യുവതയുടെ സർവ്വതോന്മുഖ വികസനത്തിന് പദ്ധതികൾ അനിവാര്യം. ഋഷി രാജ് സിങ്


 എടപ്പാള്‍ :യുവതയുടെ കായിക, തൊഴിൽ, ഭാഷാ രംഗങ്ങളിലെ  നൈപുണ്യങ്ങൾ വികസിപ്പിക്കാനാവശ്യമായ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന്  മുൻ ഡി. ജി.പി .ഋഷി രാജ് സിങ്. 

ജൂനിയർ ചേംബർ ഇന്റർനാഷണൽ എടപ്പാൾ ചാപ്റ്ററിന്റെ മുപ്പത്തിരണ്ടാം ഇൻസ്റ്റലേഷൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
നടുവട്ടം റൺഗ്രാഡോ സ്പോർട്സ് അരീനയിൽ  നടന്ന ചടങ്ങിൽ  എടപ്പാൾ പ്രസിഡന്റ് എച്ച് .ജി.എഫ്. രമ്യ പ്രകാശ് അധ്യക്ഷത വഹിച്ചു.
 2023 ലേക്കുള്ള പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ജെ.എഫ് .എം. മുഹമ്മദ് അഷ്റഫിന്റെ സ്ഥാനാരോഹണം നടന്നു.
 ജെ.സി.ഐ .സോൺ 21 പ്രസിഡന്റ് വി. പ്രജിത് ,  വൈസ് പ്രസിഡന്റ് അനൂപ് സുധാകരൻ,  സോൺ ഡയറക്ടർ മാനേജ്മെന്റ്  രാകേഷ് നായർ എന്നിവർ പ്രസംഗിച്ചു .
 ജെ.സി.ഐ .യുടെ കമൽ പത്ര അവാർഡ് ജേതാവ് നസീഫ് എമ്മെസ്, എക്സെലൻസ് അവാർഡ് ജേതാക്കളായ നജ്മു എടപ്പാൾ, ഫാത്തിമ അംറ, ഫാഇസ് റസൂൽ, ഔട്സ്റ്റാന്ഡിങ് മീഡിയ പേഴ്സൺ അവാർഡ് ജേതാവാവായ ദാസ് കോക്കൂർ, എന്നിവർക്കുള്ള പുരസ്കാര വിതരണം  ഋഷി രാജ് സിങ് നിർവ്വഹിച്ചു.
 ഇ പ്രകാശ്, സനൽ കുമാർ കൊട്ടാരത്തില്‍, പ്രകാശ് പുളിക്കപ്പറമ്പിൽ,  ശിവ പ്രകാശ്,  ആഷിക് റഹ്മാൻ, വിഷ്ണു പ്രസാദ്, സന്തോഷ്,  ഗസൽ,  റിദ റഹ്മാൻ, പ്രാൺ, സുന്ദരൻ തൈക്കാട്, യൂനുസ്, മിഷാൽ,സാദിഖ്, അജ്മൽ ഹുസൈൻ , എൻ.ഖലീൽ റഹ്മാൻ  എന്നിവര്‍ പ്രസംഗിച്ചു. .
 

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു