സർക്കാർ മദ്യത്തിന് പകരം സ്വകാര്യ കമ്പനികളുടെ മദ്യം വില്‍ക്കല്‍. കണ്ടനകം ബിവ്റേജസില്‍ റെയ്ഡ്. പിടിച്ചെടുത്തത് 18600 രൂപ


 എടപ്പാള്‍ : ബിവ്റേജസ് കോര്‍പ്പറേഷന്റെ കണ്ടനകത്തെ വില്‍പ്പന കേന്ദ്രത്തില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ജീവനക്കാരന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന പണം പിടികൂടി.ചെറിയ കെട്ടുകളാക്കി ബാഗില്‍ വെച്ചിരുന്ന 18600 രൂപയാണ് വിജിലന്‍സ് പിടികൂടിയത്.സ്വകാര്യ മദ്യ കമ്പനിക്കാര്‍ അവരുടെ മദ്യം വില്‍പ്പന നടത്തുന്നതിന് കൈക്കൂലിയായി നല്‍കുന്ന പണമാണ് പിടിച്ചെടുത്തത്. പണം കണ്ടെടുത്ത ബാഗിൽ മദ്യ കമ്പനികളുടെ രഹസ്യകോഡ് സഹിതം വെവ്വേറെയായി ചുരുട്ടി വച്ച നിലയിലായിരുന്നു നോട്ടുകൾ.ഇവിടുത്തെ എട്ട് ജീവനക്കാർക്ക് വീതിച്ചെടുക്കാനുള്ള തുകയാണിതെന്നാണ് മൊഴി.


Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു