Posts

Showing posts from February, 2023

സി.എം.എ- ക്യാറ്റ് പരീക്ഷാ വിജയികളെ വൃദ്ധസദനത്തിലെ അന്തേവാസികള്‍ അനുമോദിക്കും

Image
  എടപ്പാള്‍:  സി.എം.എ - ക്യാറ്റ് പരീക്ഷയിൽ വിജയം കൈവരിച്ച  വിദ്യാർത്ഥികളെ തവനൂർ വൃദ്ധസദനത്തിലെ അന്തേവാസികള്‍  അനുമോദിക്കും.  ക്യാറ്റ് പരീക്ഷയിൽ 100ശതമാനം വിജയം കൈവരിച്ച എടപ്പാൾ ബി.സി. അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അനുമോദനം. ബി.സി.അക്കാദമി സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക്   സർട്ടിഫിക്കറ്റും മൊമെൻ്റോയും  അന്തേവാസികൾ സമ്മാനിക്കും.നാളെ (ചെവ്വാഴ്ച്ച ) രാവിലെ 10.30- ന് ആണ് പരിപാടി.

മലമല്‍ക്കാവ് ക്ഷേത്ര പരിസരത്തെ വീട്ടില്‍ വന്‍ സ്ഫോടനം വീട്ടുകാര്‍ക്ക് ഗുരുതര പരുക്ക്

Image
  എടപ്പാള്‍ : മലമല്‍ക്കാവ് ക്ഷേത്ര പരിസരത്തെ ഒരു വീട്ടില്‍ വന്‍ സ്ഫോടനം. പ്രഭാകരന്റെ വീട്ടിൽ ഇന്ന് രാത്രി 9 മണിക്കാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. പരുക്കേറ്റ വീട്ടുകാരെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വെടി മരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സൂചന. . ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. മലമക്കാവ് ക്ഷേത്രത്തിൽ വെടിമരുന്ന് വഴിപാട് നടത്തുന്ന ആളാണ് പ്രഭാകരൻ. സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നു. വീട്ടിലെ ഗ്യാസ് കുറ്റിയും സ്ഫോടനത്തില്‍ തകര്‍ന്നതായി സൂചനയുണ്ട്. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള കുറ്റിപ്പുറം,കാലടി,എടപ്പാള്‍,വട്ടംകുളം പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.പലരും ഭുമി കുലുക്കമാണെന്നാണ് ആദ്യം കരുതിയത്.  മറ്റു വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

എട്ടാം ക്ളാസ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Image
  എടപ്പാള്‍ : എട്ടാം ക്ളാസ് വിദ്യാർത്ഥിയെ വീടിന് മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോൻ(13) ആണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം. രാവിലെ പ്രാവിന് തീറ്റ കൊടുക്കാൻ വീടിന്റെ  മുകളിലേക്ക് പോയ റോഷനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ്  ഇരുമ്പ് പൈപ്പിൽ പ്ളാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവച്ചിരുന്നു.  റോഷന്റെ അക്വോറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു. മൂക്കുതല ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയായിരുന്നു. ചങ്ങരംകുളം സൺറൈസ്  ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

കുഴിമൽ മൊയ്‌ദുണ്ണി അന്തരിച്ചു

Image
എടപ്പാള്‍ : വട്ടംകുളം എരുവപ്രകുന്ന് കുഴിമൽ  മൊയ്‌ദുണ്ണി അന്തരിച്ചു. (മുന്‍ പഞ്ചാബ് നാഷ്ണല്‍ ബാങ്ക് ജീവനക്കാരന്‍) ഭാര്യമാർ.പരേതയായ  നഫീസ , സാറ. മക്കൾ:ഫാത്തിമ, ആമിനകുട്ടി, അബ്ദുള്‍ അസീസ്, ജമാലുദ്ധീൻ ഹൈറുന്നിസ, നൗഷിജ. മരുമക്കൾ: അബ്ദുറഹ്മാൻ,സലീം,മുസ്തഫ,മുസ്തഫ ,റസിയ, ഫാസിദ. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് വട്ടംകുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ഹൈസ്കൂൾ വിഭാഗം ബാലജനസഖ്യാംഗങ്ങൾക്ക് ചിത്രരചനാ മത്സരം

Image
എടപ്പാള്‍ : ബാലജനസഖ്യം പൊന്നാനി യൂണിയനിലെ സഹകാരിയും ചിത്രകാരിയുമായിരുന്ന സി. ആലിസ് ജോസഫിന്റെ സ്മരണാർഥം പൊന്നാനി യൂണിയന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം ബാലജനസഖ്യാംഗങ്ങൾക്കായി ചിത്രരചനാ മത്സരം (ജലച്ചായം) സംഘടി പ്പിക്കുന്നു.  ജില്ലയിലെ ഒൻപതു യൂണിയൻ കേന്ദ്രങ്ങളിൽ 26ന് ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയാണ് പ്രാഥമിക മത്സരം.  രചനാവിഷയം മത്സരത്തിനു മുൻപ് നൽകും. വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകും. മത്സരാർഥികൾ വരയ്ക്കാനുള്ള സാമഗ്രികൾ കരുതണം. യൂണിയൻ തലത്തിൽഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ഫലകവും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.യൂണിയനിൽ ഒന്നാംസ്ഥാനം ലഭിക്കുന്ന ചിത്രങ്ങളിൽ നിന്നും മേഖലാതല വിജയികളെ കണ്ടെത്തും. മേഖലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 2000, 1500,1000 രൂപ വീതം സമ്മാനമായി നൽകുമെന്ന് പൊന്നാനി യൂണി യൻ രക്ഷാധികാരി അഡ്വ. ജി സൻ പി.ജോസ് അറിയിച്ചു. വിവരങ്ങള്‍ക്ക്.9946669870.  

വൈരങ്കോട് തീയാട്ട് ഉത്സവം. നാളെ തിരുനാവായ-പുത്തനത്താണി റോഡില്‍ ഗതാഗത നിയന്ത്രണം

Image
  എടപ്പാള്‍: വൈരങ്കോട് തീയാട്ട് ഉത്സവത്തിന്റെ ഭാഗമായി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തിരുന്നാവായ - പുത്തനത്താണി റോഡിലൂടെ വാഹനങ്ങൾ കടത്തി വിടുന്നതല്ല.  തിരുനാവായിൽ നിന്ന് തിരൂർ വഴിയൊ, കുറ്റിപ്പുറം വഴിയൊ പുത്തനത്താണിയിലേക്കും തിരിച്ചും വാഹനങ്ങള്‍ പോകേണ്ടതാണ്. കോലുപാലത്തുനിന്നും വൈരങ്കോട് ഭാഗത്തേക്കും വാഹനങ്ങള്‍  കടത്തിവിടുന്നതല്ല.  തിരൂര്‍ ഏഴൂർ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ അല്ലൂർ റോഡിൽ നിന്നും തിരിഞ്ഞ് പുത്തനത്താണിയിലേക്ക് പോകേണ്ടതാണ്. 

സി.പി എം. കാൽനട പ്രചാരണ ജാഥ നടത്തി

Image
  എടപ്പാൾ: കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും വർഗ്ഗീയതക്കുമെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചരണാർത്ഥം വട്ടംകുളം ലോക്കല്‍ കമ്മറ്റി കാല്‍നട പ്രചാരണ ജാഥ നടത്തി. എ.സിദ്ധീക്ക് ക്യാപ്റ്റനും എം.മുരളീധരൻ വൈസ് ക്യാപ്റ്റനും എം.എ.നവാബ് മാനേജരുമായാണ്  കാൽനട പ്രചാരണ ജാഥ നടത്തിയത്. നടുവട്ടത്ത് ഏരിയ കമ്മറ്റിയംഗം സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, പി.വി കൃഷ്ണൻ അദ്ധ്യക്ഷനായി. അഡ്വ:എം.ബി.ഫൈസൽ സംസാരിച്ചു.നെല്ലിശ്ശേരി, ചോലക്കുന്ന്, കുറ്റിപ്പാലസൗത്ത്, കുറ്റിപ്പാല നോർത്ത്,   നീലിയാട്, പോട്ടൂർ, കാന്തളൂർ, തൈക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വട്ടംകുളം സെൻ്ററിൽ സമാപിച്ചു. സമാപന പൊതുയോഗം  ഏരിയ കമ്മറ്റിയംഗം എം .മുസ്തഫ ഉദ്ഘാടനം ചെയ്തു.എം.എ.നവാബ് അദ്ധ്യക്ഷനായി,വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എ.സിദ്ധീക്ക്,വൈസ് ക്യാപ്റ്റൻ എം.മുരളീധരൻ, ജാഥാ മാനേജർ എം.എ.നവാബ്, എസ്.ജിതേഷ്, സി.എസ് പ്രസന്ന, വി.പി.അനിത, കെ.കെ.മുഹമ്മദ്, ഇ.പി.മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.

സാംസ്കാരിക നായകരുടെ മൗനം അപഹാസ്യം സംസ്കാര സാഹിതി

Image
  എടപ്പാള്‍ : സാമൂഹ്യ-സാംസ്കാരിക- വിദ്യഭ്യാസ മേഖലകളിലും ഭരണ രംഗത്തും കാണുന്ന അപജയം വേദനാജനകമാണെന്നും, ഇക്കാര്യത്തിൽ സാംസ്കാരിക നായകരെന്ന് മേനി നടിക്കുന്നവരുടെ മൗനം അപഹാസ്യമാണെന്നും സംസ്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം  ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.  ചെയർമാൻ ടി.പി. ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്  ഉദ്ഘാടനം ചെയ്തു.  അന്തരിച്ച താലൂക്ക് കൺവീനർ അഷ്റഫ് പുറത്താട്ടിന്റെ നിര്യാണത്തിൽ അനുശോചിച്ചു. അടാട്ട് വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.ടി. ഷറീഫ്, അരുൺലാൽ കോക്കൂർ , നിധിൻ ആനന്ദ്, ഉണ്ണികൃഷ്ണൻ മൂക്കുതല, മുസ്തഫ ചാലുപറമ്പിൽ , രമേശ് അമ്പാരത്ത്, ഷംസുദ്ദീൻ വടശ്ശേരി, ഫൈറൂസ് പെരുമുക്ക് , സുനിൽ ഒതളൂർ, ഷൈജു കോക്കൂർ , പ്രശാന്ത് ആലങ്കോട്  എന്നിവർ പ്രസംഗിച്ചു.

നടുവട്ടം- കാഞ്ഞിരമുക്ക് റോഡിൽ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

Image
  എടപ്പാൾ : നടുവട്ടം- കാഞ്ഞിരമുക്ക് റോഡിൽ അയിലക്കാട് ഭാഗത്തു കലുങ്ക് നിർമാണ പ്രവർത്തി നടക്കുന്നതിനാൽ നാളെ മുതര്‍( 24/02/2023) മുതൽ പ്രവർത്തി തീരുന്നതു വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുന്നതായി പൊന്നാനി റോഡ് ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഇതു വഴി യാത്ര പോവേണ്ട വലിയ വാഹനങ്ങൾ തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാന പാതയി ലൂടേയും, കാഞ്ഞിരമുക്ക് - പൊന്നാനി റോഡിലൂടേയും പോകേണ്ടതാണ്.

ഉത്സവച്ചന്തയില്‍ കച്ചവടം പൊടിപൊടിച്ച് കുട്ടിക്കച്ചവടക്കൂട്ടം

Image
  എടപ്പാള്‍ : ആനയും പഞ്ചവാദ്യവും ആര്‍പ്പുവിളികളുമില്ലാത്തിടത്ത് ഒരു ഉത്സവച്ചന്ത. ഉത്സവച്ചന്തയിലൊ കച്ചവടത്തിന്റെ പൊടിപൂരവും. പോട്ടൂര്‍ മോഡേൺ ഹയർസെക്കന്ററി സ്കൂള്‍ മുറ്റത്ത് വിദ്യാര്‍ത്ഥിക്കൂട്ടം നടത്തിയ  ഉത്സവച്ചന്ത ഏറെ വര്‍ണ്ണാഭമായിരുന്നു.  കളിപ്പാട്ടങ്ങള്‍,വളകള്‍,മാലകള്‍,മധുര പലഹാരങ്ങള്‍ അങ്ങനെ സാധാരണ ഉത്സവച്ചന്തകളിലുണ്ടാകുന്ന  മിക്കതും ഇവിടെ കുട്ടിപ്പട്ടാളമൊരുക്കിയ ഉത്സവച്ചന്തയിലും ഉണ്ടായിരുന്നു. സ്കൂളിലെ  എൽ.പി.വിഭാഗം വിദ്യാർത്ഥികളാണ് അധ്യാപകരുടെ സഹകരണത്തോടെ  ഉത്സവച്ചന്ത സംഘടിപ്പിച്ചത്.  . ഗണിത പഠനം അസ്വാദ്യകരവും വിജ്ഞാന പ്രദവുമാകുന്ന രീതിയില്‍ ആസൂത്രണം ചെയ്ത ഈ പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് നാണയങ്ങളും കറൻസികളും ഉപയോഗിച്ചുള്ള ക്രയ വിക്രയങ്ങള്‍ മനസ്സിലാക്കി നല്‍കുകയെന്നതാണ്  അധ്യാപകർ ലക്ഷ്യം വെച്ചത്. ക്രസന്റ് എജ്യുക്കേഷണൽ ട്രസ്റ്റ്  ഡയറക്ടർ തുഫൈൽ മുഹമ്മദ്‌,മാനേജർ മൊയ്‌തുണ്ണി, സെക്രട്ടറി ഹംസ മൗലവി,പ്രിൻസിപ്പാൾ എ.വി സുഭാഷ്,വൈസ് പ്രിൻസിപ്പാൾ അബ്ദുൾ അസീസ് തുടങ്ങിയവർ  പങ്കെടുത്തു.

മാണൂരിന്റെ വികസന പ്രവർത്തനങ്ങൾ സി.പി.എം. തടസ്സപെടുത്തുന്നു . മന്‍സൂര്‍ മരയങ്ങാട്ട്

Image
  എടപ്പാള്‍: മാണൂര്‍ സെന്ററിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നവീകരിക്കുവാനുള്ള ശ്രമത്തിനെതിരെ സി.പി.എം. നടത്തുന്ന കള്ള പ്രചാരണങ്ങള്‍ ജനം തിരിച്ചറിയണമെന്ന് വാര്‍ഡ് മെമ്പര്‍ മന്‍സൂര്‍ മരയങ്ങാട്ട്. വട്ടംകുളം പഞ്ചായത്തിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട മാണൂര്‍ സെന്റർ സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഭാഗമായാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ നവീകരണ പ്രവര്‍ത്തിയാണ് കള്ള പ്രചാരണത്തിലൂടെ സി.പി.എം.തടയാന്‍ ശ്രമിച്ചത്.  വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്  വാർഡുകൾ ഉൾക്കൊള്ളുന്ന മാണൂർ സെന്റർ സൗന്ദര്യവത്ക്കരണ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ റാഫ് എന്ന സംഘടനയുടെ സഹകരണത്തോടേയാണ് നവീകരിക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ഉള്ളതിനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പോലീസ് അനുവദിച്ചതായും മന്‍സൂര്‍ യരയങ്ങാട്ട് അറിയിച്ചു.  

ബസ് കത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കാൻ ശ്രമിച്ചു. നാട്ടുകാർ തടഞ്ഞു

Image
  എടപ്പാൾ :  സംസ്ഥാന പാതയിലെ മാണൂരില്‍ കെ.എസ്.ടി.പി.നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കാന്‍ വ്യക്തി നടത്തിയ നീക്കം നാട്ടുകാര്‍ തടഞ്ഞു.  ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കാന്‍ മാണൂര്‍ സ്വദേശി തൊഴിലാളികളുമായി എത്തിയത്‌.  ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. വിവരം അറിഞ്ഞ് പൊന്നാനി  സി.ഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കുന്നത് തടഞ്ഞു. ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കാന്‍ ശ്രമിച്ചവർക്കെതിരെ നടപടി  ആവശ്യപ്പെട്ട് സി.പി.എം. ചുങ്കം ലോക്കൽ കമ്മിറ്റി പോലീസിൽ പരാതി നൽകി.

നിളാ തീരത്ത് സാംസ്കാരിക സംഗമം

Image
  എടപ്പാള്‍ : മലയാളത്തിലെ ആദ്യ പരിസ്ഥിതി കവിതയെന്നു വിശേഷിപ്പിക്കുന്ന പാലം  കവിതയുടെ പിറവിദിനത്തിൽ മിനിപമ്പയിലെ നിളാതീരത്ത് പദ്മിനി സ്ക്വയറിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. തവനൂർ സർവീസ് സഹകരണ ബാങ്ക് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കൂട്ടായ്മ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി  പ്രൊഫ എം .എം. നാരായണൻ ഉദ്ഘാടനം ചെയ്തു.  ജയേന്ദ്രൻ മേലഴിയം ആമുഖ കവിത അവതരിപ്പിച്ചു. പുഴയ്ക്കിരുവശമായി ജനിച്ച കവി ഇടശ്ശേരിയേയും ചിന്തകൻ  എം.ഗോവിന്ദനേയും അനുസ്മരിച്ചു.  ഡോ. ഹരിയാനന്ദകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പാലം നിർമ്മാണ പ്രവ്യത്തി യിൽ പങ്കെടുത്ത കെ.പി.കുഞ്ഞുമുഹമദ് ഓർമകൾ പങ്കുവെച്ചു . ചിത്രകാരൻമാരുടെ കൂട്ടായ്മയും കവിയരങ്ങും നടന്നു. കണ്ടനകം ചമയം അവതരിപ്പിച്ച ചിങ്കാരി നാടകം അരങ്ങേറി. ബാങ്ക് പ്രസിഡണ്ട് പി. ജ്യോതി അധ്യക്ഷത വഹിച്ചു.  ടി.വി. ശിവദാസ് , അക്ബർ കുഞ്ഞു , ഷീജ കൂട്ടാക്കിൽ, എം.ജയരാജ്, ബാലചന്ദ്രൻ ,കെ.പി.വേണു . പി.പി. .വാസുദേവൻ, ടി എം . ഋഷികേശൻ , സി.വി. പ്രമോദ് പ്രസംഗിച്ചു. സെക്രട്ടറി പി.മുരളീധരൻ സ്വാഗതവുംഎ. ജയരാജ്  നന്ദിയും പറഞ്ഞു.

സ്വാഗതസംഘ രൂപീകരണം നാളെ

Image
  എടപ്പാൾ: മെയ് 7-ന് നടക്കുന്ന എടപ്പാൾ ഗവ. ഹയർ സെക്കന്ററി സ്കൂള്‍  പൂർവ്വ വിദ്യാർത്ഥി ,അധ്യാപക സംഗമത്തിന്റെ  സ്വാഗതസംഘ രൂപീകരണം നാളെ നടക്കും. രാവിലെ 10-ന് ഹയർസെക്കന്ററി ഹാളിലാണ് യോഗം നടക്കുന്നത്.  വിവരങ്ങൾക്ക്   96562 05772, 86063 00077,  8089731173

വി.വി. ഭാസി അന്തരിച്ചു

Image
  എടപ്പാള്‍ : കുറ്റിപ്പുറത്തെ പൗര പ്രമുഖനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന വെള്ളാട്ടു വളപ്പില്‍ വി.വി. ഭാസി (75) അന്തരിച്ചു. ഭാര്യ: മീനാകുമാരി മക്കൾ.ശ്രീജിത്, രഞ്ജിത്, ഡോ: സജിത് മരുമക്കൾ.സിന്ധു,ഡോ: നിമ്മി,ഡോ: ദീപിക. ശവസംസ്കാരം നാളെ രാവിലെ നടക്കും.

സി.ഐ.ടി.യു.പ്രതിഷേധ പ്രകടനം നടത്തി

Image
  എടപ്പാൾ: കേന്ദ്ര ബജറ്റിലെ ജനദ്രോഹ നടപടിയിലും ക്ഷേമപദ്ധതി വെട്ടിക്കുറച്ചതിലും സംസ്ഥാനത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് സി.ഐ.ടി.യു എടപ്പാൾ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ  പ്രകടനം നടന്നു. അഡ്വ. എം.ബി.ഫൈസൽ, സി.രാഘവൻ, എം.എ.നവാബ്, എം.മുരളീധരൻ, സുനിൽ, കെ.മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി.

എടപ്പാളിലെ അനധികൃത നിർമ്മാണം. സി.പി.എം.അങ്ങോട്ട് പൊളിച്ചടക്കി

Image
  എടപ്പാൾ: എടപ്പാള്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പിന് സമീപത്തെ പൊതു സ്ഥലം കയ്യേറിയുള്ള അനധികൃത നിർമ്മാണം സി.പി.എം. പ്രവര്‍ത്തകര്‍ പൊളിച്ചടക്കി. ഇന്ന് വൈകുന്നേരം 6 മണിയോടെ സംഘടിതമായി എത്തിയ സി.പി.എം.,ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ അനധികൃതമായി നിര്‍മ്മിച്ച മതില്‍ തകര്‍ക്കുകയായിരുന്നു. സി.പി.ഐ.ഇടപെട്ടതിനെ തുടര്‍ന്ന്  തഹസിൽദാർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ് നൽകിയിരുന്നു.  ഇതിനിടയിലാണ് മതില്‍ പൊളിക്കല്‍ നടന്നത്.

സി പി ഐ ഒന്നിറങ്ങി. എടപ്പാളിലെ അനധികൃത നിർമ്മാണം നിലച്ചു

Image
  എടപ്പാൾ: എടപ്പാള്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പിന് സമീപത്തെ പൊതു സ്ഥലം കയ്യേറിയുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ റവന്യു അധികൃതര്‍ ഉത്തരവിട്ടു .  വിഷയത്തില്‍ സി .പി. ഐ.ഇടപെട്ടതോടേയാണ്  തഹസിൽദാർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ് നൽകിയത്.  അടുത്ത ദിവസം താലൂക്ക് സര്‍വ്വേയര്‍ പുറമ്പോക്ക്  സ്ഥലം അളന്ന്  തിട്ടപ്പെടുത്തും . അതിനു ശേഷം അനധികൃത കയ്യേറ്റം നടന്നിട്ടുണ്ടെങ്കില്‍ റവന്യു അധികൃതര്‍ നടപടി സ്വീകരിക്കും. കോടികള്‍ വിലമതിക്കുന്ന പുറമ്പോക്ക് ഭൂമിയില്‍ അനധികൃത കയ്യേറ്റം നടക്കുമ്പോള്‍ സി.പി.ഐ.ഒഴികെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും സംഘടനകളും രംഗത്തിറങ്ങാത്തതിലെ ദുരൂഹത സംബന്ധിച്ച് വ്യാപകമായ ചര്‍ച്ച പൊതു സമൂഹത്തില്‍ നടക്കുന്നുണ്ട്

അറബിക് ദിനാഘോഷം

Image
   എടപ്പാള്‍ :  കാലടി വിദ്യാപീഠം യു.പി.സ്കൂളില്‍ അറബിക് ദിനം ആഘോഷിച്ചു.  പ്രധാനാധ്യാപകന്‍  ഗിരിഷ്  ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് ഗണേഷ് കോലത്ര അധ്യക്ഷനായി. വിദ്യാർത്ഥികൾ തയ്യാറക്കിയ മുന്നേറ്റം കൈയ്യെഴുത്തു മാസിക  ഗണേഷ് കോലത്ര അറബിക് ലീഡർ ഫാത്തിമ ഷെയ്ക്കക്ക് കൈമാറി പ്രകാശനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ബാബു. മനോജ്, ഋതു, അംബിക, ദീപ്തി, രാഗിത, സാവിത്രി, രമ്യ, നസീഹ,ടി.ഫാത്തിമ,രഘു തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേളപ്പജിയുടെ പ്രതിമ അനാച്ഛാദനവും ഭവന സമര്‍പ്പണവും നാളെ തവനൂരില്‍ നടക്കും

Image
  എടപ്പാള്‍ : തവനൂർ കേളപ്പജി കാർഷിക എഞ്ചിനീയറിംങ് കോളേജ് ക്യാമ്പസിലെ കേരളഗാന്ധി കെ.കേളപ്പന്റെ പുതുക്കി നിര്‍മ്മിച്ച വീടിന്റെ ഉദ്ഘാടനവും കേളപ്പജിയുടെ പൂർണകായ പ്രതിമയുടെ അനാച്ഛാദനവും നാളെ  (ഫെബ്രുവരി 12 ഞായറാഴ്ച്ച ) നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.   രാവിലെ 10-ന് കൃഷി മന്ത്രി പി.പ്രസാദ് ഭവന സമര്‍പ്പണവും പ്രതിമ അനാച്ഛാദനവും നിർവ്വഹിക്കും. മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക വിദ്യാ പ്രദർശനമായ നിറപൊലി കാർഷിക പരിശീലന പരിപാടി, ക്യാമ്പസിൽ പ്രവർത്തനമാരംഭിക്കുന്ന കേളപ്പജി കോ.ഓപ്പറേറ്റീവ് സൊസൈറ്റി, കെ.സി.എ.ഇ.ടി വികസിപ്പിച്ചെടുത്ത ട്രാക്ടറിൽ പ്രവർത്തിപ്പിക്കുന്ന ഇഞ്ചി, മഞ്ഞൾ, കൂർക്ക വിളവെടുപ്പ് യന്ത്രത്തിന്റെ ആദ്യ വിൽപ്പന, ഇൻസ്ട്രക്ഷണൽ ഫാമിലെ ടെക്നോളജി ഹബ്,ഫാമിലി ഫാമിംഗ് ഡെമോണ്‍സ്ട്രേഷന്‍ പ്ളോട്ട്  എന്നിവയുടെ ഉദ്ഘാടനം റവന്യൂ  മന്ത്രി അഡ്വ.കെ രാജൻ  നിർവ്വഹിക്കും. ഐ.സി.എ.ആർ.ട്രൈബൽ ഉപപദ്ധതിയുടെ യന്ത്രാേപകരണ വിതരണം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. നിര്‍വ്വഹിക്കും. കെ.ടി.ജലീല്‍ എം.എല്‍.എ.അധ്യക്ഷനാകും   കെ.എ.യു വൈസ് ചാൻസലർ ഡോ. കെ.ആര്യ,വിവിധ ഉദ്യോഗസ്ഥർ, ജനപ്രതിന

കാണാതായ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കോഴിക്കോട് കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി

Image
എടപ്പാള്‍ :  കാണാതായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കോഴിക്കോട് കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം എം.ഇ.എസ്.  എഞ്ചിനീയറിങ് കോളേജിലെ അവസാന വർഷ കമ്പൃൂട്ടർ വിദ്യാര്‍ത്ഥി കോക്കൂർ സി.എച്ച്. നഗർ സ്വദേശി പരേതനായ പുത്തൻ പുരക്കൽ മുനീറിന്റെ മകൻ റസീമി(21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം കൂട്ടുകാരനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയതായിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടേയാണ് വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ   മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. മാതാവ് ഫാത്തിമ. സഹോദരങ്ങൾ മിർവ,തമീം  

എടപ്പാള്‍ ജംഗ്ഷനിലെ പുറമ്പോക്ക് ഭൂമിയില്‍ കയ്യേറ്റം. അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.മാത്രം രംഗത്ത്

Image
 എടപ്പാള്‍: എടപ്പാള്‍ ജംഗ്ഷനില്‍ റീ.സര്‍വ്വേയില്‍ പുറമ്പോക്ക് ഭൂമിയായി കണ്ടെത്തിയ സ്ഥലത്ത് കയ്യേറ്റം നടന്നതായുള്ള  പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.രംഗത്ത്. ജംഗ്ഷനിലെ പട്ടാമ്പി,തൃശൂര്‍ റോഡുകളിലായി സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്പിന്റെ പടിഞ്ഞാറ് ഭാഗത്തെ രണ്ടര സെന്റ് സ്ഥലത്താണ് കയ്യേറ്റം നടന്നതായി പരാതി ഉള്ളത്. പുറമ്പോക്ക് സ്ഥലത്തേക്ക് കയറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായാണ് പരാതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന എടപ്പാള്‍ ജംഗ്ഷന്‍ വികസന പദ്ധതിയുടെ ഭാഗമായി നടന്ന റീ.സര്‍വ്വേയിലാണ് ഈ പുറംപോക്ക് ഭൂമി കണ്ടെത്തിയത്. സംഭവം വിവാദമായിട്ടും പ്രമുഖ രാഷ്ടീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങാതിരുന്നത് വിവാദമായതിനിടയിലാണ് സി.പി.ഐ.അന്വേഷണം ആവശ്യപ്പെടുന്നത്. കയ്യേറ്റം സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പല വാര്‍ത്താ മാധ്യമങ്ങളും രംഗത്തില്ലായെന്നതും സംശയത്തിന് ഇട നല്‍കുന്നുണ്ട്. പുറമ്പോക്ക് ഭൂമിയിലെ അനധികൃത നിർമ്മാണത്തിനു നേരെ അധികൃതർ കണ്ണടക്കരുതെന്ന്  സി .പി. ഐ. വട്ടംകുളം ലോക്കൽ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പരാതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.  നാസർ എടപ്പാൾ അധ്

സമരത്തെരുവ് സമര പ്രചാരണ വാഹന ജാഥ

Image
  എടപ്പാള്‍ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  ഫെബ്രുവരി 16 ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)വിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന 24 മണിക്കൂർ സമരത്തെരുവ്  സമരത്തിന്റെ  പ്രചരണാർത്ഥം യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരന്ന ജാഥക്ക് എടപ്പാളിൽ സ്വീകരണം നൽകി. സി. രാഘവൻ അദ്ധ്യക്ഷനായി.ജാഥാ ക്യാപ്റ്റൻ എം.ബാപ്പുട്ടി, വൈസ് ക്യാപ്റ്റൻ പി.വി.ഇസ്മയിൽ, മാനേജർ അക്ബർ കാനാത്ത് ,പി.പ്രവീൻ, എം.എ.നവാബ്, എം.മുരളീധരൻ, അലി അക്ബർ, മോഹനൻ അയിലക്കാട്, ടി.എം, ഋഷികേശർ എന്നിവർ പ്രസംഗിച്ചു.

അച്ചുതൻ അന്തരിച്ചു.

Image
  എടപ്പാൾ : വട്ടംകുളം ഭഗവതി വിലാസം ഹോട്ടല്‍ ഉടമ പുളിയക്കോട്ട് അച്ചുതൻ (80) അന്തരിച്ചു.  ഭാര്യ .പ്രസന്ന  മക്കൾ. റീന, പ്രീന  മരുമക്കൾ. സുരേഷ് കുമാർ, ജനാർദ്ദനൻ

വിവരാവകാശ രേഖ ചോര്‍ന്നു. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരവുമായി പ്രതിപക്ഷം

Image
  എടപ്പാള്‍ : പ്രതിപക്ഷ നേതാവിന്റെ വിവരാവകാശ രേഖ ആവശ്യപ്പെട്ടുള്ള അപേക്ഷ ചോര്‍ന്നതിനെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിപക്ഷ സമരം.  വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡ് മെമ്പറും പ്രതിപക്ഷ നേതാവുമായ യു.പി.പുരുഷോത്തമന്‍ നല്‍കിയ വിവരാവകാശ രേഖാ അപേക്ഷയാണ് വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. പഞ്ചായത്തിന് സ്ഥലം വിട്ടു നൽകിയവരുടെ പേര് അതാത് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഭരണ സമിതി  തീരുമാനത്തിന്റെ രേഖ ആവശ്യപ്പെട്ടാണ് പുരുഷോത്തമന്‍ അപേക്ഷ നൽകിയിരുന്നത്.  എന്നാൽ അപേക്ഷ നൽകി മിനിറ്റുകൾക്കുള്ളിൽ    തന്നെ അപേക്ഷയുടെ കോപ്പി പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലും  പ്രചരിച്ചിരുന്നു.  ഈ വിഷയം  ഇന്ന് നടന്ന ഭരണ സമിതി യോഗത്തില്‍ പുരുഷോത്തമന്‍ ഉന്നയിച്ചത് ഭരണ,പ്രതിപക്ഷ ബഹളത്തില്‍ കലാശിച്ചു. തുടര്‍ന്നാണ് ഇടത്  മെമ്പർമാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.  ഷീജ, ശ്രീജ പാറക്കൽ,യു.പി. പുരുഷോത്തമൻ, റാബിയ കെ.പി, അനിത, ഉണ്ണികൃഷ്ണൻ, സുധാകരൻ, സുഹൈല എന്നിവരാണ് പ്രതിഷേധിച്ചത്. 

പെരുമ്പറമ്പ് പുത്രകാമേഷ്ടി യാഗം അനുജ്ഞ ചടങ്ങ് നടന്നു

Image
  എടപ്പാൾ: പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി കേരളത്തിൽ നടക്കുന്ന സത്പുത്ര സൗഭാഗ്യത്തിനായുള്ള പുത്രകാമേഷ്ടി യാഗത്തിന്റെ അനുജ്ഞ ചടങ്ങ് പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ നടന്നു. യാഗമനുഷ്ടിക്കുന്ന യജമാനനും പത്‌നിയും മഹാദേവന്റെ അനുഗ്രഹവും അനുവാദവും വാങ്ങുന്ന അനുജ്ഞ ചടങ്ങിൽ മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് മുഖ്യാതിഥിയായി. വാദ്യഘോഷങ്ങളോടെയും താലപ്പൊലിയോടെയും സ്വാമിജിയേയും ജയമാനനായ തോട്ടുപുറത്ത് ശങ്കരനാരായണൻ നമ്പൂതിരി, പത്‌നി ശ്രീഷ അന്തർജനം എന്നിവരടക്കമുള്ള വിശിഷ്ട വ്യക്തികളെ ആനയിച്ചു. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി കാർമികത്വം വഹിച്ചു.  സ്റ്റീഫൻ റിച്ചാർഡ് , വി വിജേഷ് , റിജേഷ്, ഡോ. കൃഷ്ണൻ, അഡ്വ. കെ .ടി. അജയൻ, കെ .എം. പരമേശ്വരൻ നമ്പൂതിരി, യു. വിശ്വനാഥൻ , കറുങ്ങാട് വാസുദേവൻ നമ്പൂതിരി, ഉണ്ണി ശുകപുരം തുടങ്ങിയവർ പങ്കെടുത്തു.  യാഗത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ദമ്പതിമാർ 18-ാം തീയതിക്കകം puthrakameshtiyagam.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഓരോ ദിവസവും മൂന്നു സവനങ്ങളാണ് നടക്കുക. ഇതിൽ ഒരെണ്ണത്തിലോ ഏഴു ദിവസങ്ങളിലായി നടക്കുന്ന 21 എണ്ണത്

എടപ്പാള്‍ ജംഗ്ഷനിലെ പുറമ്പോക്ക് ഭൂമിയില്‍ കയ്യേറ്റം

Image
  എടപ്പാള്‍: എടപ്പാള്‍ ജംഗ്ഷനില്‍ റീ.സര്‍വ്വേയില്‍ പുറമ്പോക്ക് ഭൂമിയായി കണ്ടെത്തിയ സ്ഥലത്ത് കയ്യേറ്റം നടന്നതായി പരാതി. ജംഗ്ഷനിലെ പട്ടാമ്പി,തൃശൂര്‍ റോഡുകളിലായി സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്പിന്റെ പടിഞ്ഞാറ് ഭാഗത്തെ രണ്ടര സെന്റ് സ്ഥലത്താണ് കയ്യേറ്റം നടന്നതായി പരാതി ഉള്ളത്. പുറമ്പോക്ക് സ്ഥലത്തേക്ക് കയറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായാണ് പരാതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന എടപ്പാള്‍ ജംഗ്ഷന്‍ വികസന പദ്ധതിയുടെ ഭാഗമായി നടന്ന റീ.സര്‍വ്വേയിലാണ് ഈ പുറംപോക്ക് ഭൂമി കണ്ടെത്തിയത്. കുറ്റിപ്പുറം,തൃശൂര്‍ റോഡുകളില്‍ റീ.സര്‍വ്വേയില്‍ നിരവധി കയ്യേറ്റങ്ങള്‍ ആ കാലയളവില്‍ കണ്ടെത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥ,സ്ഥല ഉടമ,രാഷ്ട്രീയ കൂട്ടുകെട്ടിനെ തുടര്‍ന്ന് പിന്നീട് ആ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരന് പരിക്ക്

Image
  എടപ്പാള്‍ :ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരന് പരിക്കേറ്റു. സംസ്ഥാന പാതയിലെ അണ്ണക്കമ്പാട് തൃക്കോവില്‍ ക്ഷേത്രത്തിന് സമീപം വെച്ച് ഇന്ന് വൈകുന്നേരം 5.20-ന് ആണ് അപകടം. പരിക്കേറ്റ  കോട്ടക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അജീഷിനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

കുണ്ടുറുമ്മൽ ഇബ്രാഹിം അന്തരിച്ചു

Image
എടപ്പാൾ : വട്ടംകുളം നെല്ലിശേരി കുണ്ടുറുമ്മൽ ഇബ്രാഹിം (83) അന്തരിച്ചു.  ഭാര്യ ജമീല. മക്കൾ നൗഷാദ്, ഷാനവാസ്, ഷനോജ്, ഷിഹാബുദ്ധീൻ. മരുമക്കൾ മുബീന, ജംഷീന, റാഷിദ, മുഹ്‌സിന.

സംസ്ഥാന ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ചത് പ്രതിഷേധാര്‍ഹം. കെ.ആര്‍.എം.യു

Image
 എടപ്പാള്‍ : സംസ്ഥാന ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിന് ഫണ്ട് വകയിരുത്താത്തതില്‍ കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ ജനറല്‍ ബോഡി യോഗം പ്രതിഷേധിച്ചു.  സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആർ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.  സുരേഷ് ഇ.നായര്‍ അധ്യക്ഷനായി.  ഭാരവാഹികള്‍.  രക്ഷാധികാരികള്‍. റഷീദ് കുഞ്ഞിപ്പ, നിസാര്‍ പാലക്കൽ  പ്രസിഡന്റ് .സുരേഷ് ഇ. നായർ വൈസ് പ്രസിഡന്റുമാര്‍. മുഹമ്മദ് അബ്ദുള്‍ റഹ്മാൻ, എം.വി. നൗഫൽ. ജനറല്‍ സെക്രട്ടറി. നൂറുൽ ആബിദ്. ജോ.സെക്രട്ടറിമാര്‍.   ഹസ്ന യഹിയ, രാജേഷ് തണ്ടിലം, ട്രഷര്‍.സന്‍ജിത് എ.നാഗ്. മീഡിയ കൺവീനർ .റഫീഖ് മണി. 

സൗഹ്യദ ഫുട്ബോൾ മത്സരം

Image
 എടപ്പാൾ : എടപ്പാൾ ക്യാപിറ്റൽ അക്കാദമിയും, അങ്ങാടി സാംസ്കാരിക കേന്ദ്രവും സംയുക്തമായി വിദ്യാർത്ഥികൾക്ക് സൗഹ്യദ ഫുട്ബോൾ മത്സരം നടത്തി.   വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു.  ക്യാപിറ്റൽ കോളേജ് എം.ഡി. ജാഫർ നെസീബ് അദ്ധ്യക്ഷത വഹിച്ചു.  എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. പ്രഭാകരൻ ലഹരി വിരുദ്ദ സന്ദേശം നല്‍കി.  കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ വുഷു ചാംമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ക്യാപിറ്റൽ കോളേജ് പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് സാദിഖിനെ ആദരിച്ചു. കോളേജ് ഫുട്ബോള്‍ താരങ്ങള്‍ക്ക് നല്‍കുന്ന ജഴ്സി പഞ്ചായത്തംഗം റാബിയ വിതരണം ചെയ്തു.  സുരേഷ് ഇ നായർ, മമ്മി കോലക്കാട്ട്,റാബിയ, മജീദ് അമാന,റംഷി ടീച്ചർ,കെ.ശ്രുതി ഷഹനാസ് ടീച്ചർ, രോഹിണി, അഡ്മിനിസ്ട്രേറ്റർ ഹഫ്സ അക്ബർ , റിൻഷ എന്നിവർ പ്രസംഗിച്ചു.

ബജറ്റിൽ തവനൂർ മണ്ഡലത്തിന് 163 കോടിയുടെ പദ്ധതികൾ

Image
  1) കർമ്മ റോഡ് നരിപ്പറമ്പ് മുതൽ തിരുനാവായ-തവനൂർ പാലം വരെ ദീർഘിപ്പിക്കൽ  (30 കോടി) 2) എടപ്പാൾ മിനി സിവിൽ സ്റ്റേഷൻ കെട്ടിടനിർമാണം രണ്ടാംഘട്ടം (10 കോടി)  ആദ്യഘട്ട പ്രവൃത്തിക്ക് 8 കോടി അനുവദിച്ചിരുന്നു. അതിൻ്റെ എസ്റ്റിമേറ്റ് എടുത്തപ്പോഴാണ് സംഖ്യ തികയില്ലെന്നും എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ പത്ത് കോടി കൂടി അധികം വേണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞത്. അതനുസരിച്ചാണ് 10 കോടി കൂടി അനുവദിച്ചത്. 3) പട്ടയിൽ കടവ് പാലം നിർമ്മാണം, മംഗലം (25 കോടി) 4) പുറത്തൂർ പടിഞ്ഞാറെക്കരയിൽ ഫിഷ് ലാൻഡിങ് സെൻറർ നിർമ്മാണം (10 കോടി) 5) മംഗലം പഞ്ചായത്ത് ഫിഷറീസ് ആശുപത്രി കെട്ടിടം (3 കോടി) 6) ചമ്രവട്ടം - തിരൂർ റോഡ് നവീകരണം (10 കോടി) 7) തവനൂർ കടവ് റോഡ് നവീകരണം  (3 കോടി) 8 ) പൂക്കരത്തറ- ഒളമ്പക്കടവ് റോഡ് നവീകരണം (5 കോടി) 9 ) തൃപ്പങ്ങോട് മിനി സ്റ്റേഡിയം നിർമ്മാണം.  ഭൂമി ലഭ്യമാക്കുന്ന മുറക്ക് (5 കോടി) 10) എടപ്പാൾ- കാഞ്ഞിരമുക്ക്- നടുവട്ടം റോഡ് BM&BC നവീകരണം (8 കോടി) 11) പുറത്തൂർ -മുരുക്കുമാട് ദ്വീപ് സംരക്ഷണവും സൗന്ദര്യ വൽക്കരണവും (3 കോടി) 12) ഗവ. കോളേജ്, തവനൂർ, ഹോസ്റ്റൽ ഉൾപ്പടെ കെട്ടിടനിർമാണം രണ്ടാംഘട്ടം (10

തലമുണ്ട മാനത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

Image
എടപ്പാൾ :  തലമുണ്ട മാനത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി.  മൂത്തേടത്ത് കൃഷ്ണൻ നമ്പൂതിരി, ശേഷാദ്രി അയ്യർ എന്നിവര്‍ കൊടിയേറ്റ പൂജകൾക്ക് നേതൃത്വം വഹിച്ചു.  ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. താലപ്പൊലി മഹോത്സവം ഫെബ്രുവരി 10 വെള്ളിയാഴ്ച വർണ്ണാഭമായ ചടങ്ങുകളോടെ നടക്കും.

കടയുടെ ഉദ്ഘാടനത്തിന് നടപ്പാതയിൽ ഗാനമേള. പ്രതിഷേധവും ഗതാഗതക്കുരുക്കും ഉയർന്നതോടെ പോലീസത്തി ഗാനമേള നിര്‍ത്തി വെപ്പിച്ചു

Image
  എടപ്പാൾ: നവീകരിച്ച കടയുടെ ഉദ്ഘാടനത്തിന് നടപ്പാതയിൽ സ്റ്റേജ് കെട്ടി ഗാനമേള നടത്തിയത് പ്രതിഷേധങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കിയതോടെ പോലീസത്തി ഗാനമേള നിര്‍ത്തിവെപ്പിച്ചു. ഫുട്പാത്തിൽ കെട്ടിയ സ്റ്റേജ്  പൊളിച്ചു നീക്കി.  എടപ്പാൾ ജംഗ്ഷനിലെ കുറ്റിപ്പുറം റോഡില്‍ ഇന്ന് വൈകുന്നേരം നടന്ന ഒരു നവീകരിച്ച കടയുടെ ഉദ്ഘാടനമാണ് വിവാദമായത്. നടപ്പാത ഗാനമേള വേദിയും കാണികൾ റോഡും കയ്യടക്കിയതോടെ  കാൽനടയാത്രക്കാർക്കും  വാഹനങ്ങള്‍ക്കും കടന്നു പോകാൻ കഴിയാതെ വന്നത്തോടെയാണ് പ്രതിഷേധം  ഉയർന്നത്. സംഭവം അറിഞ്ഞത്തിയ പോലീസ് ഉടനെ ഗാനമേള നിര്‍ത്തി വെപ്പിക്കുകയും  സ്റ്റേജ് പൊളിച്ച് നീക്കാൻ ആവശ്യപ്പെടുകയുമായിരുന്നു

ഉമ്മാച്ചു അന്തരിച്ചു

Image
  എടപ്പാള്‍ : ചേകനൂർ   പുത്തൻ പീടികയിൽ  പരേതനായ  മൊയ്‌തീൻകുട്ടിയുടെ  ഭാര്യ  ഉമ്മാച്ചു (80 ) അന്തരിച്ചു. മക്കൾ. അബ്ദുള്‍ ജബ്ബാർ, അബ്ദുള്‍ മജീദ്, അബ്ദുള്‍ ഗഫൂർ, റംല, സീനത്ത്, ആസിയ  സഫിയ,ഫാത്തിമ സുഹറ. മരുമക്കൾ  .മുഹമ്മദ്‌ കുട്ടി മുസ്‌ലിയാർ. മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ. സൈതലവി. റഫീഖ്. അബ്ദുൽ കാദർ. തിത്താച്ചു. ഫാത്തിമ. ഷെറീന.