ഭവന ആരോഗ്യ മേഖലകൾക്ക് മുൻഗണന നൽകി പൊന്നാനി ബ്ലോക്ക് ബഡ്‍ജറ്റ്


 എടപ്പാള്‍: പൊന്നാനി ബ്ളോക് പഞ്ചായത്തിന്റെ വാർഷിക ബജറ്റ് ബ്ലോക്ക്  പ്രസിഡന്റ് സി. രാമകൃഷ്‍ണന്റെ അധ്യക്ഷതയില്‍ വൈസ്‍ പ്രസിഡന്റ്‍ അഡ്വ. ആർ. ഗായത്രി അവതരിപ്പിച്ചു.

9,86,83966 രൂപ വരവും  9,80,94840 രൂപ ചെലവും നീക്കിയിരിപ്പ് 589126 രൂപയുമുള്ള  മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.
കാർഷിക മേഖലയ്‍ക്ക് 48.96 ലക്ഷം, ആരോഗ്യ മേഖലയ്‍ക്ക് 1.41 കോടി, ഭവന പദ്ധതിക്ക് 3.03 കോടി, പട്ടികജാതി ക്ഷേമത്തിനായി 1.53 കോടി, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 38.5 ലക്ഷം കല- കായികം- സാംസ്‍കാരികത്തിനായി 16 ലക്ഷം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും കുട്ടികളുടെ ക്ഷേമത്തിനുമായി 83.9 ലക്ഷം, വനിതാ വികസനത്തിനായി 89.7 ലക്ഷം, ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി 27.62 ലക്ഷം സ്‍കൂളുകളിൽ ഗേൾസ്‍ ഫ്രണ്ട് ലി ടോയ്‍ലറ്റ് നിർമ്മാണത്തിന് 18.41 ലക്ഷം, ഘടക സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 98.4 ലക്ഷം, പെയിൻ പാലിയേറ്റീവ് കെട്ടിട പുനരുദ്ദാരണത്തിന് 23 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ഫണ്ട് വകയിരുത്തലുകൾ.
വിവിധ വൈകല്യങ്ങളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യൽ എന്നിവക്കായി എടപ്പാൾ സി.എച്ച്.സി യിൽ കമ്മ്യൂണിറ്റി ബേസ്‍ഡ് ഡിസബിലിറ്റി മാനേജ്‍മെന്റ്‍ സെന്റർ (DMCC) 2023-24 പദ്ധതി വർഷം തുടക്കം കുറിക്കുകയാണ്. ബ്ലോക്ക് പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ മുഴുവൻ സേവനങ്ങളും ലഭ്യമാകുന്ന തരത്തിൽ ഒരു റഫറൻസ്‍ സെന്ററായി DMCC യെ ഉയർത്തുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കായികപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി  ലിറ്റിൽ കിക്കേഴ്‍സ്‍ - ഫുട്‍ബോൾ പരിശീലന പരിപാടി, കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളിയരങ്ങ് – കുട്ടികളുടെ നാടക കളരി, രചനയുടെ രസതന്ത്രം – കുട്ടികളുടെ  രചനകളുടെ പ്രസിദ്ധീകരണം, ആത്മഹത്യ സാധ്യത നേരത്തെ തിരിച്ചറിയുന്നതിനും ശരിയായ ഇടപെടൽ ശരിയായ സമയത്ത് നടത്തി ആത്മഹത്യകൾ തടയുന്നതിനും ആത്മഹത്യാ പ്രതിരോധ പരിശീലന പരിപാടിയായ ഭേരി – സമഗ്ര മാനസികാരോഗ്യ പദ്ധതി എന്നിവ 2023 – 24 വർഷത്തെ നൂതന ആശയങ്ങളാണ്. ബജറ്റ് യോഗത്തിൽ പഞ്ചായത്തു പ്രസിഡന്റുമാരായ  അബ്‍ദുൾ മജീദ് കഴുങ്ങിൽ, ശ്രീമതി നസീറ സി.പി. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  രാജീവ്‍ എസ്‍. ആർ, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു