Posts

Showing posts from December, 2022

*വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു*

Image
  എടപ്പാള്‍: പന്താവൂർ പാലത്തിന് സമീപം സ്വകാര്യ ബസ്സിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു.   കോലൊളമ്പ് പന്തായിൽ  അബ്ദുൽ കരീം (55)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിയിട്ട് 6 മണിയോടെ വി.വി.കെ. ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്കിന് പിറകിൽ തൃശൂരില്‍ നിന്നും  കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിനടിയിൽ കുടുങ്ങിയ ബൈക്കിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ അബ്ദുൽകരീമിനെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ  പുറത്തെടുത്ത്. എടപ്പാള്‍ ഹോസ്പിറ്റലിലും  പിന്നീട്  കുന്നംകുളത്തെ സ്വകാര്യ  സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുരമുണ്ടേക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ രുഗ്മിണി സ്വയംവരം ആഘോഷിച്ചു

Image
  എടപ്പാള്‍ : വട്ടംകുളം  പുരമുണ്ടേക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹത്തിന്റെ ഭാഗമായി രുഗ്മിണി സ്വയംവരം ആഘോഷിച്ചു. സപ്താഹത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് വൈകുന്നേരം അയങ്കലം വിഷ്ണു ക്ഷേത്രത്തിൽ നിന്ന് താലപ്പൊലികളോടെ രുഗ്മിണി കൃഷ്ണമാരെ യഞ്ജവേദി യിലേക്കാനായിച്ചു. വേദിയിൽ കുടിവെയ്പ്പ് നടത്തി.   ഘോഷ യാത്രക്ക് ശിഖ, സാവിത്രി, ഗീത,സ്മിത, കല്യാണികുട്ടി എന്നിവർ നേതൃത്വം നൽകി. കണ്ടമംഗലം നന്ദകുമാർ നമ്പൂതിരിയുടേയും കുറിശാത്തമണ്ണ അനിൽ നമ്പൂതിരിയുടെയും കാപ്ര മാറത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ്  സപ്താഹയഞ്ജം നടക്കുന്നത്. ക്ഷേത്രത്തിൽ ദിവസേന നിറമാലയും ദീപപ്രഭയും നടക്കുന്നുണ്ട്. യജ്ഞം ജനുവരി 1 ന് ഉച്ചക്ക് യഞ്ജസമർപ്പണത്തോടെ സമാപിക്കും .

ദാറുല്‍ ഹിദായ നാല്‍പ്പതാം വാര്‍ഷികത്തിന് തുടക്കമായി

Image
  എടപ്പാള്‍ : എടപ്പാള്‍ ദാറുല്‍ ഹിദായ നാല്‍പ്പതാം വാര്‍ഷിക സമ്മേളനം മൗലാനാ  കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്ലിയാരുടെ മഖാം സിയാറത്തോടെ തുടക്കമായി. ഹാദി സ്ഥാന വസ്ത്ര വിതരണത്തിന് ശേഷം എടപ്പാള്‍ അങ്ങാടി മസ്ജിദ് ഖബര്‍സ്ഥാനില്‍ സിയാറത്ത് നടത്തി. തുടര്‍ന്ന് എടപ്പാള്‍ അങ്ങാടി മുതല്‍ ഹിദായത്ത് നഗര്‍ വരെ വിളംബര ജാഥ നടന്നു. വിളംബര ജാഥയുടെ സമാപനത്തില്‍ സയ്യിദ് കെ. എസ്. കെ. തങ്ങള്‍ മുഖൈബിലി പതാക ഉയര്‍ത്തി. വൈകുന്നേരം നടന്ന ഉദ്ഘാടന സനദ് ദാന സമ്മേളനം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ  പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍    നിര്‍വ്വഹിച്ചു . ആത്മീയത ജീവിതശൈലിയുടെ ഭാഗമാക്കണമെന്നും മുന്‍കാല പണ്ഡിതരുടെയും അമ്പിയാക്കളുടെയും പാതയില്‍ നിന്ന് വ്യതിചലിക്കാതെ സൂക്ഷ്മതയോടെ ജീവിതം ക്രമീകരിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ശൈഖുനാ എം .വി. ഈസ്മാഈല്‍  മുസ്ലിയാര്‍ ആധ്യക്ഷ്യത വഹിച്ചു.  മന്ത്രി വി .അബ്ദു റഹ്മാന്‍ , ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ  ന്യൂഡല്‍ഹി പ്രൊഫ. ഡോ: ജാസിം അഹമദ്  മുഖ്യ അതിഥികളായി  . ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈ. ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ

*ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രിക്ക് ഗുരുതര പരുക്ക്*

Image
  എടപ്പാൾ: സംസ്ഥാന പാതയിലെ പന്താവൂരിൽ ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റു .   ഇന്ന് വൈകുന്നേരം  ആറ് മണിയോടെയാണ് സംഭവം. പരുക്കേറ്റ പുലിക്കാട് പാന്തയില്‍ അബ്ദുള്‍ കരീമിനെ (55) എടപ്പാള്‍ ഹോസ്പിറ്റലില്‍  പ്രവേശിപ്പിച്ചു.

*അസ്റ്റർ ലാബ്സ് എടപ്പാളിൽ പ്രവർത്തനമാരംഭിച്ചു*

Image
  എടപ്പാൾ: ആരോഗ്യ രംഗത്തെ ലോകോത്തര ബ്രാൻഡായ ആസ്റ്റർ ഗ്രൂപ്പിന്റെ ആസ്റ്റർ ലാബ്  എടപ്പാളിൽ പ്രവർത്തനമാരംഭിച്ചു. എടപ്പാൾ ഹോസ്പിറ്റലിന് സമീപം പട്ടാമ്പി റോഡില്‍ ആരംഭിച്ച ലാബിന്റെ ഉദ്ഘാടനം  ആസ്റ്റർ ഹോസ്പിറ്റൽ റീജ്യണല്‍ ഡയറക്ടർ  ഫർഹാൻ യാസീൻ നിര്‍വ്വഹിച്ചു.   ഡോ.പി.എസ്‌. ഹരി  മുഖ്യാതിഥിയായിരുന്നു.  എടപ്പാളിലെ പഴയകാല ഡോക്ടർമാരായ കെ.വി. പുഷ്പാകരന്‍, മമ്മുണ്ണി, രവീന്ദ്രൻ എന്നിവരെ  ആദരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ മൂന്നു ദിവസങ്ങളിൽ കൊളസ്ട്രോൾ ഷുഗർ ടെസ്റ്റുകള്‍  സൗജന്യമായിരിക്കുമെന്നും  ജനുവരി 31 വരെ 2310 രൂപ വിലയുള്ള 71 ടെസ്റ്റുകൾ 577 രൂപയ്ക്ക് നൽകുമെന്നും  മാനേജ്മെന്റ് അറിയിച്ചു.

*ചങ്ങലയിട്ടപ്പോള്‍ മേല്‍പ്പാലത്തിന്റെ താഴെ ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് നിലച്ചു*

Image
  എടപ്പാൾ: കുറ്റിപ്പുറം റോഡില്‍ മേൽപ്പാലത്തിന് താഴേയുള്ള ഒഴിഞ്ഞ സ്ഥലത്ത് ചങ്ങല സ്ഥാപിച്ചതോടെ  ഇരുചക്ര  വാഹനങ്ങള്‍ നിർത്തി ദീര്‍ഘ ദൂര യാത്ര പോകുന്നവരുടെ എണ്ണം കുറഞ്ഞു. രാത്രി 10 മുതൽ രാവിലെ 10 വരേയാണ് ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ലാതാക്കുന്ന രീതിയില്‍ ചങ്ങലകള്‍ കുറ്റികളില്‍ ബന്ധിപ്പിക്കുന്നത്.  ദീർഘ ദൂരയാത്രക്കാർ ഇരുചക്ര  വാഹനം പാർക്ക് ചെയ്ത് പോകുന്നതിനാൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കെത്തുന്നവർക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. 

ആയിഷ അന്തരിച്ചു.

  എടപ്പാള്‍ : കാലടി പാറപ്പുറം മേടിപ്പാറ   പറമ്പാട്ട് വളപ്പിൽ ആയിഷ(72) അന്തരിച്ചു. ഭര്‍ത്താവ് .മേടിപ്പാറ പരേതനായ  ഇബ്രാഹിംകുട്ടി. മക്കൾ: അബ്ദുസലീം, സുലൈഖ, ( പ്രധാന അധ്യാപിക എം.എം.എൽ. പി. സ്കൂൾ കാലടി) മരുമക്കൾ: ജസീല, (അധ്യാപിക.എ.എം. എൽ.പി.സ്കൂള്‍ തിരുത്തി), ഹമീദ് (അധ്യാപകന്‍, ദാറുൽ ഹിദായ ഹെയർസെക്കന്ററി സ്കൂൾ പൂക്കത്തറ)

കദീജ എന്ന ബിയ്യ അന്തരിച്ചു.

 എടപ്പാള്‍ :  കാലടി  പാറപ്പുറം മേടിപ്പാറ   കദീജ എന്ന  ബിയ്യ ( 64) അന്തരിച്ചു. ഭര്‍ത്താവ് .പരേതനായ  മുഹമ്മദ്. മക്കൾ: പരേതനായ മുഹമ്മദ് കുട്ടി, അബ്ദുറഹ്മാൻ, സുഹറ, അബ്ദുസ്സലാം (എസ് .വൈ. എസ്. കാലടി സർക്കിൾ സെക്രട്ടറി), നിസാർ (സൗദി അറേബ്യ), ആയി. മരുമക്കൾ: ഹഫ്സത്ത്, സൽമത്ത്,അബുബക്കർ ,മുനീറ, ആമിന കുട്ടി, ഷിഹാബ്. ബെറടക്കം ഇന്ന് (വെള്ളി) കാലത്ത് പത്ത് മണിക്ക് കാടഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.

നളിനി അന്തരിച്ചു

Image
  എടപ്പാള്‍ : വട്ടംകുളം പുരമുണ്ടേക്കാട്  പരേതനായ പറയംവളപ്പിൽ രാഘവന്റെ ഭാര്യ നളിനി (72)അന്തരിച്ചു . മക്കൾ -ഷർമിള, ലിഷ, സുരേഷ്, രമേഷ്.  മരുമക്കൾ . വിജയൻ, ഗണേഷ്, നീതു, ഹർഷ. ശവസംസ്ക്കാരം നാളെ (വെള്ളിയാഴ്ച്ച ) വീട്ടുവളപ്പിൽ നടക്കും.

സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേഷന്റെ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

Image
  എടപ്പാള്‍ : സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന  അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി  സ്കൂൾ മൈതാനിയിൽ ആരംഭിച്ചു. കെ.ടി.ജലീല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. യു.പി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സി.പി.ബാവഹാജി,സി.രാമകൃഷ്ണന്‍ അഡ്വ: പി.പി.മോഹന്‍ദാസ്,അഡ്വഃ എം.ബി.ഫൈസല്‍,സുരേഷ് പൊല്‍പ്പാക്കര,രവി തേലത്ത്, കഴുങ്കില്‍ മജീദ് ,സി.വി.സുബൈദ അസ്ലം തിരുത്തി,നൗഫല്‍ സി തണ്ടലം,ഇബ്രാഹിം മൂതൂര്‍ ,കെ.വി.സെക്കീര്‍ അയിലക്കാട് ,സഫ ഷാജി,ഇ.പ്രകാശ്,കെ.പഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ ദിവസവും രാത്രി 8.20 ന് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തില്‍ മെഡിഗാര്‍ഡ് അരീക്കോടും ഉഷ എഫ്.സി. തൃശൂരും ഏറ്റുമുട്ടി.

മൊയ്തുട്ടി ഹാജി അന്തരിച്ചു.

Image
  എടപ്പാള്‍ : തവനൂർ കടകശ്ശേരി കുറ്റിയാട്ടിപ്പറമ്പിൽ മൊയ്തുട്ടി ഹാജി (90) അന്തരിച്ചു. ഭാര്യ:ആസിയ ഹജ്ജുമ്മ  മക്കൾ:ഫാത്തിമ, കോയ, അലി മുസ്‌ലിയാർ, റുഖിയ, ആമിന, ഇസ്സുദ്ദീൻ, ഷംസുദ്ദീൻ, സഫിയ , മുഹമ്മദ് ഷാഫി, മരുമക്കൾ:കുട്ടി ഹസ്സൻ, അലി, സൈദലവി, കബീർ, ഖദീജ, മൈമൂന, സാഹിറ, ഹാജറ, റാഷിദ. ഖബറടക്കം നാളെ രാവിലെ 8.30-ന്കടകശ്ശേരി ജുമാ മസ്ജിദിൽ നടക്കും.

തവനൂർ ഗ്രാമപ്പഞ്ചായത്ത്‌ വിദ്യാഭ്യാസ മഹോത്സവം ജനുവരി 4 മുതല്‍ 8 വരെ

Image
എടപ്പാള്‍  :  തവനൂർ ഗ്രാമപ്പഞ്ചായത്ത്‌ ട്വിങ്കിള്‍ ദി എജ്യു ബിനാലെ എന്ന പേരിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവം ജനുവരി 4 മുതല്‍ 8 വരെ  പാപ്പിനിക്കാവ് മൈതാനം, കേളപ്പൻ മെമ്മോറിയൽ സ്കൂൾ മൈതാനം എന്നിവിടങ്ങളിലായി നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 4 ന് വൈകുന്നേരം  5 മണിക്ക് സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി എജ്യൂ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.  അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ശില്പശാലകളിലും പരിശീലനങ്ങളിലും, പ്രദർശനങ്ങളിലും വിദ്യാഭ്യാസ, കലാ സാംസ്കാരിക പ്രകടനങ്ങളിലുമായി പഞ്ചായത്തിലെ നാലായിരത്തിലധികം വരുന്ന വിദ്യാർത്ഥികളുടെയും , അവരുടെ രക്ഷിതാക്കളുടെയും , അധ്യാപകരുടെയും പങ്കാളിത്തമുണ്ടാവും. പ്രദർശന,പരിശീലന പരിപാടികളുടെ അനുബന്ധമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കലാ കായിക മത്സരങ്ങളും നടക്കും. പഞ്ചായത്തിലെ പത്ത് വിദ്യാലയങ്ങളുടേയും അക്കാദമിക് മികവുകളുടെ അവതരണം, കുട്ടികളുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികൾ, ഭിന്നശേഷി കുട്ടികളുടെ കലാ പ്രകടനങ്ങൾ, പ്രൈമറി കുട്ടികളുടെ കലാമേള, രക്ഷിതാക്കൾക്കും കുട്ടികൾക്കും ഫിലിം ഫെസ്

പി.കെ.അബ്ദുൾ ജബ്ബാറിന് കാർഷിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്

Image
  എടപ്പാള്‍ : തവനൂർ ഇൻസ്ട്രക്ഷണൽ ഫാം മേധാവി പി.കെ. അബ്ദുൾ ജബ്ബാറിന് കേരള കാർഷിക സർവകലാശാലയിൽ നിന്നും കാർഷിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. കേരളത്തിലെ  കാർഷികമേഖലയിലെ വികേന്ദ്രീകൃതാസൂത്രണ സ്ഥാപനവൽക്കരണത്തിലെ പ്രവണതകൾ, ഘടകങ്ങൾ,  നയ അനിവാര്യതകൾ എന്നതായിരുന്നു വിഷയം. സംസ്ഥാന   പ്ലാനിങ് ബോർഡ് മെമ്പർ പ്രൊഫസർ ഡോ. ജിജു പി. അലക്സിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.  തൃശൂർ വെള്ളാനിക്കര അഗ്രിക്കൾച്ചർ കോളേജിൽ ആയിരുന്നു പഠനം. മുൻപ് കൃഷി ഓഫീസര്‍ ആയുള്ള പ്രവർത്തന കാലഘട്ടത്തിൽ മികച്ച ഓഫീസർക്കുള്ള സംസ്ഥാന അവാർഡ്, മികച്ച വിജ്ഞാന വ്യാപന ഓഫീസർക്കുള്ള  ദേശീയ അവാർഡ്, ഓയിസ്ക ഇന്റർനാഷണൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പാലക്കാട്‌ ജില്ലയിലെ ആനക്കര സ്വദേശിയാണ്.

സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേഷന്റെ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കം

Image
  എടപ്പാള്‍ : സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന  അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി  സ്കൂൾ മൈതാനിയിൽ പന്തുരുളും.  എല്ലാ ദിവസവും രാത്രി 8.20 ന് മത്സരം ആരംഭിക്കും. സെവൻസ് ഫുട്ബോൾ അസ്സോസിയേഷനിൽ  രജിസ്റ്റർ ചെയ്ത 28 പ്രമുഖ ടീമുകൾ അണിനിരക്കുന്ന  ഫുട്ബോൾ മാമാങ്കത്തിന്റെ ഉദ്ഘാടനം നാളെ രാത്രി 8 ന്  ഇ.ടി. മുഹമ്മദ് ബഷീർ എം.പി. നിർവ്വഹിക്കും.എം.എല്‍.എ. മാരായ കെ.ടി. ജലീൽ,പി. നന്ദകുമാർ തുടങ്ങിയവര്‍ പങ്കെടുക്കും. ചെയർമാൻ യു.പി പുരുഷോത്തമൻ, ജന:കൺവീനർ നൗഫൽ സി തണ്ടിലം ,അൻവർ തറക്കൽ ,സുമേഷ് ഐശ്വര്യ ,നവാസ് ,സ്കൂൾ പ്രിൻസിപ്പാള്‍ കെ.എം. ബെൻഷ  ,ഹെഡ്മാസ്റ്റര്‍ ഹമീദ് മാസ്റ്റർ ഹാരിസ് ,തുങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ബ്രോഷർ പ്രകാശനം ചെയ്തു

Image
  എടപ്പാൾ : ശുകപുരം കുളങ്കര ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റ  ബ്രോഷർ പ്രകാശനം ചെയ്തു.  സെക്രട്ടറി എന്‍. മോഹൻദാസ് ക്ഷേത്രം മേൽശാന്തി ശ്രീധരൻ നമ്പൂതിരിക്ക് നൽകി ക്ഷേത്രസന്നിധിയിൽ വെച്ചാണ് പ്രകാശനം ചെയ്തത്.  ജനുവരി 1 മുതൽ വിവിധ ദേശക്കാരുടെയും വ്യക്തികളുടെയും വകയായുള്ള കൂത്തുകളും  ജനുവരി 15 ന് ദേശ താലപ്പൊലിയും നടക്കും.

നാരായണന്‍ അന്തരിച്ചു

Image
  എടപ്പാള്‍ : എടപ്പാളില്‍ പ്രൊഫഷണല്‍ കൊറിയര്‍ നടത്തുന്ന തിരൂര്‍ മംഗലം സ്വദേശി നാരായണന്‍ അന്തരിച്ചു 

കണ്ണമ്പത്ത് ചക്കൂത്ത് മുരളീധരൻ അന്തരിച്ചു

Image
  എടപ്പാള്‍ : എടപ്പാളിലെ മാക്സ് ഫൂട്ട് വെയർ ഷോപ്പ് ജീവനക്കാനായിരുന്നു  കല്ലാനിക്കാവ് കണ്ണമ്പത്ത് ചക്കൂത്ത് മുരളീധരൻ(55) അന്തരിച്ചു.  ഭാര്യ പുഷ്പലത.  മക്കൾ : കാവ്യ, നവ്യ.

എടപ്പാളിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍ എടപ്പാള്‍ : ക്രിസ്തുമസ് - പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു എക്സൈസ് സംഘം നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. കാലടി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ്‌ ഫായിസ് (22)നെ ആണ് പൊന്നാനി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ജിനീഷും സംഘവും അറസ്റ്റ് ചെയ്‌തത്. ഇന്ന് വൈകുന്നേരം 3:30 ന് എടപ്പാള്‍ ജംഗ്ഷനിലെ പട്ടാമ്പി റോഡിലെ ഒരു റെഡിമെയ്ഡ് വസ്ത്ര വില്‍പ്പന കേന്ദ്രത്തിനു സമീപത്തു നിന്നുമാണ് മുഹമ്മദ് ഫായിസ് പിടിയിലാകുന്നത് .ഇയാളില്‍ നിന്നും 1500 മില്ലി ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. എടപ്പാള്‍ മേഖലയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരനാണ് മുഹമ്മദ് ഫായിസ്. പ്രിവ. ഓഫീസർ ഗണേശൻ, ഗ്രേഡ് പ്രിവ ഓഫീസർ എല്‍. ബാബു ,സിവിൽ എക്സൈസ് ഓഫീസർ മാരായ ജറിൻ,ശരത്, ശ്രീജിത് എന്നിവരും റെയ്ഞ്ച് ഇന്‍സ്പെക്ടറുടെ സംഘത്തില്‍ ഉണ്ടായിരുന്നു

Image
  എടപ്പാള്‍ : ക്രിസ്തുമസ് - പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു എക്സൈസ് സംഘം നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. കാലടി  പാറപ്പുറം  മേലേപ്പുറത്ത് വളപ്പിൽ  മുഹമ്മദ്‌ ഫായിസ് (22)നെ  ആണ് പൊന്നാനി  എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ജിനീഷും സംഘവും  അറസ്റ്റ് ചെയ്‌തത്. ഇന്ന് വൈകുന്നേരം  3:30 ന് എടപ്പാള്‍ ജംഗ്ഷനിലെ പട്ടാമ്പി റോഡിലെ ഒരു റെഡിമെയ്ഡ് വസ്ത്ര വില്‍പ്പന കേന്ദ്രത്തിനു സമീപത്തു നിന്നുമാണ് മുഹമ്മദ് ഫായിസ് പിടിയിലാകുന്നത് .ഇയാളില്‍ നിന്നും 1500 മില്ലി ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.   എടപ്പാള്‍  മേഖലയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരനാണ് മുഹമ്മദ് ഫായിസ്.  പ്രിവ. ഓഫീസർ ഗണേശൻ, ഗ്രേഡ് പ്രിവ ഓഫീസർ എല്‍. ബാബു ,സിവിൽ എക്സൈസ് ഓഫീസർ മാരായ  ജറിൻ,ശരത്, ശ്രീജിത് എന്നിവരും റെയ്ഞ്ച് ഇന്‍സ്പെക്ടറുടെ സംഘത്തില്‍ ഉണ്ടായിരുന്നു

കേരളത്തിലെ ആദ്യ സിത്താർ സത്സംഗിന് എടപ്പാൾ വേദിയാകുന്നു

Image
  എടപ്പാള്‍ : കേരളത്തിലെ പ്രഥമ സിത്താർ സത്സംഗിന് എടപ്പാൾ വേദിയാകും. ജനുവരി 7, 8 തിയ്യതികളില്‍ എടപ്പാള്‍  ഗോൾഡൻ ടവറിലാണ് പരിപാടി അരങ്ങേറുക.എടപ്പാളിലെ  കലാ-സംഗീത കൂട്ടായ്മയായ ഗോൾഡൻ ഫ്രെയിമാണ് സംഘാടകര്‍. പണ്ഡിറ്റ്‌ രാജീവ്‌ ജനാർദ്ദനനാണ് പതിനഞ്ചോളം സിത്താർ വാദകർ പങ്കെടുക്കുന്ന സത്സംഗിന് നേതൃത്വം നൽകുന്നത്.സിത്താർ വാദനത്തിന്റെ ഉത്തരേന്ത്യൻ വകഭേദങ്ങളിലൊന്നായ ഇംദാദ് ഖാനി ഖരാനയിൽ പ്രസിദ്ധനായ പണ്ഡിറ്റ്‌ അരവിന്ദ് പരീഖിന്റെ കീഴിലാണ് രാജീവ്‌ ജനാർദ്ദനൻ സിത്താർ അഭ്യസിച്ചത്. രാജീവിനൊപ്പം ജാവേദ് അസ്‌ലം, പോൾസൺ, അഹമ്മദ് ഇബ്രാഹിം, ശ്രീജ രാജേന്ദ്രൻ, സേവ്യർ, നന്ദകുമാർ, ഡേവിഡ്, നന്ദകുമാർ പി, ഉണ്ണി ഗഗരി, രേഖ, രാഹുൽ, നിഖിത, സുന്ദരേശൻ, ശശീന്ദ്രൻ, പ്രവീൺ, റൊമെയ്ൻ ലോയർ, ഗോർഗി, മൊയ്‌നർ, പൂർവി ഭാന എന്നീ സംഗീതജ്ഞരും പരിപാടിയുടെ ഭാഗമാകും.  വിവരങ്ങൾക്ക് 91894337004

കുഞ്ഞിബാവ അന്തരിച്ചു

Image
 എടപ്പാള്‍ : പെരുമ്പറമ്പ് വൈദ്യർപ്പടി പരേതനായ കാവുപ്പാടത്ത് കുഞ്ഞൂട്ടിയുടെ മകൻ കുഞ്ഞിബാവ (68) അന്തരിച്ചു.ഭാര്യ സുലൈഖ,മക്കൾ നജീബ്,നവാസ്

മുഹമ്മദലി എന്ന ബാവ ഹാജി അന്തരിച്ചു .

Image
  എടപ്പാൾ: മാണൂർ കടുങ്ങാംകുന്നത്ത് പരേതനായ കുഞ്ഞാപ്പു ഹാജിയുടെ മകൻ മുഹമ്മദലി എന്ന ബാവ ഹാജി (71)അന്തരിച്ചു .  ഭാര്യ: കുഞ്ഞിമ്മു  മക്കൾ: സാജിത, സുഹറ, സാബിറ,  മരുമക്കൾ: മാനു ,അലി പൊറ്റാത്ത്, ഷറഫുദ്ദീൻ (ബഹ്റൈൻ)  ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് കോട്ടീരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഹോര്‍ഡിംഗുകളും കട്ടൗട്ടുകളും അടിയന്തിരമായി നീക്കം ചെയ്യണം

Image
  എടപ്പാള്‍ : ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും ഫിഫ ലോക കപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെയും ഫുട്‌ബോള്‍ താരങ്ങളുടേയും ആരാധകര്‍ സ്ഥാപിച്ച ഫുട്‌ബോള്‍ താരങ്ങളുടേയും ടീമുകളുടേയും കൂറ്റന്‍ ഹോര്‍ഡിംഗുകളും ബോര്‍ഡുകളും കട്ടൗട്ടുകളും അടിയന്തിരമായി എടുത്തു മാറ്റണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍  ഷാജി ജോസഫ് ചെറുകരക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു.  ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ  ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.  നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും ആയതിന് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ സേവനം ഉറപ്പു വരുത്തുന്നതിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുകിയിട്ടുണ്ട്. ഹോര്‍ഡിംഗുകളും ബോര്‍ഡുകളും സ്ഥാപിച്ച വ്യക്തികളും സംഘടനകളും  അടിയന്തിരമായി സ്വന്തം ചെലവില്‍ എടുത്തുമാറ്റി സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശ പ്രകാമുള്ള മാലിന്യ സംസ്‌കരണം നടത്തണം. ഇതിനായി ബന്ധപ്പെട്ട വ്യക്തികളുടെയും ക്‌ളബ്ബുകളുടെയും യുവജന സംഘടനകളുടേയും പ്രതിനിധികളുടെയും  സഹകരണം ഉണ്ടാകണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍  അഭ്യര്‍ത്ഥിച്ചു.

കേരള വാട്ടർ അതോറിറ്റി അറിയിപ്പ്

Image
  എടപ്പാള്‍ : വാട്ടർ അതോറിറ്റി പൊന്നാനി സബ്.ഡിവിഷന് പരിധിയിൽ വരുന്ന ഗുണഭോക്താക്കൾ  ബി.പി.എൽ ആനുകൂല്യം പുതുക്കാൻ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം സെക്ഷൻ ഓഫീസുകളിൽ എത്തണമെന്ന്  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പൊന്നാനി മുൻസിപ്പാലിറ്റിയിലുള്ളവര്‍  ജനുവരി മൂന്ന് മുതല്‍ ഏഴ് വരേയും  മാറഞ്ചേരി,  വെളിയംക്കോട് പഞ്ചായത്തിലുള്ളവര്‍ മൂന്ന് മുതല്‍ 16 വരേയും  പെരുമ്പടപ്പ് പഞ്ചായത്തിലുള്ളവര്‍  17,18,19 തിയ്യതികളിലും നരിപ്പറമ്പ് സബ് ഡിവിഷൻ ഓഫീസിൽ എത്തിച്ചേരണം.  വട്ടംകുളം പഞ്ചായത്തിലുള്ളവര്‍  ജനുവരി 3,4,5 തിയ്യതികളിലും, എടപ്പാൾ പഞ്ചായത്തിലുള്ളവര്‍  6,7,9 തിയ്യതികളിലും ആലംകോട് പഞ്ചായത്തിലുള്ളവര്‍ 10,11,12 തിയ്യതികളിലും, തവനൂർ പഞ്ചായത്തിലുള്ളവര്‍  13,16,17 തിയ്യതികളിലും നന്നംമുക്ക് പഞ്ചായത്തിലുള്ളവര്‍ 18,19,20 തിയ്യതികളിലും  കാലടി  പഞ്ചായത്തിലുള്ളവര്‍ 21,23,24  തിയ്യതികളിലും എടപ്പാൾ ഓഫീസിൽ എത്തിച്ചേരണം.

വിഷുപ്പക്ഷി വിളിച്ചപ്പോള്‍ കവിതാസമാഹാരം പ്രകാശനം ചെയ്തു

Image
  എടപ്പാൾ : അഡ്വ. പി. രാജഗോപാലമേനോന്റെ വിഷുപ്പക്ഷി വിളിച്ചപ്പോൾ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. എടപ്പാൾ വള്ളത്തോൾ വിദ്വാപീഠം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍  ഡോ.ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷത വഹിച്ചു . ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകത്തിന്റെ ആദ്യപ്രതി പി.പി. രാമചന്ദ്രന് നൽകി പ്രകാശനം നിർവ്വഹിച്ചു. ടി.വി. ശൂലപാണി പുസ്തക പരിചയപ്പെടുത്തി.

സംസ്ഥാനത്ത് അറബിക് സർവകലാശാല സ്ഥാപിക്കപ്പെടണം. നാഷ്ണൽ അക്കാദമിക് സെമിനാർ

Image
  എടപ്പാൾ : ലോകത്തെ ഔദ്യോഗിക ഭാഷകളിൽ പ്രധാനപ്പെട്ടതും കോടിക്കണക്കിന് ജനങ്ങളുടെ സംസാരഭാഷയുമായ അറബി ഭാഷക്ക് വേണ്ട പരിഗണന നൽകണമെന്നും സംസ്ഥാനത്ത് അറബിക് സർവ്വകലാശാല  നിലവിൽ വരണമെന്നും തവനൂർ ഗവ. കോളേജിൽ  നടന്ന നാഷ്ണൽ അക്കാദമിക് സെമിനാർ ആവശ്യപ്പെട്ടു. കാലടി മൻശഅ കാമ്പസിലെ ബി.യു അക്കാദമിയും തവനൂർ ഗവ. കോളേജ് അറബിക് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച നാഷ്ണൽ സെമിനാറിൽ ലോക പ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമായ ഖസീദതുൽ ബുർദ്ദയുടെ വ്യത്യസ്ത തലങ്ങളെ കുറിച്ച് കേരളത്തിനകത്തും പുറത്തുമുള്ള  അക്കാദമിക് വിദഗ്ദർ മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.കെ.ടി ജലീൽ എം.എൽ. എ. ഉദ്ഘാടനം ചെയ്തു. ഹൈദരബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റി അറബിക് വിഭാഗം തലവൻ ഡോ. സയ്യിദ് ശുജാഉദ്ധീൻ ഖാദിരി അസീസ് മുഖ്യാതിഥിയായിരുന്നു. കോളേജ് അറബിക് ഡിപ്പാർട്ട്മെന്റ് ഡോ. ശരീഫ് ഹുദവി അധ്യക്ഷത വഹിച്ചു. ബി.യു. അക്കാദമി പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് അഹ്സനി ആമുഖഭാഷണം നടത്തി. സയ്യിദ് സീതിക്കോയ അൽ ബുഖാരി അവാർഡ് ദാനം നിർവ്വഹിച്ചു. ഡോ.അബ്ദുള്‍ ലത്തീഫ് , ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി, ഹസൻ അഹ്‌സനി കാലടി എന്നിവര്‍ പ്രസംഗിച്ചു . 

ലോഗോ ക്ഷണിച്ചു

  എടപ്പാള്‍ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ  വാർഷിക പദ്ധതികളുടെ ഭാഗമായിട്ടുള്ള 'രചനയുടെ രസതന്ത്രം' നവ എഴുത്തുകാർക്കുള്ള ശിൽപശാലയും രചനകളുടെ പ്രസിദ്ധീകരണവും എന്ന പദ്ധതിക്കായി ലോഗോ ക്ഷണിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്‍കൂളുകളിലെ വിദ്യാർഥികളുടെ സാഹിത്യരചന പ്രോത്സാഹിപ്പിക്കുകയെന്നതാണ്  ഈ പ്രൊജക്‌ടിലൂടെ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ലോടഗോയ്‍ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്. ലോഗോ 31 നകം ponnanibdo@gmail.com എന്ന ഇ. മെയിലില്‍ ലഭിക്കണം. 

മാണൂരിലെ വാഹനാപകടത്തില്‍ പരിക്കേറ്റ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു

Image
 എടപ്പാള്‍ : സംസ്ഥാന പാതയിലെ മാണൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍  പരിക്കേറ്റ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. ഏലംകുളം  ചെറുകര പാറക്കൽ മുക്കില്‍ ചിറത്തൊടി സുബൈറിൻ്റെ  മകൻ റസീൻ (21) ആണ് ഇന്ന് രാവിലെ കോട്ടക്കലിലെ സ്വകാര്യ  ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ശനിയാഴ്ച്ച രാത്രി 11 .30-നാണ് അപകടം . എടപ്പാള്‍ ഭാഗത്തു നിന്നും കുറ്റിപ്പുറത്തേക്ക് ബൈക്കില്‍ വരികയായിരുന്ന റസീന്‍ മാണൂര്‍ ബസ് സ്റ്റോപ്പിന് മുന്നില്‍ വെച്ച് ഒരാള്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് ബൈക്കില്‍ നിന്നും  റോഡിലേക്ക് തെറിച്ചു വീണത്.തലക്ക് ഗുരുതരമായി പരിക്കേറ്റ റസീനെ ഉടനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ 8 മണിയോടെ മരണം സംഭവിച്ചു. കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.  

ലഹരികള്‍ വ്യാപകമാക്കുന്ന നയത്തില്‍ നിന്നും ഇടത് സര്‍ക്കാര്‍ പിന്‍വാങ്ങണം. ഇ.എ. ജോസഫ്

Image
  എടപ്പാള്‍ : കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനും  മയക്കുമരുന്നുകള്‍  വ്യാപകമാകാനും സഹായകമാകുന്ന നയമാണ് ഇടതു സർക്കാർ സ്വീകരിക്കുന്നതെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. ജോസഫ് ആരോപിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ടനകം ബീവറേജ് ഔട്ട് ലെറ്റിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലാ ചെയർമാൻ എ.അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. കാലടി പഞ്ചായത്ത് പ്രസിഡണ്ട് അസ് ലം തിരുത്തി,ഏട്ടൻ ശുകപുരം , അലവിക്കുട്ടി ബാക്കവി, അടാട്ട് വാസുദേവൻ, കെ.ജി.ബാബു, ടി. ബഷീർ, എൻ.കെ.അബ്ദുൾ ഗഫൂർ , പ്രകാശൻ കാലടി , കുഞ്ഞുമുഹമ്മദ് പന്താവൂർ , രാജൻ തലക്കാട്ട്, കാവിൽ ഗോവിന്ദൻകുട്ടി, കെ.ജി. ബെന്നി , പി.പി.മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.

തണൽ ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് ഉദ്ഘാടനം

Image
  എടപ്പാള്‍ :  ഡിസംബർ  25 ന് ദുബായിലെ  ഖിസൈസിൽ  നടക്കുന്ന രണ്ടാമത് തണൽ  ചാമ്പ്യൻസ് ലീഗിന്റെ  നറുക്കെടുപ്പ് ഉദ്ഘാടനം  എടപ്പാൾ ഫോറം സെന്ററിൽ   നടന്നു. ഒന്നാം സമ്മാനമായി നൽകുന്ന  സ്‌കൂട്ടറിന്റെ പ്രകാശനം  വട്ടംകുളം  പഞ്ചായത്ത്‌ പ്രസിഡന്റ കഴുങ്കിൽ മജീദ് നിര്‍വ്വഹിച്ചു.  മമ്മി കോലക്കാട്ട്  അധ്യക്ഷത വഹിച്ചു . ജുനൈദ് നടുവട്ടം , റഫീഖ് അഹ്മദ്, കെ.പി.യൂസഫ്,പി.വി. സിറാജുദ്ധീൻ,തൊണ്ടിയിൽ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു . സാമൂഹ്യ  സാംസ്‌കാരിക രംഗത്ത്  സജീവമായ  പ്രാദേശിക  പ്രവാസി  തണൽ നടുവട്ടം  തുടർച്ചയായ രണ്ടാം തവണയാണ്  ദുബായിൽ ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നത്. 

എരുവപ്ര സുബ്രഹ്മണ്യൻ എന്ന മണി അന്തരിച്ചു

Image
  എടപ്പാള്‍ : വട്ടംകുളം എരുവപ്ര സുബ്രഹ്മണ്യൻ എന്ന മണി ( 65) അന്തരിച്ചു. പിതാവ് .പരേതനായ കപ്പൂര്‍ കുഞ്ഞൻ നായര്‍. മാതാവ് . എരുവപ്ര ജാനകി അമ്മ. ഭാര്യ. ഗീത . മക്കൾ. സ്മിത, കവിത മരുമക്കൾ. പ്രദീപ് പേരശ്ശന്നൂര്‍, സത്യനാരായണൻ (മലേഷ്യ) സഹോദരങ്ങൾ. ഇ. ശങ്കരൻ മാസ്റ്റര്‍  (റിട്ട: ഹെഡ്മാസ്റ്റർ സി. പി .എൻ. യു .പി .സ്കൂൾ വട്ടംകുളം), സീതാദേവി, മോഹൻദാസ്, പരേതരായ രാധാകൃഷ്ണൻ, സരോജിനി.  ശവസംസ്ക്കാരം നാളെ കാലത്ത് 8 മണിക്ക്.

ഖസീദതുൽ ബുർദ്ദ. നാഷണൽ അക്കാദമിക് സെമിനാർ തിങ്കളാഴ്ച്ച

Image
  എടപ്പാൾ:  കാലടി മൻശഅ് കാമ്പസിലെ ബി. യു. അക്കാദമിയും തവനൂർ ഗവര്‍ മെൻറ് കോളേജ് അറബിക് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഖസീദതുൽ ബുർദ്ദ ദേശീയ സെമിനാർ ഡിസംബർ 19 ന് തവനൂർ ഗവര്‍മെൻറ് കോളേജിലെ സെമിനാർ ഹാളിൽ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതൽ പ്രവാചക പ്രകീർത്തന കാവ്യമായ ഖസീദത്തുൽ ബുർദ്ദയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ള അക്കാദമിക് വിദഗ്ധർ 30 ല്‍പ്പരം പ്രബന്ധങ്ങൾ അവതരിപ്പിക്കും.  മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന സെമിനാറില്‍ ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റി അറബിക് വിഭാഗം തലവൻ ഡോ.സയ്യിദ് ശുജാഉദ്ധീൻ ഖാദിരി അസീസ് മുഖ്യാതിഥിയായിരിക്കും.   കെ .ടി .ജലീൽ എം .എൽ .എ. ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പാൾ ഡോ.സീജ ആധ്യക്ഷത വഹിക്കും.  മൻശഅ് ചെയർമാൻ ഹസൻ അഹ്‌സനി, ഡോ. ശരീഫ് ഹുദവി, ബി.യു അക്കാദമി പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് അഹ്സനി കാലടി, അർഷാദ് വി പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

എൻ.എസ്. എസ് സപ്തദിന ക്യാമ്പ് സ്വാഗതസംഘം

Image
  എടപ്പാൾ : എടപ്പാള്‍ ഗവ.  ഹയർസെക്കന്ററി സ്കൂള്‍ എൻ.എസ്. എസ്. വിദ്യാർത്ഥികൾക്കായി നടത്തുന്ന സപ്തദിന ക്യാമ്പിന്റെ സ്വാഗതസംഘം വട്ടംകുളം ജി. ജെ. ബി. സ്കൂളിൽ നടന്നു.   വട്ടംകുളം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. എ. നജീബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് അഡ്വ. കബീർ കാരിയാട്ട് അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പാള്‍ കെ. പി. ഗഫൂർ, രാജീവ് മാസ്റ്റർ ,സരോജിനി,  ബിന്ദുമോൾ, ടി.പി .ഹൈദരാലി, എം .എ. നവാബ്, പ്രബിൻ എന്നിവര്‍ പ്രസംഗിച്ചു .

പെൻഷൻ ദിനം

Image
  എടപ്പാള്‍ : കെ.എസ് .ആർ .ടി. സി .പെൻഷനേഴ്സ്  ഓർഗനൈസേഷന്‍  പെൻഷൻ ദിനം ആചരിച്ചു.  യൂണിറ്റ്  പ്രസിഡണ്ട് കെ.പി ഉണ്ണീരി അദ്ധ്യക്ഷത വഹിച്ചു. അഡ്വ: കെ.വിജയൻ  ഉദ്ഘാടനം ചെയ്തു.  പി.പി. കുഞ്ഞന്‍, കെ.കെ. വിശ്വനാഥൻ  പി.സുരേന്ദ്രൻ ,  പി.വി ഹരിദാസ് , ടി.വി. വിജയൻ എന്നിവർ പ്രസംഗിച്ചു . 

അഡ്വ.ടി.വി.സെയ്ദ് അനുസ്മരണം

Image
  എടപ്പാള്‍ :ജൂനിയേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന അഡ്വ. ടി.വി.സെയ്ദ് അനുസ്മരണ സമ്മേളനം അഡ്വ.എം.കെ മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു.  അഡ്വ. ജിസൻ.പി.ജോസ് അധ്യക്ഷനായി. അഡ്വ. സി. അനിൽ, അഡ്വ.സി.ധനലക്ഷ്മി, അഡ്വ.കെ.രവി, അഡ്വ.എൻ.എ.ജോസഫ്, അഡ്വ.എ.സുരേഷ്, അഡ്വ. ആർ. കെ.ഷൗക്കത്ത് ബാബു, അഡ്വ. കെ.ബീവി എന്നിവർ പ്രസംഗിച്ചു.

വട്ടംകുളം പഞ്ചായത്ത് ഓഫീസിലേക്ക് സി.ഐ.ടിയു നടത്തിയ സമരം വിരോധാഭാസം. ഭരണസമിതി

Image
  എടപ്പാള്‍ : പൊതുമരാമത്ത് വകുപ്പ് വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതിനിടെ തട്ടുകട ഉടമയുടെ ഭാര്യ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെതിരെ വട്ടംകുളം പഞ്ചായത്ത് ഓഫീസിലേക്ക്  പ്രതിഷേധ സമരം നടത്തിയത് വിരോധാഭാസമെന്ന് പഞ്ചായത്ത് ഭരണസമിതി.   പൊതു ജനങ്ങളുടെ പരാതികളെ തുടർന്ന് തെരുവോരങ്ങളിൽ ഗതാഗത കുരുക്കിനുള്‍പ്പടെ കാരണമാകുന്ന വഴിയോര കച്ചവടങ്ങള്‍  ഒഴിപ്പിക്കണമെന്ന തീരുമാനം പഞ്ചായത്ത് ബോർഡ് യോഗം ഒറ്റക്കെട്ടായാണ് എടുത്തത്. സി.ഐ.ടി.യു. വിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലേക്ക് ഇന്ന് നടത്തിയ സമരം  അനുചിതവും, വസ്തുതകളെ വഴി തിരിച്ചു വിടുന്നതുമാണെന്നും ഒരേ സമയം വേട്ടക്കാരോടൊപ്പം നിൽക്കുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന നയം  അവസാനിപ്പിക്കണമെന്നും പ്രസിഡണ്ട് കഴുങ്കില്‍ മജീദ് പറഞ്ഞു. വഴിയോര കച്ചവടം ഒഴിപ്പിക്കാനെത്തിയ പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതികരിക്കാനൊ പി.ഡബ്ളിയു .ഡി.ഓഫീസിലേക്ക് സമരം നടത്തൊനൊ തയ്യാറാകാതെ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ നടത്തുന്ന ശ്രമം ജനം തിരിച്ചറിയണമെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായ എം.എ. നജീബ് പറഞ്ഞു. 

തട്ടുകട ഒഴിപ്പിക്കാനെത്തിയ അധികൃതർക്ക് മുന്നിൽ വെച്ച് ഉടമയുടെ ഭാര്യ വിഷം കഴിച്ചു. ഒഴിപ്പിക്കലിനെതിരെ സി.ഐ.ടി.യു.വിന്റെ പ്രതിഷേധ മാര്‍ച്ച്

Image
 എടപ്പാൾ: തട്ടുകട ഒഴിപ്പിക്കാനെത്തിയ അധികൃതർക്ക് മുന്നിൽ വെച്ച് തട്ടുകട ഉടമയുടെ ഭാര്യ വിഷം കഴിച്ചു. തട്ടുകട പൊളിച്ചു നീക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി .ഐ .ടി .യു.) പ്രതിഷേധവുമായി വട്ടംകുളം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.   നടുവട്ടത്ത് സൗദി തട്ടുകട നടത്തുന്ന മോഹനന്റെ ഭാര്യ സ്വർണാഭികയാണ് ഇന്നലെ തട്ടുകട നീക്കം ചെയ്യാനെത്തിയ പൊതുമരാമത്ത് അധികൃതര്‍ക്ക് മുന്നില്‍ വെച്ച് വിഷം കഴിച്ചത്. സ്വര്‍ണ്ണാഭിക ഇപ്പോള്‍ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് .  സംഭവത്തിൽ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി. ഐ .ടി .യു) പ്രതിഷേധവുമായി രംഗത്തെത്തി.  വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)  വട്ടംകുളം പഞ്ചായത്തിലേക്ക് ഇന്ന് മാർച്ച് നടത്തി  പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ധേശത്തെ തുടര്‍ന്നാണ്  പി.ഡബ്ളിയു .ഡി.ഉദ്യോഗസ്ഥര്‍ തട്ടുകട പൊളിച്ച് നീക്കാൻ രംഗത്തിറങ്ങിയതെന്ന്  ആരോപിച്ചായിരുന്നു പ്രതിഷേധ മാർച്ച്.  അഡ്വ. എം ബി ഫൈസൽ ഉദ്ഘാടനം ചെയ്തു. സി. രാഘവൻ അധ്യക്ഷത വഹിച്ചു. എം .എ .നവാബ്, പ്രവീൺ, കെ .വി .കുമാരൻ, എം .മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

ജേസീസ് എക്സലെൻസ് അവാർഡ് നജ്മു എടപ്പാളിന്

Image
  എടപ്പാള്‍ :       ജേസീസ്  എക്സലെൻസ് അവാർഡിന്  നജ്മു എടപ്പാള്‍ അര്‍ഹനായി.        എടപ്പാളിൻ്റെ മണ്‍മറഞ്ഞ ചരിത്രങ്ങളെ പുതുതലമുറക്ക് പരിചിതമാക്കാന്‍ നജ്മു രചിച്ച എടപ്പാളിന്റെ പുരാവൃത്തം എന്ന സൃഷ്ടിയെ ആസ്പദമാക്കിയാണ് അവാര്‍ഡ്.  ജനുവരി 5-ന്  നടുവട്ടം റണ്‍ഗ്രാഡൊ  ടർഫിൽ നടക്കുന്ന ജേസീസ്  ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ  റിട്ട.ഡി.ജി.പി.  ഋഷിരാജ് സിങ് അവാര്‍ഡ് സമ്മാനിക്കും. 

അഡ്വ. ടി.വി.സെയ്ത് അനുസ്മരണം നാളെ

Image
  എടപ്പാള്‍ :അഡ്വ. ടി.വി.സെയ്ത് അനുസ്മരണ സമ്മേളനം നാളെ (ഡിസംബർ 15) പൊന്നാനിയിൽ നടക്കും. നാളെ വൈകിട്ട് 4-ന് എ.വി. ഹയർ സെക്കന്ററി സ്കൂളിന് മുൻവശത്തുള്ള ഇടശ്ശേരി സാഹിത്യ മന്ദിരത്തിലാണ് സമ്മേളനം. ജൂനിയേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

മിനി പമ്പയിയിലെ അന്നദാന ക്യാമ്പിലേക്ക് ഇത്തവണയും പുത്തൻപള്ളി ജാറം പരിപാലന കമ്മറ്റി അരിയുമായെത്തി

Image
  എടപ്പാള്‍ : അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ കുറ്റിപ്പുറം  മിനി പമ്പയിയില്‍ നടക്കുന്ന അന്നദാന ക്യാമ്പിലേക്ക് ഇത്തവണയും പുത്തൻപള്ളി ജാറം പരിപാലന കമ്മറ്റി  അരിയുമായെത്തി. മതസൗഹാര്‍ദ്ദത്തിന്റെ തീര്‍ത്ഥാടനമായ ശബരിമല തീര്‍ത്ഥാടനക്കാലത്ത് സ്വാമിമാര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഏതാനും വര്‍ഷങ്ങളായി പുത്തന്‍പള്ളി ജാറം പരിപാലന കമ്മറ്റി അരിയുമായെത്താറുണ്ട്.   കമ്മറ്റി ഭാരവാഹികളെ അന്നദാന പന്തലിൽ മുൻ രാജ്യസഭാംഗവും അന്നദാന ക്യാമ്പ് സ്വാഗതസംഘം ചെയർമാനുമായ സി.ഹരിദാസ്, ട്രഷറർ ബാലചന്ദ്രൻ മുല്ലപ്പുള്ളി, കൃഷ്ണൻ സി.കെ, മണി തവനൂർ തുടങ്ങിയവർ സ്വീകരിച്ചു. പുത്തൻപള്ളി ജാറം പരിപാലന  കമ്മറ്റി ഭാരവാഹികളായ അഷ്റഫ് വിരിപ്പിൽ, ഫൈസൽ തെക്കേപ്പുറം,  ഷക്കീർ വിട്ടിലെ വളപ്പിൽ,  ഷബീർ ചിറ്റത്തൊയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള  സംഘമാണ്  അന്നദാന ക്യാമ്പിൽ അരിയുമായി എത്തിയത്. 

ബ്ളോക്ക് അധികൃതരുടെ അനാസ്ഥ. ജില്ലാ കേരളോല്‍സവത്തില്‍ അവസരം നഷ്ടപ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്ത്

Image
  എടപ്പാള്‍ : ജില്ലാ കേരളോല്‍സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും അധികൃതരുടെ അനാസ്ഥമൂലം അവസരം നിഷേധിക്കപ്പെട്ട കായിക താരങ്ങള്‍ ബ്ളോക്ക് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ മത്സരങ്ങള്‍ നടത്തി. പൊന്നാനി ബ്ലോക്ക് ഓഫീസിനു മുന്‍പിലാണ് ഒരു സംഘം കായിക താരങ്ങള്‍ പ്രതിഷേധം തീര്‍ത്തത്. ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫുട്ബോള്‍,വോളിബോള്‍ കായിക താരങ്ങളെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.  വിജയിച്ച ടീമുകളുടെ ജില്ലാ രജിസ്ട്രേഷന്‍  കൃത്യസമയത്ത് അധികൃതര്‍ ചെയ്യാതിരുന്നതാണ് അവസരം നിഷേധിക്കപ്പെടാന്‍ കാരണമായത്.   

ബി.ജെ.പി. നേതാവ് സി.പി.ശിവദാസന്‍ അന്തരിച്ചു.

Image
എടപ്പാള്‍ : ബി.ജെ.പി. നേതാവ് തവനൂര്‍ ചക്കൂത്ത് പത്തായപ്പുരയില്‍ സി.പി.ശിവദാസന്‍ (62 ) അന്തരിച്ചു. ബി.ജെ.പി .സംസ്ഥാന പരിസ്ഥിതി സെൽ മെമ്പറും മുൻ മലപ്പുറം ജില്ലാ സെക്രട്ടറി , സംസ്ഥാന സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ.ഇന്ദിര. മക്കള്‍ .അഖില്‍ നായര്‍,അര്‍ജുന്‍,അരുണ്‍ മരുമക്കള്‍ .ദൃശ്യ,ആതിര.

ഡോ.ജോയിക്ക് സീനിയര്‍ ചേമ്പറിന്റെ ആദരം

Image
 പൊന്നാനി : ഹോമിയോപ്പതി ചികില്‍സാ രംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ.ജോയിയെ സീനിയര്‍ ചേമ്പര്‍ എടപ്പാള്‍ ,പൊന്നാനി ലിജിയനുകള്‍ ആദരിച്ചു.ഡോ.ജോയിയില്‍ നിന്നും വന്ധ്യതാ ചികില്‍സ നേടി വിജയിച്ച  ഇരുപതോളം കുടുംബങ്ങളും ചടങ്ങില്‍ സംബന്ധിച്ചു .പി.നന്ദകുമാര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.എടപ്പാൾ സീനിയർ ചേമ്പർ പ്രസിഡൻറ്  സുഭാഷ്  കുട്ടത്ത് അധ്യക്ഷനായി. പൊന്നാനി ഡെപ്യൂട്ടി തഹസീൽദാർ ടി .കെ. സുകേഷ്, ദിലീപ് കുമാർ, ഡോ. അനിൽ,  മുരളി,  ഇ.പ്രകാശ്,  അയ്യൂബ്,  ഡോ.  റാണി തുടങ്ങിയവര്‍ പ്രസംഗിച്ചു .

ശാരീരിക വൈകല്യങ്ങളെ മറികടന്ന് കലാകായിക ലോകത്ത് അവര്‍ താരങ്ങളായി

Image
  എടപ്പാള്‍ : അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്  ആയുർഗ്രീൻ ഹോസ്പിറ്റൽ,  പ്രതിഭ വീൽചെയർ ക്രിക്കറ്റ് അസോസിയേഷൻ, എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡ് എന്നിവയുടെ നേതൃത്വത്തില്‍  ഭിന്നശേഷിക്കാര്‍ക്ക്  സൗഹൃദ വീൽചെയർ ക്രിക്കറ്റ് മത്സരവും കലാപരിപാടികളും സംഘടിപ്പിച്ചു. സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ചാമ്പ്യൻ സ്കൂൾ കിരീടം നേടിയ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ കായിക പ്രതിഭകളെ ആദരിച്ചു. തോരപ്പ മുസ്തഫ പരിപാടി ഉത്ഘാടനം ചെയ്തു. ഡോ സക്കറിയ, ഡോ ഹബീബുള്ള , ഐഡിയൽ സ്കൂൾ മാനേജർ മജീദ്, എബിലിറ്റി ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഷാനിൽ, കാലടി ബ്ലോക്ക് മെമ്പർ പ്രകാശൻ കാലടി, ഓപ്പറേഷൻ മാനേജർ ജിയാസ് എന്നിവർ പ്രസംഗിച്ചു . കായിക താരങ്ങൾക്കുള്ള ഉപഹാരം ഡോ. സക്കരിയ സമ്മാനിച്ചു.

എം.എസ്. സുബ്ബലക്ഷ്മി ഓർമദിനാചരണം

Image
  എടപ്പാള്‍ : വിശ്വ ഗായിക എം.എസ്.സുബ്ബലക്ഷ്മിയുടെ  ഓർമദിനാചരണം  കണ്ടനകം ചമയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്നു. വീണ കച്ചേരി അവതരിപ്പിച്ച് സി.വി.പൊന്നീകൃഷ്ണ ഉദ്ഘാടനം ചെയ്തു. മുരളി പാറക്കൽ ,സി.വി, പ്രമോദ് , സി.വി.മുരളി ,ടി.വി.ഷാജേഷ്, ടി.പി.ആനന്ദൻ പ്രസംഗിച്ചു  

കുഞ്ഞുമോൻ അന്തരിച്ചു .

Image
എടപ്പാള്‍ :  പുള്ളുവൻപടി കോലത്ര മുളക്കൽ കുഞ്ഞുമോൻ (75) അന്തരിച്ചു .  ഭാര്യ .ലക്ഷ്മി മക്കൾ. ഷൈനി ,ഷാജി, സതീശൻ, ഷാജേഷ്, സന്തോഷ് മരുമക്കൾ. കൃഷ്ണൻ, അജിത,നിമ്യകൃഷ്ണ, ശവസംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

വ്യാജ വാർത്ത പ്രചരിപ്പിക്കരുത് . ജില്ലാ കലക്റ്റർ

Image
  എടപ്പാള്‍ : ലോകകപ്പ് ഫുട്ബോളില്‍ തോറ്റ ടീമുകൾ ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും നീക്കം ചെയ്യണമെന്ന തരത്തിൽ മലപ്പുറം ജില്ലാ കലക്റ്റർ വി.ആർ പ്രേംകുമാറിന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. അത്തരം ഒരു വാർത്ത നൽകിയിട്ടില്ലെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

രജിസ്ട്രേഷന്‍ നടന്നില്ല. ജില്ലാ കേരളോത്സവ മത്സരങ്ങളില്‍ നിരവധി പേര്‍ക്ക് അവസരം നഷ്ടമായി

Image
 എടപ്പാള്‍ : ജില്ലാതല കേരളോത്സവ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടവരുടെ  രജിസ്ട്രേഷന്‍ നടപടികള്‍ ബ്ളോക്ക് പഞ്ചായത്ത് അധികൃതര്‍ പൂര്‍ത്തീകരിക്കാത്തത് മൂലം നിരവധി മത്സരാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെട്ടു.പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലെ  ഉദ്യോഗസ്ഥനെതിരേയാണ് മത്സരാര്‍ത്ഥികളുടെ പരാതി.  ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ബാഡ്മിൻ്റൺ തുടങ്ങിയ മത്സരങ്ങളില്‍ ബ്ളോക്ക് തലത്തില്‍ വിജയിച്ചവര്‍ക്കാണ് അവസരം നഷ്ടമായത്.  രജിസ്ട്രേഷന്‍ വീഴ്ച വരുത്തിയതിലൂടെ നിരവധി കായിക പ്രതിഭകളുടെ  അവസരങ്ങൾ നഷ്ടപ്പെടുത്തിയ പൊന്നാനി ബ്ലോക്ക് ഓഫീസിലെ  ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മത്സരങ്ങളില്‍ പങ്കെടുക്കാന്‍  അവസരം ഒരുക്കണമെന്നും  അഭ്യര്‍ത്ഥിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.പി.രാജീവ് കലക്ടര്‍ക്ക് പരാതി നല്‍കി.

എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ ഇനി കാഴ്ചയുടെ മാസ്മരിക വിസ്മയങ്ങള്‍. മലബാര്‍ ഫെസ്റ്റിന് ഇന്ന് തുടക്കം

Image
  എടപ്പാള്‍ : മലബാറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സിബിഷന് ഇന്ന് മുതല്‍ എടപ്പാള്‍ സഫാരി ഗ്രൗണ്ട് വേദിയാകുന്നു. കാഴ്ച്ചകളുടെ വര്‍ണ്ണ വിസ്മയം ഒരുക്കി മലബാര്‍ ഫെസ്റ്റിന് ഇന്ന് സഫാരി ഗ്രൗണ്ടില്‍ കൊടി ഉയരും.  വിനോദവും വിജ്ഞാനവും സമന്വയിക്കുന്ന വര്‍ണ്ണ ലോകത്തിന്റെ വാതായനങ്ങള്‍ ഇന്ന് വൈകുന്നേരം  മൂന്നു മണിക്ക് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ കരങ്ങളാല്‍ തുറക്കും.  ഇന്ത്യാ ഗേറ്റിന്റെ പ്രൗഡി തുടിക്കുന്ന ദൃശ്യ വിസ്മയം ഒരുക്കിക്കൊണ്ടുള്ള പ്രവേശന കവാടവും, ബാഹുബലി സിനിമയുടെ അണിയറക്കാര്‍ നേരിട്ട് നിര്‍മ്മിക്കുന്ന ന്യൂയോര്‍ക്ക് പട്ടണത്തിന്റെ ദൃശ്യ വിസ്മയവും , വന്യ മൃഗങ്ങള്‍ക്കിടയിലൂടെ കാട്ടിനുള്ളില്‍ സഞ്ചരിക്കാന്‍ അവരസമൊരുക്കുന്ന ജംഗിള്‍ റോബോട്ടിക് ഷോ, അമേരിക്കയേയും കാനഡയേയും വിസ്മയം കൊണ്ട് കൂട്ടയിണക്കുന്ന നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രവര്‍ത്തന മാതൃക, ആകാശത്തെ തൊട്ടുരുമ്മി നില്‍ക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജോയിന്റ് വീല്‍ ഉള്‍പ്പെടുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധ ഉല്‍പ്പന്നങ്ങളുടെ സ്റ്റാളുകള്‍ , ഫുഡ് കോര്‍ട്ടുകള്‍ അങ്ങനെ ദൃശ്യവിസ്മയത്തിന്റെ മാസ്മരിക ലോകം എടപ്പാളിന്റെ മണ്ണില്‍ യാ

സ്ത്രീധന വിരുദ്ധ വിദ്യാർത്ഥി സംഗമം

Image
  എടപ്പാള്‍ : സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റേയും പൂക്കരത്തറ കെ.വി.ഉസ്താദ് മെമ്മോറിയൽ ആർട്ട്സ് ആന്റ് സയൻസ് കോളേജ് എൻ .എസ് .എസ്. യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സ്ത്രീധന വിരുദ്ധ വിദ്യാർത്ഥി  സംഗമം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ആർ. ഗായത്രി ഉദ്ഘാടനം ചെയ്തു.  പ്രിസിപ്പാൾ എം. ശ്രീലത അധ്യക്ഷത  വഹിച്ചു.  പ്രൊഫ: വി.കെ. ബേബി മുഖ്യപ്രഭാഷണം നടത്തി. കവി എടപ്പാൾ സി സുബ്രമണ്യൻ , അടാട്ട് വാസുദേവൻ, ഖലീൽ റഹ്മാൻ എടപ്പാൾ, ലത്തീഫ് കളക്കര , ഹിഫ്സു റഹ്മാൻ , പി.സൗമ്യ, മുരളി മേലേപ്പാട്ട്, എം.അബ്ദുൾ ഗഫൂർ , ഇ.ടി. അഞ്ജന എന്നിവർ പ്രസംഗിച്ചു.

വിജയരാജൻ അന്തരിച്ചു.

Image
 എടപ്പാള്‍ : വട്ടംകുളംവെന്നിയുർ കളരിക്കൽവിജയരാജൻ (60) അന്തരിച്ചു. ഭാര്യ :വിജയലക്ഷ്മി മക്കൾ: രജീഷ്, രഞ്ജുഷ

വാഹനാപകടത്തില്‍പ്പെട്ട യുവാവില്‍ നിന്നും കഞ്ചാവ് പിടികൂടി.

Image
  എടപ്പാള്‍ :സ്കൂട്ടര്‍ മറിഞ്ഞ്  ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ പക്കൽ നിന്നും ഒന്നേക്കാൽ കിലോ കഞ്ചാവ് പിടികൂടി. പൊന്നാനി സ്വദേശി കല്ലൂക്കാരന്റെ വീട്ടില്‍ ഷിഹാബുദീന്റെ പക്കല്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത് .  വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടെ എടപ്പാൾ ജംഗ്ഷനിലെ  പൊന്നാനി റോഡിലാണ് സംഭവം.കഞ്ചാവുമായി സ്കൂട്ടറില്‍ എത്തിയ  യുവാവ് പോലീസിനെ കണ്ടതോടെ അമിത വേഗതയിൽ ഓടിച്ചതോടെ സ്കൂട്ടര്‍   അപകടത്തിൽപ്പെട്ടു.  സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിഷ ഡ്രൈവര്‍മാര്‍ ഗുരുതരമായി  പരിക്കേറ്റ ഷിഹാബുദ്ധീനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.തുടർന്ന് എടപ്പാളിൽ പെട്രോളിംഗിലായിരുന്ന എ.എസ്.ഐ. ഉഷ,സി.പി.ഒ. ഷെബീർ എന്നിവരടങ്ങുന്ന പോലീസ് സംഘം അപകട സ്ഥലത്ത് എത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിന്റെ  പിറകിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ  കഞ്ചാവ് കണ്ടെടുത്തത്.പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഷിഹാബുദീന്‍ ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുകയാണ്.

വള്ളത്തോൾ നർമ്മബോധത്തിൻ്റെ കവി. ഡോ.എസ്.കെ.വസന്തൻ

Image
  എടപ്പാള്‍ : കവിതയിലും ജീവിതത്തിലും നർമ്മം സൂക്ഷിച്ച കവിയാണ് വള്ളത്തോളെന്ന്  ഡോ.എസ്.കെ.വസന്തൻ. വള്ളത്തോൾ വിദ്യാപീഠം ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യമഞ്ജരി പുരസ്കാരം ഡോ.അജിതൻ മേനോത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഡോ.എം.ആർ.രാഘവവാരിയർ അധ്യക്ഷത വഹിച്ചു. ഡോ.അജിതൻ മേനോത്ത്, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പി.വി.നാരായണൻ, നന്ദൻ, ടി.വി.ശൂലപാണി എന്നിവർ സംസാരിച്ചു.വരദ പി.എൻ. വള്ളത്തോൾ കവിത ആലപിച്ചു.