച് മത്സരം. നിറഞ്ഞ സദസ്സ് ഒരുക്കി കാണികളും

Image
 തിരൂര്‍:  കൗമാര പ്രതിഭകളുടെ സര്‍ഗ്ഗ വൈഭവങ്ങള്‍ തന്മയത്വത്തോടെ നിറഞ്ഞാടിയ വേദികള്‍.കലാവൈഭവങ്ങളുടെ  മിഴിവാര്‍ന്ന അവതരണങ്ങള്‍ക്ക് നിറഞ്ഞ സദസ്സുകളില്‍ നിന്നുംകൈയ്യടികളും ആര്‍പ്പു വിളികളും.  ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനം വേദികള്‍ ഇഞ്ചോടിഞ്ച് മത്സരവുമായാണ് നിറഞ്ഞു നിന്നത് . പൂരക്കളി, പരിചമുട്ടുകളി, ദഫ്മുട്ട്, നങ്ങ്യാര്‍ കൂത്ത് ചാക്യാര്‍ കൂത്ത്, മാര്‍ഗ്ഗം കളി, കേരള നടനം, കൂടിയാട്ടം, കേരള നടനം,അറബിക് കഥപറയല്‍, അറബിക് നാടകം,മാപ്പിളപ്പാട്,ക്ലാരനെറ്റ്, ട്രിപ്പിള്‍ ജാസ്, വൃന്ദവാദ്യം,ചെണ്ട, മദ്ദളം,പഞ്ച വാദ്യം, ശാസ്തീയ സംഗീതം, അറബിക് ഗാനം എന്നിങ്ങനെ വിവിധ ഇനങ്ങളാണ് പതിനാറോളം വേദികളിലായി ഇന്ന് അരങ്ങേറിയത്. പുരാണ കഥകളെ ആസ്പദമാക്കി കേരള നടനം ആസ്വാദകരുടെ മനം കവര്‍ന്നു. പൂരക്കളിയിലും ദഫ്മുട്ടിലും ഓരോ ടീമുകളും  ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ച്ച വെച്ചത്.  കലോത്സവത്തിന്റെ മൂന്നാം ദിനമായ നാളെ  ഭരതനാട്യം, കോല്‍ക്കളി, നാടകം, മോണോ ആക്ട്, ഓട്ടന്‍ തുള്ളല്‍ ലളിതഗാനം, യു.പി വിഭാഗം ഒപ്പന തുടങ്ങിയ കലാരൂപങ്ങള്‍ വേദിയിലെത്തും.

ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി . ഒരാൾക്ക് കുത്തേറ്റു

Image
 എടപ്പാൾ : എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളികൾ  ഏറ്റുമുട്ടി .ഒരാൾക്ക് കുത്തേറ്റു. കഴുത്തിനു് കുത്തേറ്റ തമിഴ്നാട് സ്വദേശി മുരുകനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി 8 മണിയോടെ എടപ്പാൾ ഹോസ്പ്പിറ്റലിന് പിറകിലുള്ള വാടക ക്വാർട്ടേഴ്സിലാണ് സംഭംവം നടന്നത്.

പടിഞ്ഞാറങ്ങാടി - എടപ്പാൾ റോഡ് നവീകരണം. ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Image
  എടപ്പാള്‍ : പടിഞ്ഞാറങ്ങാടി - എടപ്പാൾ റോഡ് നവീകരണ പ്രവർത്തികളുടെ ഭാഗമായി ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പടിഞ്ഞറങ്ങാടി മുതൽ എഞ്ചിനീയർ റോഡ് വരെ ഗതാഗതം പൂർണ്ണമായും നിര്‍ത്തി വെച്ചു.  എടപ്പാൾ ഭാഗത്തു നിന്നും പടിഞ്ഞാറങ്ങാടിയിലേക്ക്   വരുന്ന വാഹനങ്ങൾ  നടുവട്ടം- കൂനമൂച്ചി വഴി പോകണം. പടിഞ്ഞാറങ്ങാടിയില്‍ നിന്നും എടപ്പാളിലേക്ക് പോകുന്ന വാഹനങ്ങൾ കൂനംമൂച്ചി- നടുവട്ടം വഴിയും പോകേണ്ടതാണ്. എടപ്പാൾ -  പട്ടാമ്പി റൂട്ടിലോടുന്ന ബസ്സുകൾ എടപ്പാൾ - നീലിയാട് - അമേറ്റിക്കര മില്ല് സ്റ്റോപ്പിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് അമേറ്റിക്കര വഴി കാഞ്ഞിരത്താണി - കൂനം മൂച്ചി - പടിഞ്ഞാറങ്ങാടി - തൃത്താല വഴിയും പട്ടാമ്പി- തൃത്താല വഴി എടപ്പാൾ റൂട്ടിലോടുന്ന ബസ്സുകൾ  പടിഞ്ഞാറങ്ങാടിയിൽ നിന്നും കൂനം മൂച്ചി - കാഞ്ഞിരത്താണി - സഖാവ് റോഡ് - കുമരനെല്ലൂർ ബാങ്ക് സ്റ്റോപ്പ് വഴി എടപ്പാളിലേക്കും പോകേണ്ടതാണ്. 

ജില്ലാ കിഡ്സ്‌ അത്‌ലറ്റിക്സ് ശിൽപശാല സമാപിച്ചു

Image
  എടപ്പാൾ: മലപ്പുറം ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ കടകശ്ശേരി ഐഡിയൽ ക്യാമ്പസിൽ നടന്ന  കിഡ്സ് അത് ല റ്റിക്സ് ശില്പശാല സമാപിച്ചു. സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വേൾഡ് അത്‌ലറ്റിക്സിന്റേയും  അത് ലെറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും നിർദ്ദേശങ്ങൾ പാലിച്ച്  നടപ്പാക്കാനുദ്ദേശിക്കുന്ന നൂതന  കായികപദ്ധതിയായ കിഡ്സ് അത്‌ ലറ്റിക്സിൽ മൂന്നു തലങ്ങളിലായി 15 ആസ്വാദന - പരിശീലന ഇനങ്ങളാണ്  ഉൾകൊള്ളിച്ചിട്ടുള്ളത്.    4 വയസ് മുതൽ 12 വയസ്സ് വരെയുള്ള  കുട്ടികൾക്കായാണ് ഇതിന്റെ മത്സരങ്ങൾ ക്രമപെടുത്തിയിരിക്കുന്നത്.  ജില്ലയിലെ 80 ൽ പരം സ്കുളുകളിൽ നിന്നുള്ള കായികാധ്യാപകർ പങ്കെടുത്ത ശിൽപശാല അത് ലറ്റിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ. കെ .രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കിഡ്സ് അത് ലറ്റിക്സ് റിസോഴ്സ് പേഴ്സൺ സത്യൻ ക്ലാസുകൾക്ക് നേതൃത്വം നൽകി, ജില്ലാ ട്രഷറർ അബ്ദുൽ കാദർ, ഷാഫി അമ്മായത്ത്, ഷുക്കൂര്‍ ഇല്ലത്ത്, ഷിനോജ് നാരായണൻ എന്നിവർ പ്രസംഗിച്ചു.

ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

Image
  എടപ്പാള്‍ :ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.   കക്കിടിപ്പുറം ഒസാരവളപ്പിൽ അബ്ദുള്ളക്കുട്ടിയുടെ മകൻ അജിലാൻ(18)ആണ്  മരിച്ചത്. ചെറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്ത് ഇന്ന്  കാലത്ത് 7 മണിയോടെയാണ് അപകടം.  ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കടയിലെ ജീവനക്കാരനായിരുന്ന അജ്ലാൻ  സുഹൃത്തിനൊപ്പം ഡ്രൈവിങ് ടെസ്റ്റിനായി പോകുമ്പോഴായിരുന്നു അപകടം.

എടപ്പാളില്‍ സൊറമൂല അഥവാ സ്ട്രീറ്റ് ലൈബ്രറി സ്ഥാപിക്കാന്‍ സാധ്യത

Image
  എടപ്പാൾ : എടപ്പാള്‍ ജംഗ്ഷനിലെ  മേൽപ്പാലത്തിന് താഴെ സൊറമൂല അഥവാ സ്ട്രീറ്റ് ലൈബ്രറി സ്ഥാപിക്കാനുള്ള നീക്കം തുടങ്ങി. തൃശൂർ റോഡിൽ മേല്‍പ്പാലത്തിന്റെ താഴേയുള്ള ടേക്ക് എ ബ്രേക്ക് സ്ഥാപനങ്ങളുടെ  സമീപത്തായാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നത്. ഒഴിവു സമയങ്ങളില്‍ ആളുകൾക്ക് വന്നിരിക്കാനും പരസ്പരം സംസാരിക്കാനും വായന ഇഷ്ടപ്പെടുന്നവര്‍ക്ക് വായിക്കാന്‍ പ്രസിദ്ധീകരികരണങ്ങള്‍,ടെലിവിഷന.എന്നിവയടക്കം ഇവിടെ ഏര്‍പ്പെടുത്തും. കാര്യങ്ങൾ വിലയിരുത്താനായി കഴിഞ്ഞ ദിവസം കെ.ടി.ജലീൽ എം.എൽ.എ.സ്ഥലം സന്ദർശിച്ചു.

മലപ്പുറം റവന്യൂ ജില്ലാ കലോത്സവം. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മഞ്ചേരി സബ് ജില്ല മുന്നില്‍

Image
  തിരൂര്‍ : മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മഞ്ചേരി സബ് ജില്ല 177 പോയന്റുമായി മുന്നിട്ടു നില്‍ക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 141 പോയന്റുമായി വണ്ടൂര്‍ സബ്ജില്ലയും യു.പി.വിഭാഗത്തില്‍ 42 പോയന്റുമായി നിലമ്പൂര്‍ സബ്ജില്ലയുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

നാളെ മലപ്പുറം ജില്ലയിൽ അവധി; പ്രചാരണം വ്യാജം

Image
 തിരൂർ: ചൊവ്വാഴ്ച മലപ്പുറം ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചതായി വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജ പ്രചാരണം.  ഡി.ഡി.ഇ യുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യാജപ്രചാരണം  സൈബർ നിയമപ്രകാരം കുറ്റകരമാണെന്നും മലപ്പുറം ഡി.ഡി.ഇ കെ.പി രമേശ്കുമാർ വാർത്താ കുറിപ്പിൽ അറിയിച്ചു.

കുട്ടത്ത് രവി അന്തരിച്ചു .

Image
  എടപ്പാൾ:തട്ടാൻപടി കുട്ടത്ത്   രവി(49) അന്തരിച്ചു .  തട്ടാന്‍പടി ഫ്രണ്ട്സ് ഡ്രൈവിംഗ് സ്കൂളിന്റേയും വിഷ്ണു ബസ് സർവീസിന്റെയും ഉടമയായിരുന്നു . പിതാവ് .പരേതനായ  അച്ചു. മാതാവ്: കുഞ്ഞുമാളു. ഭാര്യ: ബിന്ദു. മക്കൾ:പാർവ്വതി, പാര്‍ത്ഥിവ്. 

ജില്ലാ കലോല്‍സവത്തിന് തിരി തെളിഞ്ഞു. ഭാഷാ പിതാവിന്റെ മണ്ണില്‍ ഇനി കലയുടെ താളലയം

Image
  തിരൂർ : ഭാഷാ പിതാവിന്റെ മണ്ണില്‍ കലയുടെ താളലയത്തിന്   വര്‍ണ്ണാഭമായ തുടക്കം. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കലോല്‍സവമായ മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് തിരൂർ ഗവ.ബോയ്സ് ഹയർ സെക്കഡറി സ്കൂളിൽ തിരിതെളിഞ്ഞു. തിരൂർ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ചെയർപേഴ്സൺ ആയിഷ റിഫയുടെ നേതൃത്വത്തിലുള്ള സംഘം ഭദ്രദീപം  തെളിയിച്ചു.  കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ അധ്യക്ഷയായി. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ,ജില്ലാ കലക്ടർ എം.കെ പ്രേംകുമാർ, തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു.സൈനുദ്ധീൻ , തിരൂർ നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നസീബ അസീസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ.എം. ഷാഫി, ഫൈസൽ എടശ്ശേരി തിരൂർ ഡി.വൈ.എസ്.പി വി.വി ബെന്നി, ഡി.ഡി രമേശ് കുമാർ, തിരൂർ ഡി.ഒ പ്രസന്ന തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.

ജില്ലാ കലോല്‍സവത്തിന് തിരി തെളിഞ്ഞു. ഭാഷാ പിതാവിന്റെ മണ്ണില്‍ ഇനി കലയുടെ താളലയം

Image
  തിരൂർ : ഭാഷാ പിതാവിന്റെ മണ്ണില്‍ കലയുടെ താളലയത്തിന്   വര്‍ണ്ണാഭമായ തുടക്കം. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കലോല്‍സവമായ മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് തിരൂർ ഗവ.ബോയ്സ് ഹയർ സെക്കഡറി സ്കൂളിൽ തിരിതെളിഞ്ഞു. തിരൂർ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ചെയർപേഴ്സൺ ആയിഷ റിഫയുടെ നേതൃത്വത്തിലുള്ള സംഘം ഭദ്രദീപം  തെളിയിച്ചു.  കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ അധ്യക്ഷയായി. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ,ജില്ലാ കലക്ടർ എം.കെ പ്രേംകുമാർ, തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു.സൈനുദ്ധീൻ , തിരൂർ നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നസീബ അസീസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ.എം. ഷാഫി, ഫൈസൽ എടശ്ശേരി തിരൂർ ഡി.വൈ.എസ്.പി വി.വി ബെന്നി, ഡി.ഡി രമേശ് കുമാർ, തിരൂർ ഡി.ഒ പ്രസന്ന തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.

നടുവട്ടത്ത് കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്

Image
  എടപ്പാൾ : സംസ്ഥാന പാതയിലെ നടുവട്ടത്ത് കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് കാര്‍ യാത്രികരായ  രണ്ട് പേർക്ക് ഗുരുതരമായി  പരിക്കേറ്റു.  ഇന്ന് ഉച്ചക്ക് 2.30-ന്  പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്.  പെരുമ്പിലാവിൽ നിന്നും    എടപ്പാൾ ഭാഗത്തേക്ക് വരികയായിരുന്ന കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കാര്‍ യാത്രികരായ അണ്ണക്കമ്പാട് സ്വദേശികളായ പൊന്നിൽ അനുരൂപ്(25)  ദിനിൽ (29) എന്നിവരെ  എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജില്ലാ കലോത്സവത്തിന്റെ ഭാഗമായി തിരൂരിൽ 29 മുതല്‍ ഗതാഗത നിയന്ത്രണം

Image
 തിരൂര്‍ : ജില്ലാ കലോത്സവത്തിന്റെ ഭാഗമായി 29 മുതല്‍ ഡിസംബര്‍ 2 വരെ  ചമ്രവട്ടം പാതയില്‍ ടിപ്പര്‍, ട്രക്കുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി തിരൂര്‍ ഡി.വൈ.എസ്.പി. അറിയിച്ചു.  പൊന്നാനി ഭാഗത്തു നിന്നും വരുന്ന ഇത്തരം വാഹനങ്ങള്‍ കുറ്റിപ്പുറം വഴി ദേശീയപാതയിലേക്ക് കടന്നും, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്നവ ചേരുളാരിയില്‍ നിന്നും ചമ്രവട്ടം പാതയിലേക്ക് കടക്കാതെ ദേശീയപാത വഴിയും, ബേപ്പൂരില്‍ നിന്നു വരുന്നവ താനൂര്‍ ബീച്ച് റോഡ് വഴി തീരദേശ പാത വഴിയും കടന്നു പോകണം.  കലോത്സവത്തിന് കുട്ടികളുമായി എത്തുന്ന സ്കൂള്‍ ബസുകള്‍ കുട്ടികളെ വേദിക്കു സമീപം ഇറക്കി തിരൂര്‍ രാജീവ്ഗാന്ധി സ്റ്റേഡിയത്തിനു മുന്‍പില്‍ പ്രത്യേകം സജ്ജമാക്കിയ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തണം. ചെറിയ വാഹനങ്ങള്‍ സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിന് തയാറാക്കിയിരുന്ന പാര്‍ക്കിങ് ഗ്രൗണ്ടുകളിലും നിര്‍ത്തിയിടണം. ഇരുചക്രവാഹനങ്ങളും മറ്റ് ചെറുവണ്ടികളും ബോയ്സ് സ്കൂളില്‍ നിന്ന് 100 മീറ്റര്‍ അകലെ റോഡരികുകളില്‍ ഗതാഗതതടസമുണ്ടാക്കാതെ നിര്‍ത്താവുന്നതാണ്‌. നാളെ  സ്റ്റേജ് ഇതര മത്സരങ്ങൾക്കായി ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലേക്ക് കുട്

പെരുമ്പറമ്പ് ശ്രീ മഹാദേവക്ഷേത്രത്തിലെ പുത്രകാമേഷ്ടി യാഗം. സ്വാഗത സംഘം രൂപികരിച്ചു

Image
  എടപ്പാൾ :പെരുമ്പറമ്പ് ശ്രീ മഹാദേവക്ഷേത്രത്തിലെ പുത്രകാമേഷ്ടി യാഗത്തിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗം  ഡോ.സർ.കെ.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  ക്ഷേത്രം ട്രസ്റ്റി കെ.എം.പരമേശ്വരൻ നമ്പൂതിരി അധ്യക്ഷനായി. പി.എം. മനോജ് എമ്പ്രാന്ത്രിരി  കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വി.പി.വിദ്യാധരൻ, രജനി, ഗുരുസ്വാമിമാരായ കെ.പി.കുമാരൻ, വിജയൻ യു.വിശ്വനാഥൻ മാസ്റ്റർ  , ഉണ്ണി  ശുകപുരം,  കണ്ണൻ പന്താവൂർ,  സതീഷ് അയ്യാപ്പിൽ, പ്രഹ്ലാദൻ എന്നിവർ പ്രസംഗിച്ചു. 2023 ഫെബ്രുവരി 21 മുതൽ 28 വരെ നടക്കുന്ന യാഗത്തിന്റെ ഭാഗമായി ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, കലാ സാംസ്‌കാരിക പരിപാടികൾ, അന്നദാനം എന്നിവ നടക്കും. യാഗത്തിൽ പ്രതിദിനം മൂന്നു സവനയജനങ്ങളെന്ന നിലയിൽ 21 സവന യജനങ്ങളുണ്ടാകും. ഭക്തർക്ക് ഇതിൽ പങ്കാളികളാകാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. puthrakameshtiyagam.com എന്ന വെബ് സൈറ്റിൽ  രജിസട്രേഷൻ നടത്താം. വിവരങ്ങൾക്ക് 7907462384, 9846892333 നമ്പറുകളിൽ ബന്ധപ്പെടാം. സ്വാഗതസംഘം ഭാരവാഹികൾ: കെ.വി.കൃഷ്ണൻ(ചെയർമാന്‍), അഡ്വ.കെ.ടി.അജയൻ(ജന.കൺവീനര്‍), പി.എം.മനോജ് എമ്പ്രാന്തിരി(ചീഫ് കോ-ഓർഡിനേറ്റർ), യു.വിശ്വനാഥൻ(ട്രഷറര്‍).

മഴക്കിടയില്‍ എടപ്പാളില്‍ മഞ്ഞമഴ

Image
  എടപ്പാള്‍ : എടപ്പാള്‍ ജംഗ്ഷനില്‍ മഞ്ഞ മഴത്തുള്ളികള്‍ വ്യാപകമായി പെയ്തു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മേല്‍ വ്യാപകമായാണ് മഞ്ഞ മഴത്തുള്ളികള്‍ വീണു കിടക്കുന്നത്. ഇന്ന് വൈകുന്നേരം 6.45 നാണ് മഞ്ഞമഴത്തുള്ളികള്‍ പെയ്തത്. മഞ്ഞമഴത്തുള്ളികള്‍ക്ക് മഞ്ഞ പെയിന്റിനോട് ഏറെ സാദൃശ്യമുണ്ട്.മഞ്ഞ മഴത്തുള്ളികള്‍ തൊട്ടാല്‍ പെയിന്റ് പോലെ അവ പറ്റിപിടിക്കുന്നുണ്ട്.

ഭാഷാ പിതാവിന്റെ മണ്ണില്‍ ഇനി അഞ്ച് നാള്‍ കലയുടെ കനക കാഴ്ച്ചകള്‍

Image
 തിരൂര്‍ : ഭാഷാ പിതാവിന്റെ മണ്ണില്‍ ഇനി അഞ്ച് നാള്‍ കൗമാരങ്ങള്‍  കലയുടെ കനക കാഴ്ച്ചകള്‍ തീര്‍ക്കുന്ന വര്‍ണ്ണ വിസ്മയങ്ങള്‍. നവംബര്‍ 28 മുതല്‍  ഡിസംബർ രണ്ട് വരെ നടക്കുന്ന 33-ാമത് മത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് തിങ്കളാഴ്ച്ച നാളെ തിരിതെളിയും.  പ്രധാന വേദിയായ തിരൂർ ബോയ്സ് ഹയർ സെക്കന്ററി  സ്കൂളിൽ വൈകീട്ട് നാലിന് നടക്കുന്ന സമ്മേളനം കായിക-ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീർ എം.പി വിശിഷ്ടാതിഥിയാകും. ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടർ വി.ആർ. പ്രേംകുമാർ എന്നിവർ മുഖ്യാതിഥികളാകും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ്കുമാര്‍ 28ന് രാവിലെ ഒമ്പതിന് പതാക ഉയർത്തുന്നതോടെ സ്റ്റേജ് ഇതര മത്സരങ്ങൾക്ക് തുടക്കമാകും. തുടർന്ന് വേദി നാലിൽ ബാന്റ് മേളവും വേദി ആറിൽ ചെണ്ടമേളവും അരങ്ങേറും. രാവിലെ 11ന് കഥകളി ഗ്രൂപ്പ്, സിംഗിൾ മത്സരങ്ങളും വൈകുന്നേരം ആറിന് ചവിട്ടുനാടകം, യക്ഷഗാനം എന്നിവയും വിവിധ വേദികളിലായി നടക്കും. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.സ്കൂളില്‍  2 വേദികളിലായി  രാവിലെ ഒമ്പത് മുതൽ സ്റ്റേജ് ഇ

മേലേതിൽ ബാവഹാജി അന്തരിച്ചു.

Image
  എടപ്പാള്‍ : കാലടി മേലേതിൽ ബാവഹാജി (72) അന്തരിച്ചു.  കേരള മുസ്ലിം ജമാഅത്ത് കാലടി പള്ളിപ്പടി യൂണിറ്റ് പ്രഥമ പ്രസിഡണ്ടും കാലടി മൻശഉദ്ധഅവത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സ്ഥാപകനുമായിരുന്നു  ഭാര്യ: ആയിഷ ,മക്കൾ: സുബൈദ, അലി (ഖത്തർ), ജലീൽ, ജമീല, അബ്ദുസലാം ( സൗദി ) ഉമ്മുസൽമ, മരുമക്കൾ: റഷീദ്, സാബിദ, നബീല, അബ്ദുറഹീം അൽ ഹസനി, ഷറീന, മുജീബ് റഹ്മാൻ അംജദി ഖബറടക്കം ഇന്ന് (ശനി) കാലത്ത് 11 മണിക്ക്.

