ഡോക്ടർ ഹുറൈർ കുട്ടി കൂടല്ലൂർ നിര്യാതനായി
എടപ്പാള്‍ : പ്രമുഖ ആയൂര്‍വ്വേദ ഡോക്ടർ ഹുറൈർ കുട്ടി (67) കൂടല്ലൂർ നിര്യാതനായി.
ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
ഖബറടക്കം ഇന്ന് രാത്രി 8.30ന് കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: മൈമൂന
മക്കൾ ഡോ. ഷിയാസ്, ഡോ. നിയാസ്, നിഷിത.
മരുമകൻ: ഫിറോസ്
വൈദ്യര്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഉമ്മ തിത്തീമു ഉമ്മയില്‍ നിന്നാണ് ഡോ.ഹുറൈര്‍ കുട്ടി ചികിത്സയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. ഉമ്മയെ നാട്ടുകാര്‍ വൈദ്യരുമ്മ എന്നാണ് വിളിച്ചിരുന്നത്.
ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആയൂര്‍വ്വേദ ഡോക്ടറാകാന്‍ അദ്ദേഹം തീരുമാനിച്ചത്.
1983 ലാണ് ഹുറൈര്‍കുട്ടി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്.
2010ൽ സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ഉമ്മയുടെ പേരില്‍ തിത്തീമുഉമ്മ മെമ്മോറിയല്‍ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കൂടല്ലുരില്‍ ആരംഭിച്ചു.
കൂടല്ലൂർ എജെബി സ്കൂൾ, മലമക്കാവ് യുപി സ്കൂൾ, തൃത്താല ഹൈസ്കൂൾ, കോട്ടക്കൽ ആയുർവേദ കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ ആശുപത്രികളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
Comments
Post a Comment