നിറവയറുമായി വേദിയില്‍ ലാസ്യഭാവത്തില്‍ നിറഞ്ഞാടി ആര്‍ച്ച
എടപ്പാൾ: നിറവയറുമായി വേദിയിലെത്തി ആർച്ച നിശാന്ത് ലാസ്യ ഭാവത്തില്‍ നിറഞ്ഞാടി.
ഗർഭിണിയെന്ന പരിമിതിയെ നടന വിസ്മയങ്ങളുടെ പൊന്‍ പ്രഭക്കു മുന്നില്‍ നിര്‍ത്തി മോഹിനിയായി ആര്‍ച്ച താളാത്കമായി ഭാവതാളങ്ങള്ക്കൊപ്പം നടനമാടി.
കണ്ടു നിന്ന നൃത്താസ്വാദകരില്‍ ആര്‍ച്ച ഒരു നടന വിസ്മയമായി മാറി.
എടപ്പാൾ വള്ളത്തോൾ വിദ്യാപീഠം നൃത്തകലാകേന്ദ്രത്തിലെ വിദ്യാർഥികളുടെ മൂല്യനിർണയത്തിന്റെ ഭാഗമായാണ് കൊച്ചി സബ് സെന്ററിലെ മോഹിനിയാട്ടം വിദ്യാർഥിനിയായ കൊല്ലം പാരിപ്പിള്ളി കൃഷ്ണാഞ്ജലിയിൽ ആർച്ചനിശാന്ത് മോഹിനിയാട്ട അവതരണത്തിനായി എത്തിയത്.
ഒരു വർഷം മുൻപാണ് ഇവർ സെന്ററിലെ അധ്യാപിക സുനിതയുടെ കീഴിൽ ഡിപ്ലോമ ഇൻ മോഹിനിയാട്ടം കോഴ്സിൽ ചേർന്നത്.
ഇതിനിടയിലാണ് ഇവര്‍ ഗർഭിണിയായത്. മൂല്യനിർണയമായപ്പോൾ പരിശീലനത്തിലേര്‍പ്പെടാന്‍ ചെറിയ ഭയമൊക്കെ ഉണ്ടായിരുന്നെങ്കിലും ആര്‍ച്ച പരിശീലനം മുടക്കിയില്ല. ഒടുവിൽ മൂല്യ നിർണയത്തിൽ ചൊൽക്കെട്ട്, ജതിസ്വരം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞതിന്റെ ആത്മ നിര്‍വൃതിയിലാണ് ആര്‍ച്ച.
കല്ലുവാതുക്കലില്‍
നടനം ഡാൻസ് ആക്കാദമി ഡാൻസ് സ്കൂളും നടത്തുന്നുണ്ട് ആര്‍ച്ച.
ആര്‍ച്ചയുടെ നടനം കാണാന്‍ ഭർത്താവ് നിശാന്തും മക്കളായ നിവേദിതയും അഭിനവും എത്തിയിരുന്നു.
വള്ളത്തോൾ വിദ്യാപീഠത്തിന്റെ എറണാംകുളത്തെ സബ് സെന്ററില്‍ ആര്‍ച്ച മോഹിനിയാട്ടം പരിശീലിക്കുന്നത്.
Comments
Post a Comment