യഥാര്‍ത്ഥത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതം. പക്ഷെ ഇപ്പൊ പൊളിക്കുന്നത് സ്വകാര്യ കെട്ടിട ഉടമക്ക് വേണ്ടി താഴത്തങ്ങാടിയില്‍ വിവാദം പുകയുന്നു
എടപ്പാൾ : വട്ടംകുളം താഴത്തങ്ങാടിയില്‍ കുളങ്കര ക്ഷേത്രം റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കുന്നതിനെതിരെ പ്രതിഷേധവുമായി സി.പിഎമ്മും.ബി.ജെ.പി.യും.വിഷയത്തില്‍ മൗനം നടിച്ച് കോണ്‍ഗ്രസ്സും ലീഗും.
അഞ്ച് വര്‍ഷം മുന്‍പ് ഒരു സംഘടനയുടെ മറവിലാണ് ഇവിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയില്ലാതെ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത്.എടപ്പാള്‍ ഭാഗത്തു നിന്നും വട്ടംകുളം ഭാഗത്തു നിന്നും വലിയ ഇറക്കം വന്നു സമപാതയാകുന്നിടത്താണ് അനധികൃത ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചത്.ഇത് ചോദ്യം ചെയ്യാന്‍ അന്ന് ആരും ഉണ്ടായിരുന്നില്ല.ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പ്രത്യേക താല്‍പ്പര്യമാണ് ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചതിന് പിന്നിലെന്ന് അങ്ങാടിപ്പാട്ടാണ്.
ഇപ്പോള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിറകിലായി ഒരു കച്ചവട കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.ബസ് കാത്തിരിപ്പ് കേന്ദ്രം പുതിയ കെട്ടിടത്തിന് ഒരു തടസ്സമായ സാഹചര്യത്തില്‍ ചില അണിയറ നീക്കങ്ങളിലൂടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ച സംഘടന തിങ്കളാഴ്ച കാലത്ത് 10 മണിയോടെ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കി തുടങ്ങിയത്.
സംഭവം അറിഞ്ഞെത്തിയ ബി.ജെ.പി. പ്രവർത്തകർ പൊളിച്ചു നീക്കല്‍ തടയുകയും പാര്‍ട്ടി പതാക അവിടെ സ്ഥാപിക്കുകയും ചെയ്തു.
കാത്തിരിപ്പ് കേന്ദ്രം പൊളിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം.രംഗത്തുണ്ട്.
എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സും ലീഗും രംഗത്ത് വരാത്തത് അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.സ്വകാര്യ കെട്ടിട ഉടമ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ പരസ്യമായി രംഗത്തിറങ്ങിയ ആളാണെന്നിരിക്കെ യു.ഡി.എഫ്. വിഷയത്തില്‍ സ്വീകരിക്കുന്ന മൗനത്തിനെതിരെ അണികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്.
Comments
Post a Comment