കാളാച്ചാലിലെ അനധികൃത കുപ്പിവെള്ള കച്ചവട ഫാക്ടറിക്കെതിരെ ജനം കോടതിയിലേക്ക്

Image
  എടപ്പാള്‍ : കാളാച്ചാലില്‍ പ്രവര്‍ത്തിക്കുന്ന  സ്വകാര്യ  കുപ്പിവെള്ള ഫാക്ടറിക്കെതിരെ ജനകീയ  പ്രതിഷേധം.   ഫാക്ടറിക്കെതിരെ  ഗ്രാമസഭയും പഞ്ചായത്ത് ഭരണസമിതിയും പ്രമേയം പാസാക്കിയതിന് ശേഷവും കെട്ടിട നിർമ്മാണ അനുമതി പോലും ലഭിക്കാതെ നിർമ്മാണ പ്രവർത്തികൾ തുടരുന്ന സാഹചര്യത്തില്‍   കഴിഞ്ഞ ദിവസം ആലങ്കോട് പഞ്ചായത്ത് സെക്രട്ടറി പണി നിർത്തിവെക്കാനുള്ള ഉത്തരവ്  നൽകിയിരിക്കയാണ്. എന്നാൽ ഈ ഉത്തരവ്  കൈപ്പറ്റാൻ പോലും ഉടമ തയ്യാറായിട്ടില്ല. വ്യാജമായ അവകാശ വാദങ്ങളും രേഖകളും കാണിച്ചാണ് ഫാക്ടറി നിർമാണം നടക്കുന്നതെന്നാണ് ആരോപണം. ഭക്ഷ്യ ഉൽപ്പന്ന പാക്കേജ് യൂണിറ്റ് എന്ന വ്യാജേന കെട്ടിട നിർമ്മാണ പെർമാറ്റിന് അപേക്ഷിച്ച ഫാക്ടറി ഉടമയോട് ജനങ്ങളുടെ പരാതിയുയർന്ന സാഹചര്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി വിശദീകരണം ആരാഞ്ഞിരുന്നു.  അപ്പോൾ മാത്രമാണ് കുപ്പിവെള്ള ഫാക്ടറിയാണ് നിർമിക്കുന്നതെന്ന് സമ്മതിച്ചത്. അപ്പോഴും  വാട്ടർ അതോറിറ്റി വെള്ളം നൽകാമെന്ന വ്യാജ വിവരം ആണ് ഉടമ സത്യപ്രസ്താവന ആയി നൽകിയത്.  കച്ചവട ആവശ്യത്തിന് വാട്ടർ അതോറിറ്റി വെള്ളം നൽകാറില്ല എന്ന വസ്തുത മറച്ചുവെച്ചാണ് ഉടമ ഇത് ചെയ്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.  കമ്പനി

പൊന്നാനിയില്‍ പോക്സോ കോടതി ഡിസംബറിൽ ആരംഭിക്കും.

Image
  എടപ്പാള്‍ : ജില്ലയിൽ അനുവദിച്ച പോക്സോ അതിവേഗ കോടതികളിൽ ഒന്നായ പൊന്നാനിയിലെ  പോക്സോ കോടതി ഡിസംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും. പൊന്നാനി തൃക്കാവിലെ പി.സി.സി സൊസൈറ്റി കെട്ടിടത്തിലാണ് താൽക്കാലിക പോക്സോ കോടതി പ്രവര്‍ത്തിക്കുക. കെട്ടിടം ജില്ലാ ജഡ്ജി മുരളി കൃഷ്ണ സന്ദർശിച്ചു.  കെട്ടിടം  അനുയോജ്യമാണെന്നും നിർമ്മാണപുരോഗതി തൃപ്തികരമാണെന്നും ജില്ലാ ജഡ്ജി പറഞ്ഞു. പൊന്നാനിയിൽ കോടതി കെട്ടിട സമുച്ചയം യാഥാർത്ഥ്യമാകുമ്പോൾ പോക്സോ കോടതിയും കെട്ടിട സമുച്ചയത്തിലേക്ക് മാറ്റാനാണ് തീരുമാനം. പോക്സോ കേസുകൾ കെട്ടിക്കുന്ന സാഹചര്യത്തിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നത്. ലൈംഗിക അതിക്രമത്തെ അതിജീവിച്ച കുട്ടികളുടെ കേസുകളിൽ വിചാരണ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഒരുവർഷത്തിനകം പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിർദേശം. എന്നാൽ കേസുകൾ ധാരാളം വരുമ്പോഴും അതിനനുസരിച്ച് കോടതികൾ ഇല്ലാത്ത സ്ഥിതിയാണ്.  പല കേസുകളും വർഷങ്ങളായിട്ടും വിചാരണ നടപടികൾ പൂർത്തിയാക്കാനായിട്ടില്ല.നിലവിൽ മിക്ക ജില്ലകളിലും രണ്ട്‌ ഫാസ്റ്റ് ട്രാക്ക് കോടതികളാണുള്ളത്. കെട്ടിക്കിടക്കുന്ന എല്ലാ കേസുകളിലും എത്രയും വേഗത്തിൽ വിധി പ്രസ്താവിക്കുക, പുതുത

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു

Image
  എടപ്പാള്‍ : ഇരുചക്ര വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും  മാത്രം ഉപകാരപ്പെട്ടിരുന്ന റോഡില്‍ ഇനി നാല് ചക്ര വാഹനങ്ങളും സഞ്ചരിക്കും.  പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ ആഗ്രഹമായിരുന്നു എടപ്പാള്‍ അങ്ങാടിയില്‍ നിന്നും തലമുണ്ട റോഡിലേക്കുള്ള  റോഡിന്റെ വീതി വര്‍ധിപ്പിക്കുകയെന്നത്. ആ റോഡിലൂടേയുള്ള വാഹനങ്ങളുടെ സുഗമമായ   സഞ്ചാരം സ്വപ്നം കണ്ട നാട്ടുകാര്‍ക്ക്  ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് വനിതാ വാര്‍ഡ് മെമ്പറും വെല്‍ഫെയര്‍ പാര്‍ട്ടിയും.   വാർഡ് മെമ്പർ മുനീറാ നാസർ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ പ്രധാന  വാഗ്ദാനം കൂടിയായിരുന്നു ഈ റോഡിന്റെ വീതി വര്‍ധിപ്പിക്കല്‍.  ഇതിനാവശ്യമായ പണം  വെൽഫെയർ പാർട്ടി പ്രവർത്തകർ സ്വന്തമായും പിരിവിലൂടെയും കണ്ടത്തി മെമ്പറെ ഏല്‍പ്പിക്കുകയായിരുന്നു . ഇനി റോഡ് കോണ്‍ക്രീറ്റ് ചെയ്യുക കൂടി ചെയ്താല്‍ വാഹന യാത്ര ഏറെ സുഖകരമാകും. വീതി വര്‍ധിപ്പിച്ച റോഡിന്റെ  ഉദ്ഘാടനം  എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ  നിർവ്വഹിച്ചു.  .   ഹിഫ്സുറഹ്മാൻ , ഖമറുദ്ധീൻ , നാസർ കോലക്കാട്ട് , ചെമ്പയിൽ അലി ,അഷ്റഫ് കാളമ്പ്ര , എം.കെ. ഗഫൂർ,കുഞ്ഞാവ , ഇസ്മായിൽ എന്നിവര്‍ പ്രസം

ആയിരൂർ കോറാട്ട് രാജാഗോപാലൻ നായർ അന്തരിച്ചു

Image
  എടപ്പാള്‍ : തവനൂർ അന്ത്യാളംകുടം ആയിരൂർ കോറാട്ട് രാജാഗോപാലൻ നായർ (82) അന്തരിച്ചു. തവനൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു.  സംസ്കാരം നാളെ രാവിലെ  10ന്. ഭാര്യ കാർത്ത്യായനി. മക്കൾ: സിന്ധു,സീമ, സീന മരുമക്കൾ: സഹദേവൻ, പ്രേമൻ, പ്രദീപ്‌

മിനി പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍. ശബരിമല തീര്‍ത്ഥ യാത്രികര്‍ കടുത്ത ദുരിതത്തില്‍

Image
 എടപ്പാള്‍ : പ്രതിദിനം നൂറുകണക്കിന് ശബരിമല തീര്‍ത്ഥ യാത്രികരെത്തുന്ന കുറ്റിപ്പുറം മിനി പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍. മിനിപമ്പയില്‍ വിശ്രമിക്കാനെത്തുന്ന ശബരിമല തീര്‍ത്ഥ യാത്രികര്‍ അനുഭവിക്കുന്നത് കടുത്ത ദുരിതങ്ങള്‍. തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാനും ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും വിശ്രമിക്കാനും കാര്യമായ ഒരു സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല.  മിനി പമ്പയിൽ എത്തുന്നത് കൂടുതലും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരാണ്. ആറുവരിപ്പാതാ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇവിടെ വിരിവെക്കാന്‍ നിര്‍മ്മിച്ച ഏതാനും ഷെഡ്ഡുകള്‍ പൊടി നിറഞ്ഞ അവസ്ഥയിലാണ് . ആ ഷെഡ്ഡുകളിലാണ് അയ്യപ്പൻമാർ ഭക്ഷണം കഴിക്കുന്നതും വിരിവെക്കുന്നതും. സ്ഥല പരിമിതി മൂലം   മിനി പമ്പയിലെ ബസ് വെയ്റ്റിംഗ് ഷെഡും തീര്‍ത്ഥാടകര്‍ വിശ്രമത്തിനും ഭക്ഷണം പാചകം ചെയ്യുന്നതിനും ഉപയോഗിക്കുകയാണ്. മിനിപമ്പയിലെ പുഴക്കടവുകളില്‍ രാത്രിയില്‍ ആവശ്യത്തിന് വെളിച്ചമില്ല, അഗ്നിശമന സേനയുടെ ഷെഡിൽ ഒരു ലൈറ്റ് പോലും ഇല്ലാത്ത അവസ്ഥയാണ്. പുഴയിലിറങ്ങി കുളിക്കാത്തവര്‍ക്ക് ഷവർ ബാത്ത് ഉണ്ടെങ്കിലും ഇവിടെ വെള്ളം ഒഴിഞ്ഞ് പോകാതെ  കെട്ടി നിൽക്കുന്ന അവ

ഷാർജയിൽ വാഹനാപകടത്തിൽ വട്ടംകുളം സ്വദേശി മരിച്ചു

Image
  എടപ്പാള്‍ :വട്ടംകുളം തൈക്കാട്  അഭിലാഷ് മന്ദിറിൽ അരവിന്ദാക്ഷൻ്റേയും വിമലയുടേയും  മകൻ അജിൻ (31)ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.  ഭാര്യ. ശ്വേത  ഒ രു മകളുമുണ്ട്..

കുന്നത്ത് വളപ്പിൽ അബു അന്തരിച്ചു.

Image
 എടപ്പാള്‍ : അയിലക്കാട് കോട്ടമുക്ക് കുന്നത്ത് വളപ്പിൽ അബു (68) അന്തരിച്ചു. ഭാര്യ. ആമിന കുട്ടി  മക്കൾ .ബഷീർ, സുബൈർ,  റഫീഖ്, അൻസാർ, സബിത, ഫൗസിയ, നദീറ റാഹിലത്ത്. മരുമക്കൾ .ബീവി, ഷാഹിദ, സൗജത്ത്, റഹ്മത്ത് ,റിഷാബ്, നൗഷാദ് ,ഷാഫി.

സ്കൈ ബ്ലൂ അഖിലേന്ത്യാ സെവൻസ്. ഗ്യാലറി നിർമ്മാണത്തിന് കാൽനാട്ടി

Image
  എടപ്പാൾ : സ്കൈ ബ്ലൂ  എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന  അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ  ഗ്യാലറി നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട്   നടന്ന കാൽനാട്ടൽ കർമ്മം കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.  നൗഫൽ സി തണ്ടിലം അധ്യക്ഷത വഹിച്ചു.  സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി യു. പി. പുരുഷോത്തമൻ ,പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. രാമകൃഷ്ണൻ,സി.പി. ബാവഹാജി,സുരേഷ് പൊൽപ്പാക്കര .അഡ്വ.എം.ബി. ഫൈസൽ,എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ,വട്ടംകുളം  പഞ്ചായത്ത് പ്രസിഡണ്ട്  കഴുങ്ങിൽ മജീദ് , കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അസ്ലം തിരുത്തി,എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ,അഡ്വ.എ.എം. രോഹിത് ,പ്രഭാകരൻ നടുവട്ടം  ,നാഗരാജൻ ,അൻവർ തറക്കൽ,ബിജോയ് പദ്മനാഭൻ,സുമേഷ് കല്ലിങ്ങൽ,തെൽഹത് ഫോറം ഗ്രൂപ്പ്,ഷബീർ മോക്ക,കാദർ ലൂട്,ആഷിഫ് പൂക്കരത്തറ തുടങ്ങിയവർ പ്രസംഗിച്ചു .

ഫാസിലിന്റെ വേൾഡ് കപ്പ് മത്സരം കാണാനുള്ള മോഹത്തിന് സാക്ഷാത്ക്കാരമേകി ഫോറം സെന്റർ

Image
  എടപ്പാൾ : ശാരീരിക പരിമിതകളെ മനോദൈര്യം കൊണ്ട് മറികടന്ന് കാല്‍പ്പന്ത് കളിയില്‍ വിസ്മയം തീര്‍ത്ത ഫാസില്‍ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലേക്ക്. ഫാസിലിന് വേൾഡ് കപ്പ് ഫുട്ബോൾ മത്സരം കാണാൻ  അവസരം ഒരുക്കിയത് എടപ്പാളിന്റെ വികസന സ്വപ്നങ്ങളില്‍ പൊന്‍തൂവല്‍ തീര്‍ത്ത  ഫോറം സെന്ററിന്റെ ഉടമകളായ ഫോറം ഗ്രൂപ്പാണ്.   കെ.ടി.ജലീൽ എം.എൽ.എ.യുടെ  അഭ്യർത്ഥന മാനിച്ചുകൊണ്ടാണ് ഫോറം സെന്റർ ഫാസിലിന്  ഖത്തറിൽ നടക്കുന്ന മത്സരം  കാണാനുള്ള സൗകര്യം ഒരുക്കിയത്. എടപ്പാൾ ഫോറം സെന്ററിൽ നടന്ന ഫാസിലിനുള്ള അനുമോദനവും യാത്രയയപ്പും കെ.ടി.ജലീൽ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ഫോറം ഗ്രൂപ്പ് സാരഥി ടി.വി.തെല്‍ഹത്ത് അധ്യക്ഷത വഹിച്ചു .  പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി. രാമകൃഷ്ണൻ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കഴുങ്ങിൽ മജീദ്, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അസ്സലം തിരുത്തി,  അഡ്വ. എം .ബി .ഫൈസൽ, സി.പി. ബാവഹാജി, എം .എ .നജീബ്, ഫോറം സെന്റര്‍  ജനറൽ മാനേജർ ലിജോ ഡേവിഡ്,  ഗഫൂർ എന്നിവര്‍ പ്രസംഗിച്ചു .

ക്രിയേറ്റീവ് ഫിലിം ലാബിൻ്റെ നേതൃത്വത്തിൽ ഇൻ്റർനാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കും

Image
  എടപ്പാൾ : എടപ്പാള്‍  കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിയേറ്റീവ് ഫിലിം ലാബിൻ്റെ നേതൃത്വത്തിൽ ഇൻ്റർനാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 20 മിനിറ്റിന് താഴേയും  40 മിനിറ്റ് വരേയും ദൈർഘ്യമുള്ളതുമായ രണ്ട് കാറ്റഗറികളായാണ് ഷോർട്ട് ഫിലം മത്സരം നടക്കുക.  20 മിനിറ്റിന് താഴെയുള്ള ഷോർട്ട് ഫിലിമുകൾക്ക് ഒന്നാം സമ്മാനമായി 15000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും നൽകും 20 മിനിറ്റ് മുതൽ 40 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലുമുകൾക്ക് ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനമായി 15000 രൂപയും നൽകും .കൂടാതെ ഡോക്യുമെൻ്ററി, കാമ്പസ് ഫിലിം ,ചിൽഡ്രൻസ് ഫിലിം ,മൊബൈൽ ഷോർട്ട് ഫിലിം ,പ്രവാസി ഷോർട്ട് ഫിലിം ,ആൽബം മ്യൂസിക് വീഡിയോസ്, ആനിമേഷൻ ഫിലിം, ഇൻ്റർനാഷ്ണൽ ഷോർട്ട് ഫിലിം ,വെബ് സീരിയസ് എന്നീ വിഭാഗങ്ങളില്‍ പ്രദർശനവും നടക്കും.സിനിമാ സംവിധായകന്‍ അക്കു അക്ബർ, എഴുത്തുകാരനും സിനിമാ സംവിധായകനുമായ ഡോ.എസ്.സുനിൽ, നടിയും സംവിധായകയുമായ ജോളി ചിറയത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുക. മത്സരത്തിനായി ഡിസംബർ 31 വരെ ഷോർട്ട് ഫിലിംമുകൾ അയക്കാം.  വിവരങ്ങൾക്ക്

എടപ്പാള്‍ - പടിഞ്ഞാറങ്ങാടി റോഡ് നവീകരണം. 26 മുതല്‍ ഗതാഗതം പൂർണ്ണമായും നിരോധിക്കും

Image
  എടപ്പാള്‍ : എടപ്പാള്‍ - പടിഞ്ഞാറങ്ങാടി റോഡ് നവീകരണ പ്രവർത്തികളുടെ ഭാഗമായി നാളെ   (22/11/2022 )മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.  26  ശനിയാഴ്ച മുതൽ പടിഞ്ഞാറങ്ങാടി മുതൽ എഞ്ചിനീയർ റോഡ് വരെ ഗതാഗതം പൂർണ്ണമായും നിരോധിക്കും. ഈ കാലയളവില്‍  എടപ്പാൾ ഭാഗത്തു നിന്നും പടിഞ്ഞാറങ്ങാടി  ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ  നടുവട്ടം- കൂനമൂച്ചി വഴി പോകേണ്ടതാണ്.  പട്ടാമ്പിയിൽ നിന്നും തൃത്താല - പടിഞ്ഞാറങ്ങാടി വഴി എടപ്പാളിലേക്ക് വരുന്ന    വാഹനങ്ങൾ പടിഞ്ഞാറങ്ങാടിയിൽ നിന്നും കൂനംമൂച്ചി- നടുവട്ടം വഴി പോകേണ്ടതാണ്. എടപ്പാൾ -  പട്ടാമ്പി റൂട്ടിലോടുന്ന ബസ്സുകൾ എടപ്പാൾ - നീലിയാട് - അമേറ്റിക്കര മില്ല് സ്റ്റോപ്പിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് അമേറ്റിക്കര വഴി കാഞ്ഞിരത്താണി - കൂനം മൂച്ചി - പടിഞ്ഞാറങ്ങാടി - തൃത്താല വഴിയും പട്ടാമ്പി- തൃത്താല വഴി എടപ്പാൾ റൂട്ടിലോടുന്ന ബസ്സുകൾ  പടിഞ്ഞാറങ്ങാടിയിൽ നിന്നും കൂനംമൂച്ചി - കാഞ്ഞിരത്താണി - സഖാവ് റോഡ് - കുമരനെല്ലൂർ ബാങ്ക് സ്റ്റോപ്പ് വഴി എടപ്പാളിലേക്കും പോകണം.

മാണൂരില്‍ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച് ബ്രസീൽ ഫാൻസ്

Image
  എടപ്പാൾ : സംസ്ഥാന പാതയിലെ മാണൂരില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ്  കേരളത്തിലെ ഏറ്റവും വലിയ ലോക കപ്പ് ഫുട്ബോൾ  ഫാന്‍സ് ബോര്‍ഡെന്ന അവകാശവാദവുമായി  ബ്രസീല്‍ ഫാന്‍സ്‌.   65x40 അടിയിൽ രണ്ടായിരത്തി അറനൂറ് സ്ക്വയർ ഫീറ്റ് ബോർഡ് 75000 രൂപ ചിലവഴിച്ചാണ് ഇവർ സ്ഥാപിച്ചിരിക്കുന്നതെന്നാണ് അവകാശവാദം. മാണൂരിലെ റോഡരികില്‍ ഫുട്ബോള്‍ ഫാന്‍സിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ പല വലുപ്പപ്പത്തില്‍ നിരനിരയായി നില്‍ക്കുകയാണ് .  അർജന്റീന ഫാൻസ് 40x15 അടിയിൽ നാൽപ്പതിനായിരം രൂപ ചെലവഴിച്ചാണ്  ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.  പോർച്ചുഗൽ, ജർമ്മനി, സെനഗൽ ,ബെൽജിയം, ഖത്തർ ആരാധകരുടെ ഫ്ലക്സ് ബോർഡുകളും മാണൂരിൽ സ്ഥാപിച്ചിട്ടുണ്ട്.

സെയ്താലിക്കുട്ടി അന്തരിച്ചു.

Image
  എടപ്പാൾ : പൗരപ്രമുഖനും പഴയ കാല കോൺഗ്രസ് പ്രവർത്തകനുമായിരുന്ന തലമുണ്ട പരിയങ്ങാട്ട് വളപ്പിൽ സെയ്താലിക്കുട്ടി (86 ) അന്തരിച്ചു.  ഭാര്യമാർ . ഫാത്തിമക്കുട്ടി, സുഹ്റാബി  മക്കൾ :ലൈല, മുജീബ്, ഗഫൂർ , അനസ്  മരുമക്കൾ : ഹമീദ് ഹാജി, ഫസീല, സജീല , സഫീല  

കുറ്റിപ്പുറം പ്രസ് ക്ലബ് ഭാരവാഹികള്‍

Image
കുറ്റിപ്പുറം : കുറ്റിപ്പുറം  പ്രസ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം പി.ആര്‍.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.  സുരേഷ് ഇ നായര്‍ അധ്യക്ഷനായി .  കെ.പി.ഖമറുല്‍ ഇസ്ളാം,റഫീഖ് മണി,അസ്ക്കര്‍ കൊളത്തോള്‍,ജാഫര്‍ നസീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു . ഭാരവാഹികള്‍. പി.ആർ. ഹരികുമാര്‍ (രക്ഷാധികാരി) സുരേഷ് ഇ. നായര്‍ (പ്രസിഡന്റ്),  അസ്ക്കർ കൊളത്തോൾ, നിസാർ പാലക്കൽ(വൈസ് പ്രസിഡന്റുമാര്‍) കെ.പി ഖമറുൽ ഇസ് ലാം (ജനറൽ സെക്രട്ടറി),നൗഷാദ് അത്തിപ്പറ്റ, കാർത്തിക് കൃഷ്ണ (സെക്രട്ടറിമാര്‍ ) റഫീഖ് മണി (ട്രഷറര്‍ ) ജാഫര്‍ നസീബ് (മീഡിയ കണ്‍വീനര്‍ )

വേൾഡ് കപ്പ് പ്രചാരണ റാലി ആവേശക്കടലായി

Image
  എടപ്പാൾ: വട്ടംകുളം ഫുട്ബോൾ ഫാൻസിന്റെ നേതൃത്വത്തിൽ നടന്ന വേള്‍ഡ് കപ്പ് പ്രചാരണ റാലി കാല്‍പ്പന്തുകളിയുടെ സൗന്ദര്യം വാരിവിതറി. വട്ടംകുളം, എടപ്പാൾ പ്രദേശത്തെ ക്ലബ്ബുകളെയും വിവിധ ഫാൻസുകളെയും അണിനിരത്തിയാണ് വേൾഡ് കപ്പ് പ്രചാരണ റാലി നടന്നത്.  എടപ്പാള്‍ ജംഗ്ഷനിലെ കുറ്റിപ്പുറം റോഡില്‍ നിന്നും ആരംഭിച്ച റാലി വട്ടംകുളം പഞ്ചായത്ത്  പ്രസിഡന്റ്  കഴുങ്കില്‍ മജീദ് ഫ്ളാഗ് ഓഫ് ചെയ്തു.  റാലിയുടെ സമാപനം വട്ടംകുളം ടൗണിൽ നടന്നു.  തുടര്‍ന്ന് നടന്ന  'വട്ടംകുളത്തിന്റെ കായിക സംസ്കൃതി' സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൈരളി ടി വി ഫീനിക്സ് അവാർഡ് ജേതാവ് കെ. വി. ഫാസിലിനെയും പൂർവ്വകാല ഫുട്ബോൾ താരങ്ങളെയും യുവ ഫുട്ബോള്‍ താരങ്ങളേയും ആദരിച്ചു.

മണ്ണ്,ഭൂമാഫിയകള്‍ക്കെതിരെ നടപടി വേണം. നാഷ്ണൽ ഹ്യൂമൺ റൈറ്റ്സ് ഫോറം

Image
  എടപ്പാള്‍ : വട്ടംകുളം പഞ്ചായത്തില്‍ മണ്ണ്,ഭൂമാഫിയകള്‍ വ്യാപകമായി. നെൽവയലുകളും കുളങ്ങളും നികത്തുന്നത് തടയാന്‍ അധികൃതര്‍ തയ്യാറാകണമെന്ന്  നാഷ്ണൽ ഹ്യൂമൺ റൈറ്റ്സ് ഫോറം ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.  തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെ റവന്യൂ, പോലീസ്, ജിയോളജി ഉദ്യോഗസ്ഥര്‍ക്ക്  പരാതികള്‍ നല്‍കിയിട്ടും  നിയമ നടപടികള്‍ ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണ്. വട്ടംകുളം വില്ലേജിൽ ഈ വർഷം 75 അപേക്ഷകളാണ് ഭൂമി തരം മാറ്റുവാൻ കൊടുത്തിട്ടുള്ളത് ഇതിന്റെ പത്തിരട്ടി സ്ഥലങ്ങള്‍ ഇതിനകം  മാഫിയകള്‍ നികത്തിക്കഴിഞ്ഞു.  മാഫിയാ സംഘങ്ങൾക്ക് എതിരെ പരാതി കൊടുത്താൽ പരാതിക്കാരനെ മാഫിയാ സംഘങ്ങൾ ഭീഷണിപ്പെടുത്തുകയാണ്. ഇവർക്ക് രാഷ്ട്രിയ പാർട്ടികളുടെ സഹായവും ലഭിക്കുന്നുണ്ടെന്നും യോഗം ആരോപിച്ചു.  ദേശീയ കോ.ഓഡിനേറ്റർ ശരവണൻ എടപ്പാർ ഉദ്ഘാടനം ചെയ്തു. ബാബുരാജ് കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ഷെക്കീർ എടപ്പാൾ, സി.പി. റഫീഖ്,ഇ.വി. അശോകൻ, വേലായുധൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു .

മേനാടി വീട്ടിൽ മാധവൻ നായർ അന്തരിച്ചു

Image
  എടപ്പാള്‍ : വട്ടംകുളം മേനാടി വീട്ടിൽ മാധവൻ നായർ (79) അന്തരിച്ചു . ഭാര്യ പൊയിലിയിൽ കാക്കുന്നത്ത് പങ്കജാക്ഷി. മക്കൾ : ദിനേഷ് (ബാബു), ജ്യോതി. മരുമക്കൾ : സിന്ധു, വേലായുധൻ. ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്.

വട്ടംകുളം ഫുട്ബോൾ ഫാൻസിന്റെ വേൾഡ് കപ്പ് പ്രചരണ റാലി നാളെ

Image
  എടപ്പാൾ: വട്ടംകുളം ഫുട്ബോൾ ഫാൻസിന്റെ നേതൃത്വത്തിൽ വട്ടംകുളം, എടപ്പാൾ പ്രദേശത്തെ ക്ലബ്ബുകളെയും വിവിധ ഫാൻസുകളെയും അണിനിരത്തി സംലടിപ്പിക്കുന്ന വേൾഡ് കപ്പ് പ്രചരണ റാലിയും സെമിനാറും  നാളെ നടക്കും.  വൈകീട്ട് 4 മണിക്ക് എടപ്പാളിൽ നിന്നും  വട്ടംകുളത്തേക്ക്  നടത്തുന്ന ആൾ ഫാൻസ് ഘോഷയാത്ര കെ.ടി .ജലീൽ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്യും.  വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കില്‍  മജീദ് അദ്ധ്യക്ഷത വഹിക്കും.  6 മണിക്ക് വട്ടംകുളം ടൗണിൽ  നടക്കുന്ന വട്ടംകുളത്തിന്റെ കായിക സംസ്കൃതി സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.  കൈരളി ടി വി ഫീനിക്സ് അവാർഡ് ജേതാവ് കെ. വി. ഫാസിലിനെയും പൂർവ്വകാല ഫുട്ബോൾ താരങ്ങളെയും ആദരിക്കും

ലഹരി മാഫിയക്കെതിരെ യുഡിഎഫ് ജാഗ്രതാ വലയം

Image
  എടപ്പാൾ : ലഹരി മാഫിയക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി വട്ടം കുളം പഞ്ചായത്ത് കമ്മറ്റി  സംഘടിപ്പിച്ച ജാഗ്രതാ വലയം തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ്  ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു.  എം.എ.നജീബ് അധ്യക്ഷത വഹിച്ചു . സിദ്ധീഖ്  പന്താവൂർ ,ടി. പി ഹൈദരാലി, എം .എ. നജീബ്,പത്തിൽ അഷ്റഫ്,കഴുങ്കില്‍ മജീദ്, എം .മാലതി,അഷ്റഫ് മാണൂർ, എന്‍. വി .അഷ്റഫ്,  ദീപ മണികണ്ഠൻ പ്രസംഗിച്ചു

മറവഞ്ചേരി സ്വദേശി മദീനയിൽ അന്തരിച്ചു

Image
  എടപ്പാൾ : മറവഞ്ചേരി  പെരിയങ്ങാട്ടേൽ കുഞ്ഞുമോൻ എന്ന മുഹമ്മദ് (72) മദീനയിൽ അന്തരിച്ചു. ഉംറ കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കവേ അസുഖബാധിതനായി മദീനയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.   ഭാര്യ : ത്വാഹിറ  മക്കൾ : ശിഹാബ്, ശിഹാനി, ശാഹിന, സുഹൈബ മരുമക്കൾ : സലാം , അബ്ദുറഹ്മാൻ (അബുദാബി) , ഉവൈസ് , റിൻസിയ.

ആരോഗ്യ ഫുട്ബോൾ കാര്‍ഡുമായി ആരോഗ്യ വകുപ്പ്

Image
 എടപ്പാള്‍  : ജീവിത ശൈലീ രോഗ നിയന്ത്രണ ബോധവത്കരണത്തിനായി കാലടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ ഫുട്ബോൾ കാര്‍ഡ് പുറത്തിറക്കി. കാര്‍ഡിന്റെ ഒരു വശത്ത് ലോകോത്തര ഫുട്ബോൾ താരങ്ങളായ മെസ്സി,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, തുടങ്ങിയവരുടെ ചിത്രങ്ങളും ജീവിത ശൈലി രോഗ നിയന്ത്രണ സന്ദേശങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.  മറുവശത്ത് വേള്‍ഡ് കപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുവാക്കളില്‍ ജീവിത ശൈലി രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യം  ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് മള്‍ട്ടി കളറില്‍ ആരോഗ്യ ഫുട്ബോൾ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്.  ഗ്രാമപ്പഞ്ചായത്ത്  പ്രസിഡന്റ് അസ്ലം കെ തിരുത്തി ഉദ്‌ഘാടനം ചെയതു. മെഡിക്കല്‍ ഓഫീസര്‍ ഡോ കെ. പി മൊയ്തീന്‍ അധ്യക്ഷനായി.     എന്‍ . കെ അബ്ദുള്‍ ഗഫൂര്‍, കെ. കെ  ആനന്ദന്‍, എം. രജിത, ബഷീര്‍ തുറയാറ്റില്‍, കെ. സി മണി ലാൽ, സതീഷ് അയ്യാപ്പില്‍, കെ. എ കവിത, സി. ബീന തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രാണ നല്‍കും 20 രൂപക്ക് ഒരു കിലൊ പഞ്ചസാര

Image
  എടപ്പാള്‍ : പ്രാണ സ്റ്റോറുകളിൽ റേഷൻ കടയിലേക്കാൾ വിലക്കുറവില്‍  ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയതായി  ഉടമകൾ പത്രസമ്മേളനത്തില്‍ അറിയിച്ചു. അംശക്കച്ചേരിയിലാണ്  പ്രാണാ സ്റ്റോർ ആരംഭിച്ചിട്ടുള്ളത്. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വേഗത്തിൽ വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിയാണ് പ്രാണ നടപ്പിലാക്കുന്നത്. പത്ത് വർഷത്തോളമായി പ്രവർത്തിക്കുന്ന എസ്.പി.സി ലിമിറ്റഡ് കമ്പനിയുടെ കീഴിലുള്ള സ്ഥാപനമാണിത്. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള മുഴുവൻ സാധനങ്ങളും കുറഞ്ഞ വിലയിൽ പ്രാണ സ്റ്റോർ ആപ്ലിക്കേഷനിലൂടെ വീട്ടിലിരുന്നു തന്നെ ഓർഡർ നൽകാൻ സാധിക്കും.  ഇതിനായി ഓരോ പഞ്ചായത്തിലും ഫ്രാഞ്ചൈസി ഒരുക്കുന്നുണ്ട്. ലോകോത്തര നിലവാരമുള്ള ബ്രാൻഡഡ് കമ്പനികളുമായും നിത്യോപയോഗ സാധനങ്ങളുടെ ഉൽപാദകരമായും നേരിട്ട് കമ്പനി സഹകരണം ഉറപ്പാക്കി ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കഴിയുന്നതിനാലാണ് ഏറ്റവും കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്നതെന്ന് ഉടമകള്‍ പറഞ്ഞു. കേരളത്തിൽ700-ലധികം ഫ്രാഞ്ചൈസികൾ എന്ന ലക്ഷ്യമാണ്  കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്. ഇപ്പോൾ ഏഴ് ഫ്രാഞ്ചൈസികൾ ആണ് പൈലറ്റ് രൂപത്തിൽ

ഫുട്ബോൾ ലോക കപ്പ്. വോളണ്ടിയര്‍മാരുടെ നിയന്ത്രണം മലയാളി കൈകളില്‍

Image
  എടപ്പാള്‍ : ഖത്തറിൽ  നടക്കുന്ന ഫിഫ 2022 ഫുട്ബോൾ ലോക കപ്പ് മാമാങ്കത്തിലെ  വളണ്ടിയര്‍മാരെ  നയിക്കാന്‍ നിയോഗം  റഷീദ് മാണൂരിന്. സെമി ഫൈനൽ , ഫൈനൽ തുടങ്ങി പത്തോളം മത്സരങ്ങള്‍  നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിലാണ് റഷീദിന്റെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാര്‍ കാണികളുടെ നിയന്ത്രണം ഏറ്റെടുക്കുക.   ലോക കപ്പ് മത്സര വേദികളിലേക്കുള്ള വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ചുമതലയുള്ള 600 അംഗ പയനീർ വളണ്ടിയര്‍മാര്‍ ടീമിലും റഷീദ്  ഉണ്ടായിരുന്നു .  ഫിഫ ക്ലബ് വേൾഡ് കപ്പ് , ഫിഫ അറബ് കപ്പ് , അമീർ കപ്പ് ,ഐ.എ.എ.എഫ്.  അത്ലറ്റിക്‌സ്‌ ചാമ്പ്യന്‍ ഷിപ് തുടങ്ങി ഒട്ടനവധി കായിക പരിപാടികളിൽ സംരക്ഷണ സേനയുടെ ലീഡർ ആയി റഷീദ് ഇതിനകം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖത്തറിലെ മലയാളി വളണ്ടിയര്‍മാരുടെ   കൂട്ടയ്മയായ ഖത്തർ മല്ലു വളണ്ടിയേഴ്സ്  ഗ്രൂപ്പിന്റെ പ്രധാന പ്രവര്‍ത്തകന്‍ കൂടിയായ റഷീദ്  പ്രവാസി സംഘടനയായ ഇടപ്പാളയം ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറി കൂടിയാണ്.

കായിക പ്രതിഭകള്‍ക്ക് സമ്മാനമായി പിട്ടാപ്പിള്ളിയുടെ ജേഴ്സിയും ഫുട്ബോളും

Image
  എടപ്പാള്‍ : എടപ്പാള്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ കായിക പ്രതിഭകള്‍ക്ക് ജേഴ്സിയും ഫുട്ബോളും എടപ്പാള്‍  പിട്ടാപ്പിള്ളി ഏജന്‍സി സമ്മാനിച്ചു.  പി. ടി. എ. പ്രസിഡന്റ് അഡ്വ. കബീർ കാരിയാട്ട് അധ്യക്ഷത വഹിച്ചു. ഏജൻസി സോൺ മാനേജർ സുജിത്, ബ്രാഞ്ച് മാനേജർ      ശ്രീജിന്‍,പ്രിൻസിപ്പാള്‍ കെ.എം .ഗഫൂർ, പ്രധാനാധ്യാപിക  സരോജിനി , രഘു , ഷാജി , സതീശൻ , സലാം പോത്തന്നൂർ,രഞ്ജിത് എന്നിവർ പ്രസംഗിച്ചു .

പുരമുണ്ടേക്കാട് മഹാദേവ ക്ഷേത്രത്തിൽ മണ്ഡലകാല വിശേഷാല്‍ പൂജകള്‍ ആരംഭിച്ചു

Image
  എടപ്പാള്‍ : വട്ടംകുളം പുരമുണ്ടേക്കാട് മഹാദേവ ക്ഷേത്രത്തിൽ മണ്ഡലകാല വിശേഷാല്‍ പൂജാ ചടങ്ങുകള്‍ ആരംഭിച്ചു.  ആദ്യ ദിനത്തില്‍ നടന്ന ഏകാദശ രുദ്ര ധാരക്ക്  ഭട്ടിപ്പുത്ത് ഇല്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട്, കവപ്ര മാറത്ത് പരമേശ്വരൻ നമ്പൂതിരി, ഏർക്കര സജിത് നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തിൽ 11 വേദജ്ഞന്‍മാര്‍ നേതൃത്വം നല്‍കി. നാളെ സുകൃത ഹോമം നടക്കും. ശനിയാഴ്ച മഹാ മൃത്യുഞ്ജയഹോമം തന്ത്രി കൈനിക്കര വടക്കേടത്ത് ജയൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും.  പൂജകള്‍ ബുക്ക് ചെയ്യുന്നതിന് 9497894899.  മണ്ഡലക്കാലത്ത് എല്ലാ ദിവസവും നിറമാലയും ഉണ്ടാകും.