പ്രഥമ കിഡ്സ് അത്ലറ്റിക് ഫെസ്റ്റ് 4 - 5 തിയ്യതികളിൽ കടകശ്ശേരി ഐഡിയൽ കാമ്പസിൽ


 എടപ്പാൾ: പ്രഥമ കിഡ്സ് അത്ലറ്റിക് ഫെസ്റ്റ്   4 - 5 തിയ്യതികളിലായി ഐഡിയൽ കാമ്പസ് സ്റ്റേഡിയത്തിൽ  നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

വൈകുന്നേരം  നാല്  മുതൽ ഏഴ്  വരേയാണ്  അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്.
മറ്റ് അത്ലറ്റിക് മൽസരങ്ങളിൽ നിന്നും  വ്യത്യസ്തമായി ഒരു ടീമിന് ആറ് ഇനങ്ങളിലാണ് മത്സരങ്ങൾ.
ഫോർമുല വൺ,
സ്പ്രിൻ്റ് ഹഡിൽസ്,
എൻ്റുറൻസ്,
കിഡ്സ് ജാവലിംഗ്,
കോമ്പസ്ക്രോസ്
ടൈറ്റ് റോപ്പ് റിലേ തുടങ്ങിയ ശിശു സൗഹൃദ മൽസരങ്ങളാണ് ഫെസ്റ്റിൽ ഉണ്ടാവുക.
കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജില്ലാതലങ്ങളിലും സംസ്ഥാന തലങ്ങളിലും നടന്നിട്ടുണ്ടെങ്കിലും വേൾഡ് അത്ലറ്റിക് ഫെഡറേഷൻ്റെ മാനദണ്ഡങ്ങൾ പാലിച്ച് ആദ്യമായാണ് ഒരു സ്കൂളിലെ മുഴുവൻ മോണ്ടിസോറി വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് കിഡ്സ് അത്ലറ്റിക്സ് ഫെസ്റ്റ് നടത്തുന്നത്.
സംസ്ഥാന കിഡ്സ് അത്ലറ്റിക്സ് കൺവീനറും അത് ലറ്റിക്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ കെ കെ രവീന്ദ്രൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും, ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി അധ്യക്ഷനാകും.
സമാപന ചടങ്ങിൽ
അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മെമ്പറും കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക വിഭാഗം മേധാവിയുമായ ഡോ.വി പി സക്കീർ ഹുസൈൻ മുഖ്യ അതിഥിയാവും. 
വാർത്താ സമ്മേളനത്തിൽ
പ്രോഗ്രാം ജനറൽ കൺവീനർ ഷാഫി അമ്മായത്ത്, മോണ്ടിസോറി പ്രിൻസിപ്പാൾ ബിന്ദു പ്രകാശ്, മീഡിയ കോ.ഓഡിനേറ്റർ പി .ടി. എം. ആനക്കര, പ്രൈമറി മോണ്ടിസോറി അസി: എച്ച് എം ധന്യ ശ്യാം എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു