ഗതാഗത വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് സ്കൂള്‍ വിനോദയാത്രകൾ രാത്രിയിലും
എടപ്പാള്‍: പഠന യാത്രകള്‍ക്കും വിനോദ യാത്രകൾക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറങ്ങിയ മാർഗ നിർദേശങ്ങൾ അവഗണിച്ച് എടപ്പാള്‍ മേഖലയിലെ ഒരു വിദ്യാലയം വിദ്യാര്‍ത്ഥികളുടെ വിനോദ യാത്ര സംഘടിപ്പിച്ചത് വിവാദത്തില്‍.
ഇന്ന് പുലർച്ചെ 3-നാണ് വിദ്യാർത്ഥികളോട് വിനോദ യാത്രക്കായി സ്കൂളിൽ എത്താൻ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
അതിനാല്‍ തന്നെ മിക്ക വിദ്യാർത്ഥികൾക്കും പുലര്‍ച്ചെ 2- മണിയോടെ തന്നെ സ്കൂളിലേക്ക് യാത്ര തിരിക്കേണ്ടി വന്നു. മുന്നാറിലേക്കാണ് ഇവർ സർക്കാർ നിർദേശിച്ച സമയക്രമം മറികടന്നു വിനോദ യാത്ര സംഘടിപ്പിച്ചത്.
രാത്രി 10-നും പുലർച്ചെ 5-നും ഇടയിൽ വിനോദ യാത്രകൾ സ്കൂളുകളിൽ നിന്നും പോകരുതെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിർദ്ദേശം പരസ്യമായി അവഗണിച്ച് പല സ്കൂളുകളും യാത്രകൾ സംഘടിപ്പിക്കുന്നതായി പരാതിയുണ്ട്.
Comments
Post a Comment